പരിധി മറന്നു പോകരുത്; ബച്ചനെ കുറിച്ച് പറഞ്ഞത് പിടിച്ചില്ല, ഷോയ്ക്കിടെ പൊട്ടിത്തെറിച്ച് അഭിഷേക്

പരിധി മറന്നു പോകരുത്; ബച്ചനെ കുറിച്ച് പറഞ്ഞത് പിടിച്ചില്ല, ഷോയ്ക്കിടെ പൊട്ടിത്തെറിച്ച് അഭിഷേക്
Oct 6, 2022 10:50 PM | By Susmitha Surendran

തന്നെക്കുറിച്ചും പിതാവ് അമിതാഭ് ബച്ചനെ കുറിച്ചും അതിര് കടന്ന തമാശ പറഞ്ഞ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയിരിക്കുകയാണ് അഭിഷേക്. ആമസോണ്‍ ഷോയായ കേസ് തോ ബന്‍താ ഹേയില്‍ അതിഥിയായി എത്തിയതായിരുന്നു അഭിഷേക് ബച്ചന്‍.

അതിഥിയായി എത്തിയ താരങ്ങളെ പ്രതിക്കൂട്ടില്‍ ഇരുത്തി ചോദ്യം ചോദിക്കുന്നതാണ് കേസ് തോ ബന്‍താ ഹേയുടെ പതിവ് രീതി. പരിപാടിക്കിടെ കൊമേഡിയനായ പാരിതോഷ് ബച്ചനെക്കുറിച്ച് പറഞ്ഞ തമാശ അഭിഷേകിന് അത്ര പിടിച്ചില്ല.

ഇതോടെ താരം ഷോയുടെ ചിത്രീകരണം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഷോയുടെ സംവിധായകനെ അടുത്തേക്ക് വിളിച്ച് അതൃപ്തി അറിയിക്കുകയുമായിരുന്നു.

അമിതാഭ് ബച്ചനെക്കുറിച്ച് പറഞ്ഞ തമാശയായിരുന്നു അഭിഷേകിനെ ചൊടിപ്പിച്ചത്. എന്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം തന്റെ പിതാവാണെന്നുമായിരുന്നു അഭിഷേക് പറഞ്ഞത്.

താരത്തിന്റെ മുഖഭാവം മാറിയതോടെ കൊമേഡിയനും അസ്വസ്ഥനാകുന്നുണ്ട്. ”കുറച്ച് ബഹുമാനമൊക്കെയാകാം. കോമഡിയുടെ പേരില്‍ ഇത്രയൊന്നും ചെയ്യരുത്.

പരിധി മറന്നു പോകരുത്” എന്നാണ് അഭിഷേക് പറയുന്നത്. തന്നെ എന്തും പറയാം പക്ഷെ തന്റെ മാതാപിതാക്കളെ പറയരുതെന്നും ആ പരിധി മറക്കരുതെന്നും അഭിഷേക് പറയുന്നുണ്ട്.

Abhishek has walked out of the show where he joked about Amitabh Bachchan too.

Next TV

Related Stories
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories