---
title: "വയറ് വേദനയുമായി ആശുപത്രിയിലെത്തി; പതിമൂന്നുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത്..."
english_title: "A 1.2 kg bundle of hair was found in the 13-year-old's stomach."
publisher: "moviemax.in"
canonical_url: "https://moviemax.in/news/79758/a-12-kg-bundle-of-hair-was-found-in-the-13-year-olds-stomach"
published_at: "2022-11-11T19:19:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e53129a726_viral.jpg"
keywords: []
---

# വയറ് വേദനയുമായി ആശുപത്രിയിലെത്തി; പതിമൂന്നുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത്...

> **Lead Summary:** പതിമൂന്നുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 1.2 കിലോ മുടികെട്ട്. വയറ്റിൽ കെട്ടി കിടന്ന ബോൾ ആകൃതിയിലുള്ള മുടിയിഴകൾ മുംബൈയിലെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

## Article Content

പതിമൂന്നുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 1.2 കിലോ മുടികെട്ട്. വയറ്റിൽ കെട്ടി കിടന്ന ബോൾ ആകൃതിയിലുള്ള മുടിയിഴകൾ മുംബൈയിലെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

കഠിനമായ വയറുവേദനയും ഛർദ്ദി, ദഹനക്കേട്, അസിഡിറ്റി എന്നിവ പെൺകുട്ടിക്ക് ഉണ്ടായിരുന്നതായി വസായിലെ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. മാതാപിതാക്കൾ കുട്ടിയെ ഒരു സ്വകാര്യ ക്ലിനിക്കിലെത്തിച്ചു. അവിടെ ചികിത്സയിൽ കഴിഞ്ഞിരുന്നവെങ്കിലും നില മെച്ചപ്പെട്ടില്ല.

സോണോഗ്രാഫി പരിശോധനയിലൂടെയാണ് കുട്ടിയുടെ ദഹനനാളത്തിൽ മനുഷ്യ രോമങ്ങൾ അടിഞ്ഞുകൂടുന്നതായി കണ്ടെത്തി. കുട്ടിയുടെ വയറ് പരിശോധിക്കുകയും സോണോഗ്രാഫി ചെയ്ത ശേഷം, പെൺകുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ചു.

കഴിഞ്ഞ ഏഴ്-എട്ട് വർഷമായി കുട്ടി മുടി വിഴുങ്ങുകയും നഖം ചവയ്ക്കുകയും ചെയ്ത ചെയ്തിരുന്നുവെന്നും അവർ പറഞ്ഞു. 'Rapunzel Syndrome' എന്നാണ് ഈ അവസ്ഥയെ പറയുന്നതെന്ന് ശസ്ത്രക്രിയ നടത്തിയ ഡോ.ജോസഫ് ഡിസൂസ പറഞ്ഞു. പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണെന്ന് ഡോ. ഡിസൂസ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/79758/a-12-kg-bundle-of-hair-was-found-in-the-13-year-olds-stomach)