പ്രണയം തലയ്ക്കു പിടിച്ചു, 23 കാരിക്ക് വരൻ 71 -കാരൻ; ആശങ്കകൾക്ക് ഉത്തരം തേടി സോഷ്യൽ മീഡിയയിൽ യുവതിയുടെ പോസ്റ്റ്

പ്രണയം തലയ്ക്കു പിടിച്ചു, 23 കാരിക്ക് വരൻ 71 -കാരൻ; ആശങ്കകൾക്ക് ഉത്തരം തേടി സോഷ്യൽ മീഡിയയിൽ യുവതിയുടെ പോസ്റ്റ്
Nov 28, 2022 09:59 PM | By Susmitha Surendran

പ്രണയത്തിന് കണ്ണും കാതും ഒന്നുമില്ല എന്ന് സാധാരണയായി പറയാറുണ്ട്. അതുപോലെ തന്നെ പ്രണയം തലയ്ക്കു പിടിച്ചു കഴിഞ്ഞാൽ പിന്നെ പ്രായമൊക്കെ വെറും സംഖ്യ മാത്രമാണ്. ഈ രണ്ടു കാര്യങ്ങളും അക്ഷരാർത്ഥത്തിൽ സത്യമാണെന്ന് തെളിയിക്കുകയാണ് ഒരു 23 -കാരിയുടെ പ്രണയം.

തന്നെക്കാൾ 50 വയസ്സ് പ്രായം കൂടുതലുള്ള ഒരു വ്യക്തിയെയാണ് ഈ യുവതി തൻറെ പങ്കാളിയാക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. പലർക്കും ചിന്തിക്കാൻ പോലും ആകാത്ത കാര്യമാണ് ഇതെങ്കിലും ഇവർ ഇരുവരും തമ്മിൽ അഗാധമായ പ്രണയത്തിലാണ്. ഒരുമിച്ച് ജീവിക്കാൻ തന്നെയാണ് ഇരുവരുടെയും തീരുമാനം.

എന്നാൽ, ഇത്തരത്തിൽ ഒരു തീരുമാനം എടുത്തെങ്കിലും കഴിഞ്ഞദിവസം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിൽ യുവതി തൻറെ ചില ആശങ്കകൾ വായനക്കാരുമായി പങ്കുവെച്ചു. അവരുടെ വിലയേറിയ അഭിപ്രായങ്ങൾക്കായി ആയിരുന്നു യുവതി ഇങ്ങനെ ചെയ്തത്. രണ്ടുവർഷമായി പ്രണയത്തിലായിരുന്ന തൻറെ 71 -കാരനായ കാമുകൻ ഇപ്പോൾ തന്നോട് വിവാഹഭ്യർത്ഥന നടത്തിയിരിക്കുന്നു എന്നാണ് യുവതി പറയുന്നത്.

താൻ പ്രണയത്തിലായിരുന്ന സമയങ്ങളിലൊക്കെയും തൻറെ പങ്കാളിയെ വളരെയധികം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നുവെന്നാണ് യുവതിയുടെ വാദം. തൻറെ പങ്കാളി ഇപ്പോൾ പൂർണ്ണ ആരോഗ്യവാൻ ആണെങ്കിലും എപ്പോഴെങ്കിലും കിടന്നു പോയാൽ താനൊരു കെയർടേക്കർ ആയി മാറേണ്ടി വരുമോ എന്നതാണ് യുവതിയുടെ ഇപ്പോഴത്തെ ആശങ്ക. ഇങ്ങനെയൊരു ആശങ്കയുണ്ടെങ്കിലും തനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണെന്നാണ് യുവതി പറയുന്നത്. വിവാഹം കഴിച്ചാലും കുട്ടികൾ വേണ്ട എന്നാണ് ഇരുവരുടെയും തീരുമാനം.

തൻറെ ആശങ്കകൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് യുവതി റെഡ്ഡിറ്റിൽ കുറിച്ചത് ഇങ്ങനെയാണ്: അദ്ദേഹത്തിൻറെ അമ്മയ്ക്ക് അൽഷിമേഴ്‌സ് ഉണ്ട്, വളരെ ദുർബലയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെയും ജീവിതത്തിൽ സമാനമായ ഒരു സാഹചര്യം ഉണ്ടാകാം എന്നും അധിക പരിചരണം ആവശ്യമായി വരുമെന്നും ഞാൻ കരുതുന്നു.

അച്ഛന് പക്ഷാഘാതം ഉണ്ടായിരുന്നു. അദ്ദേഹത്തിന് മറ്റ്കുട്ടികളില്ല, അതിനാൽ അദ്ദേഹം രോഗശയ്യയിൽ ആയാൽ ഞാൻ പരിപാലിക്കും. പ്രായമായ ഒരു പങ്കാളിയെ പരിപാലിക്കുന്നത് എങ്ങനെയായിരിക്കും, പ്രത്യേകിച്ച് ഒരു ജോലി ഉണ്ടെങ്കിൽ?” ഇങ്ങനെ വിവാഹശേഷം തന്റെ പങ്കാളിയെ എങ്ങനെ ശുശ്രൂഷിക്കാം എന്നതിനെ കുറിച്ചുള്ള ആശങ്കകളാണ് u/cinnamonpenguinss എന്ന അക്കൗണ്ടിൽ അറിയപ്പെടുന്ന യുവതി പങ്കുവെച്ചത്.

71 കാരനായ തൻറെ പങ്കാളിയെ വിവാഹം കഴിക്കാൻ യോഗ്യയായ വ്യക്തി താൻ ആണോ എന്നായിരുന്നു യുവതിക്ക് വായനക്കാരിൽ നിന്നും അറിയേണ്ടിയിരുന്നത്. ഏതായാലും സമ്മിശ്ര പ്രതികരണം ആണ് യുവതിക്ക് ലഭിച്ചത്. ഒരിക്കലും ഇത്തരത്തിൽ ഒരു മണ്ടൻ തീരുമാനമെടുക്കരുത് എന്നായിരുന്നു ഒരു വിഭാഗം ആളുകൾ പറഞ്ഞത്. മറ്റൊരു കൂട്ടർ പറഞ്ഞത് എടുത്ത തീരുമാനം ശരിയാണെന്നും അയാളെ തന്നെ വിവാഹം കഴിച്ച് സന്തോഷത്തോടെ ആകുന്നത്രകാലം ജീവിക്കണം എന്നുമായിരുന്നു.

Love caught the head, 23-year-old groom 71-year-old; The young woman's post on social media seeking answers to her concerns

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-