---
title: "ബോണ്ടി ബീച്ചിൽ പൂർണന​ഗ്നരായി 2500 പേർ അണിനിരന്നു, വ്യത്യസ്തമായി ഫോട്ടോഷൂട്ട്, ലക്ഷ്യം..."
english_title: "2500 people lined up completely naked on Bondi Beach, different photo shoot, aim..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/82300/2500-people-lined-up-completely-naked-on-bondi-beach-different-photo-shoot-aim"
published_at: "2022-11-27T20:22:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63837a01c3c30_viral.jpg"
keywords: []
---

# ബോണ്ടി ബീച്ചിൽ പൂർണന​ഗ്നരായി 2500 പേർ അണിനിരന്നു, വ്യത്യസ്തമായി ഫോട്ടോഷൂട്ട്, ലക്ഷ്യം...

> **Lead Summary:** ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 2500 ആളുകൾ ന​ഗ്നരായി അണി നിരന്നു. സ്കിൻ കാൻസറിനെ കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ഒരു കലാസൃഷ്ടിയുടെ ഭാ​ഗമായിട്ടാണ് ആളുകൾ ബീച്ചിൽ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റിയത്.

## Article Content

ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 2500 ആളുകൾ ന​ഗ്നരായി അണി നിരന്നു. സ്കിൻ കാൻസറിനെ കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ഒരു കലാസൃഷ്ടിയുടെ ഭാ​ഗമായിട്ടാണ് ആളുകൾ ബീച്ചിൽ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റിയത്.

ശനിയാഴ്ച രാവിലെയാണ് നൂറുകണക്കിന് ആളുകൾ സിഡ്‌നിയിലെ ബോണ്ടി ബീച്ച് തീരത്ത് അണിനിരന്നത്. ഓസ്ട്രേലിയക്കാരെ പതിവായി ത്വക് പരിശോധന നടത്താൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രശസ്ത അമേരിക്കൻ ഫോട്ടോഗ്രാഫർ സ്പെൻസർ ട്യൂണിക്കിന്റെ നേതൃത്വത്തിലാണ് ഈ ന​ഗ്ന ഫോട്ടോഷൂട്ട് നടന്നത്. ഇങ്ങനെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതോടൊപ്പം ഓർ​ഗനൈസേഷനു വേണ്ടി പണവും സംഘം ശേഖരിച്ചു.

ഇത് ത്വക് പരിശോധന നടത്തുന്ന ഒരു പൈലറ്റ് പ്രൊജക്ടിന് വേണ്ടി ചെലവഴിക്കും എന്നാണ് കരുതുന്നത്. ഇതിന് മുമ്പും ഇതുപോലെ ആളുകളെ വച്ച് ന​ഗ്ന ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള ട്യൂണിക് ഈ പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് സ്കിൻ ചെക്ക് ചാമ്പ്യൻസ് എന്ന ചാരിറ്റിയുമായി ചേർന്നു കൊണ്ടാണ്.

ഓസ്‌ട്രേലിയയിലെ ഏറ്റവും സാധാരണമായ നാലാമത്തെ ക്യാൻസറാണ് മെലനോമ എന്ന് പറയുന്നു. ഇതേ കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ഫെഡറൽ ​ഗവൺമെന്റ് കണക്കാക്കുന്നത് ഈ വർഷം ഓസ്‌ട്രേലിയയിൽ 17,756 പുതിയ സ്കിൻ കാൻസർ കേസുകൾ കണ്ടെത്തുമെന്നാണ്.

അതുപോലെ, 1,281 ഓസ്‌ട്രേലിയക്കാർ ഈ രോഗം മൂലം മരിക്കുമെന്നും ഫെഡറൽ ഗവൺമെന്റ് കണക്കാക്കുന്നു. സ്കിൻ കാൻസറിനെ കുറിച്ച് അവബോധം വളർത്തുന്നതിന് വേണ്ടി ഇങ്ങനെ ഒരു ഫോട്ടോഷൂട്ട് നടത്താനായതിൽ സന്തോഷമുണ്ട് എന്നാണ് ഫോട്ടോഷൂട്ടിനെ കുറിച്ച് ട്യൂണിക് പറഞ്ഞത്. ഫോട്ടോഷൂട്ടിന്റെ വീഡ‍ിയോ ട്യൂണിക് തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്ക് വച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/82300/2500-people-lined-up-completely-naked-on-bondi-beach-different-photo-shoot-aim)