---
title: "എസ്.എൻ. സ്വാമിയോട് കയർത്തോ? വൈറൽ വീഡിയോയെച്ചൊല്ലി മോഹൻലാലിനെതിരെ വിമർശനവും പിന്തുണയും"
english_title: "Did Mohanlal pray for S.N. Swamy?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342907/did-mohanlal-pray-for-sn-swamy"
published_at: "2026-02-19T14:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996cfcd6cafa_movie1.jpg"
keywords: []
---

# എസ്.എൻ. സ്വാമിയോട് കയർത്തോ? വൈറൽ വീഡിയോയെച്ചൊല്ലി മോഹൻലാലിനെതിരെ വിമർശനവും പിന്തുണയും

> **Lead Summary:** **[[moviemax.in] ] **സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രമായ 'പ്രതിഛായ'യുടെ ടൈറ്റിൽ ലോഞ്ച് ചടങ്ങിനിടെ മോഹൻലാൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയോട് അപമര്യാദയായി പെരുമാറി എന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു.

## Article Content

**[[moviemax.in] ] **സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രമായ 'പ്രതിഛായ'യുടെ ടൈറ്റിൽ ലോഞ്ച് ചടങ്ങിനിടെ മോഹൻലാൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയോട് അപമര്യാദയായി പെരുമാറി എന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു.

ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരക്കിനിടയിൽ നിന്ന എസ്.എൻ. സ്വാമിയോട് 'ശകലം മാറിനിന്നാൽ ഞങ്ങൾക്ക് പോകാം' എന്ന് മോഹൻലാൽ പറഞ്ഞതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.

മുതിർന്ന വ്യക്തിത്വമായ സ്വാമിയോട് താരം അല്പം ശബ്ദമുയർത്തി സംസാരിച്ചത് ശരിയായില്ലെന്നും സ്റ്റാർഡത്തേക്കാൾ വലുതാണ് മനുഷ്യത്വമെന്നും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടു.

എന്നാൽ, ഈ ആരോപണങ്ങളെ തള്ളി മോഹൻലാലിനെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരോടാണ് മോഹൻലാൽ സംസാരിച്ചതെന്നും എസ്.എൻ. സ്വാമിയോട് ബഹുമാനക്കുറവോടെ പെരുമാറിയിട്ടില്ലെന്നുമാണ് ആരാധകരുടെ വാദം.

മോഹൻലാലിന്റെ സ്വഭാവത്തെക്കുറിച്ച് സഹപ്രവർത്തകർക്കെല്ലാം വ്യക്തമായ ധാരണയുണ്ടെന്നും വാർത്തകൾ മനപ്പൂർവ്വം വളച്ചൊടിക്കുകയാണെന്നും ഇവർ വ്യക്തമാക്കുന്നു. താരത്തിന്റെ പുതിയ ലുക്കും ചടങ്ങിന്റെ വീഡിയോകളും ഒരേസമയം ചർച്ചയാവുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/342907/did-mohanlal-pray-for-sn-swamy)