---
title: "ഇങ്ങനെയും തല കഴുകാം; 'വെറൈറ്റി' വഴിയുമായി യുവാവ് ; വീഡിയോ വൈറല്‍"
english_title: "You can also wash your head like this; Youth with 'Variety'; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/82615/you-can-also-wash-your-head-like-this-youth-with-variety-the-video-went-viral"
published_at: "2022-11-30T10:07:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386de18d2048_viral.jpg"
keywords: []
---

# ഇങ്ങനെയും തല കഴുകാം; 'വെറൈറ്റി' വഴിയുമായി യുവാവ് ; വീഡിയോ വൈറല്‍

> **Lead Summary:** ഓരോ ദിവസവും വ്യത്യസ്തമായ പല തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇവിടെ ഇതാ അത്തരത്തില്‍ കുറച്ചധികം വ്യത്യസ്തമായ ഒരു വീഡിയോ ആണ് വൈറലാകുന്നത്.

## Article Content

ഓരോ ദിവസവും വ്യത്യസ്തമായ പല തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇവിടെ ഇതാ അത്തരത്തില്‍ കുറച്ചധികം വ്യത്യസ്തമായ ഒരു വീഡിയോ ആണ് വൈറലാകുന്നത്.

അവശ്യകതയാണ് സൃഷ്ടിയുടെ മാതാവ് എന്ന് പറയുന്നതു ശരിയാണെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണിത്. ഇവിടെ തല കഴുകാന്‍ യുവാവ് കണ്ടെത്തിയ വഴിയാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.

മുതുകില്‍ വെള്ളം നിറച്ച ഒരു കനാസ് കെട്ടി വെച്ചാണ് യുവാവ് കുളിക്കുന്നത്. തലയില്‍ സോപ്പ് പുരട്ടിയതിന് ശേഷം യുവാവ് കുനിയുമ്പോഴേയ്ക്കും വെള്ളം കൃത്യമായി തലയില്‍ തന്നെ വീഴുന്നതും വീഡിയോയില്‍ കാണാം.

ഷവറിന് കീഴില്‍ നിന്ന് കുളിക്കുന്നതിന് പകരമാണ് യുവാവ് ഇത്തരമൊരു 'വെറൈറ്റി' വഴി കണ്ടെത്തിയത്. റോമ ബല്‍വാണി എന്നയാളാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

[**https://twitter.com/i/status/1596733458759712768**](https://twitter.com/i/status/1596733458759712768)

വീഡിയോ ഇതിനോടകം നിരവധി പേര്‍ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി പേര്‍ യുവാവിന്‍റെ ബുദ്ധിയെ പ്രശംസിച്ച് കമന്‍റുകളും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/82615/you-can-also-wash-your-head-like-this-youth-with-variety-the-video-went-viral)