അധ്യാപികയെ നിരന്തരം ശല്യം ചെയ്തു, 'ഐ ലവ് യൂ' പറഞ്ഞു, പന്ത്രണ്ടാം ക്ലാസുകാർക്കെതിരെ കേസ്

അധ്യാപികയെ നിരന്തരം ശല്യം ചെയ്തു, 'ഐ ലവ് യൂ' പറഞ്ഞു, പന്ത്രണ്ടാം ക്ലാസുകാർക്കെതിരെ കേസ്
Nov 28, 2022 10:50 AM | By Susmitha Surendran

വനിതാ അധ്യാപികയോട് മോശമായി പെരുമാറിയതിന് പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. മീററ്റിലെ കിത്തോർ ഏരിയയിലെ ഒരു ഇന്റർമീഡിയറ്റ് കോളേജിലെ വിദ്യാർത്ഥികൾക്കെതിരെയാണ് അധ്യാപികയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.

Advertisement

അധ്യാപികയോട് മോശമായി പെരുമാറുന്നതിന്റെ ഒരു വീഡിയോ വിദ്യാർത്ഥികൾ തന്നെ പകർത്തുകയും അത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും പ്രചരിക്കുകയും ചെയ്തു. ആ വീഡിയോയിൽ വിദ്യാർത്ഥികൾ അധ്യാപികയെ 'ജാൻ' എന്ന് വിളിക്കുന്നതും 'ഐ ലവ് യൂ' എന്ന് പറയുന്നതും കേൾക്കാം.

പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നതനുസരിച്ച് അധ്യാപികയ്ക്ക് ഇരുപതുകളിലാണ് പ്രായം. അവർ പരാതി നൽകിയത് വെള്ളിയാഴ്ചയാണ്. പരാതിയിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾ കഴിഞ്ഞ കുറേ ആഴ്ചകളായി തന്നെ ബുദ്ധിമുട്ടിക്കുകയാണ് എന്ന് അധ്യാപിക പറയുന്നു.

വിദ്യാർത്ഥികൾ താൻ സ്കൂളിലേക്ക് വരുമ്പോഴും സ്കൂളിൽ നിന്നും തിരികെ വീട്ടിലേക്ക് വരുമ്പോഴും അശ്ലീല പരാമർശങ്ങളുമായി തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നുണ്ട് എന്നും അധ്യാപികയുടെ പരാതിയിൽ പറയുന്നു. അധ്യാപിക ഈ വിദ്യാർത്ഥികളുടെ മാതാപിതാക്കളോടും ഇതേ പരാതി ആവർത്തിച്ചിരുന്നു.

എന്നാൽ, അവർ അധ്യാപികയുടെ പരാതി ​ഗൗരവത്തിലെടുക്കുകയോ എന്തെങ്കിലും ചെയ്യുകയോ ചെയ്തിരുന്നില്ല എന്നും അധ്യാപിക പറഞ്ഞതായി പൊലീസ് പറയുന്നു.

അധ്യാപികയുടെ പരാതി പ്രകാരം സെക്ഷൻ 354 (സ്ത്രീയുടെ മാന്യതയെ തകർക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ), ഐപിസി 500 (അപകീർത്തിപ്പെടുത്തൽ), ഐ ടി നിയമം എന്നിവ പ്രകാരമാണ് വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത് എന്ന് കിത്തോർ സർക്കിൾ ഓഫീസർ സുചിത സിംഗ് പറഞ്ഞു. വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ് എന്ന് കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Case against 12th graders for constantly harassing teacher, saying 'I love you'

Next TV

Related Stories
കാറിന് മുകളില്‍ നായയുടെ സവാരി; വൈറൽ ആയി വീഡിയോ

Feb 3, 2023 10:02 PM

കാറിന് മുകളില്‍ നായയുടെ സവാരി; വൈറൽ ആയി വീഡിയോ

കാറിന് മുകളില്‍ നായയുടെ സവാരി; വൈറൽ ആയി...

Read More >>
കാറിന് മുകളില്‍ നായയുടെ സവാരി; വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി വീഡിയോ

Feb 3, 2023 09:57 PM

കാറിന് മുകളില്‍ നായയുടെ സവാരി; വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി വീഡിയോ

കാറിന് മുകളില്‍ നായയുടെ സവാരി; വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി...

Read More >>
കുട്ടികൾ വളർത്തുനായ്ക്കൾക്ക് വേണ്ടി വാശി പിടിക്കുന്നുവോ? മാതാപിതാക്കൾ മനസിലാക്കേണ്ടത്...

Feb 3, 2023 08:41 PM

കുട്ടികൾ വളർത്തുനായ്ക്കൾക്ക് വേണ്ടി വാശി പിടിക്കുന്നുവോ? മാതാപിതാക്കൾ മനസിലാക്കേണ്ടത്...

കുട്ടികൾ വളർത്തുനായ്ക്കൾക്ക് വേണ്ടി വാശി പിടിക്കുന്നുവോ? മാതാപിതാക്കൾ...

Read More >>
ചികിത്സാപ്പിഴവ്, മുപ്പതുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം വീണ്ടും വൈറലാകുന്നു

Feb 3, 2023 08:18 PM

ചികിത്സാപ്പിഴവ്, മുപ്പതുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം വീണ്ടും വൈറലാകുന്നു

ചികിത്സാപ്പിഴവ്, മുപ്പതുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; ആശുപത്രി അധികൃതരോട് നഷ്ടപരിഹാരം നൽകാൻ...

Read More >>
മരിച്ച പ്രിയപ്പെട്ടവരുടെ ചാരത്തിൽ നിന്ന് പഴം സൂപ്പ് ഉണ്ടാക്കി കുടിക്കുന്ന ജനങ്ങൾ

Feb 3, 2023 06:53 PM

മരിച്ച പ്രിയപ്പെട്ടവരുടെ ചാരത്തിൽ നിന്ന് പഴം സൂപ്പ് ഉണ്ടാക്കി കുടിക്കുന്ന ജനങ്ങൾ

മരിച്ചുപോയ വ്യക്തിയുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ അവരുടെ ശരീരം കത്തിച്ച് ജീവിച്ചിരിക്കുന്ന ബന്ധുക്കൾ ഭക്ഷിക്കണം എന്നാണ് ഇവരുടെ വിശ്വാസം....

Read More >>
പൊലീസ് വേഷം ധരിച്ച് ധോണി,അഭിനയവും തുടങ്ങിയോ എന്ന് ആരാധകര്‍; വൈറലായി ചിത്രം

Feb 3, 2023 06:44 PM

പൊലീസ് വേഷം ധരിച്ച് ധോണി,അഭിനയവും തുടങ്ങിയോ എന്ന് ആരാധകര്‍; വൈറലായി ചിത്രം

ധോണി നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം...

Read More >>
Top Stories

GCC News