ഓണ്‍ സ്‌ക്രീനിലെ പ്രിയ ജോഡികളായ സമാന്തയും നാഗ ചൈതന്യയും ജീവിതത്തിലും കൈ കോര്‍ത്തപ്പോള്‍ ആരാധകര്‍ അവരെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. 2017ല്‍ വിവാഹം കഴിഞ്ഞ ഇവരുടെ പ്രണയവും ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയ ജോഡിയായി മാറിയ ഇരുവരുടെയും വേര്‍പിരിയല്‍ ആരാധകരെ ഞെട്ടിച്ചു.

ഒരു മാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് സമാന്തയും നാഗ ചൈതന്യയും പിരിയുന്നത്. തങ്ങളുടെ നാലാം വിവാഹ വാര്‍ഷികത്തിന് നാല് ദിവസം മുമ്പ് പങ്കുവച്ച ഒരു പ്രസ്താവനയിലൂടെ ഇരുവരും തങ്ങള്‍ പിരിഞ്ഞതായി അറിയിച്ചതോടെ ആരാധകര്‍ക്ക് കടുത്ത നിരാശയിലായി.
എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് സമാന്തയും നാഗ ചൈതന്യയും ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഗോസിപ്പുകള്‍ ഏറെയാണ്. ഇപ്പോഴിതാ ഫീറ്റ് അപ്പ് വിത്ത് ദ സ്റ്റാര്‍സ് എന്ന ഷോയില്‍ അതിഥിയായി എത്തിയ സമാന്തയുടെ വീഡിയോ വെറലായിരിക്കുകയാണ്. വീഡിയോയില്‍ പ്രണയകാലത്തും വിവാഹത്തിന് ശേഷവും കിടപ്പുമുറിയില്‍ വന്ന മാറ്റത്തെക്കുറിച്ചാണ് സമാന്തയോട് ചോദിക്കുന്നത്.
''ചൈതന്യയുടെ ആദ്യത്തെ ഭാര്യ അവന്റെ തലയണയാണ്. എനിക്ക് ഉമ്മ വെക്കണമെങ്കില്‍ പോലും ഞങ്ങള്‍ക്കിടയില്‍ ആ തലയണയുണ്ടാകും. ഇപ്പോഴത്തേക്ക് അത് മതി. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുവെന്ന് തോന്നുന്നു'' എന്നായിരുന്നു സമാന്ത അവതാരകനു നല്‍കിയ മറുപടി.
ഈയ്യടുത്ത് കോഫി വിത്ത് കരണ്‍ ഷോയില്‍ വന്ന സാമന്ത തനിക്കും നാഗ ചൈതന്യയ്ക്കും ഇടയില്‍ നിലനില്‍ക്കുന്ന പ്രശ്നത്തിന്റെ ആഴം വ്യക്തമാക്കി. ''ഇപ്പോഴത്തെ അവസ്ഥയില്‍ ഞങ്ങള്‍ രണ്ടു പേരേയും ഒരു മുറിയില്‍ അടച്ചിടുകയാണെങ്കില്‍ മൂര്‍ച്ചയുള്ളതൊക്കെ മാറ്റി വേക്കേണ്ടി വരും. നിലവില്‍ ഇത് പരിഹരിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല.
ഭാവിയില്‍ ചിലപ്പോള്‍ ആയേക്കാം'' എന്നായിരുന്നു അവരുടെ പ്രതികരണം. അതേസമയം ഈയ്യടുത്താണ് സമാന്ത തനിക്ക് മയോസൈറ്റിസ് ആണെന്നണ് സോഷ്യല്‍ മിഡിയ വഴി അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നാഗ ചൈതന്യ നയന്‍താരയെ ഫോണ്‍ വിളിച്ചുവെന്നും ചില അഭ്യുഹങ്ങളുണ്ട്. ഇതിനിടയില്‍ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാെണന്ന വാര്‍ത്ത പരന്നിരുന്നു.. എന്നാല്‍ ഇതൊന്നും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
Chaitanya's first wife is his pillow; Samantha says openly