---
title: "'ഒൻപത് എന്റെ പ്രിയപ്പെട്ട നമ്പർ മാത്രമായിരുന്നില്ല, അതിനെ ദൈവികമായ ഇടപെടൽ എന്നു വിളിക്കാനാണ് എനിക്കിഷ്ടം' - പാർവതി ആർ കൃഷ്ണ"
english_title: "The Importance of the Number Nine, ParvatiRKrishna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342903/the-importance-of-the-number-nine-parvatirkrishna"
published_at: "2026-02-19T14:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996cd58b2ea0_parvathi.jpg"
keywords: []
---

# 'ഒൻപത് എന്റെ പ്രിയപ്പെട്ട നമ്പർ മാത്രമായിരുന്നില്ല, അതിനെ ദൈവികമായ ഇടപെടൽ എന്നു വിളിക്കാനാണ് എനിക്കിഷ്ടം' - പാർവതി ആർ കൃഷ്ണ

> **Lead Summary:** ** ** മലയാള മിനിസ്‌ക്രീൻ ലോകത്തെ മുൻനിര നായികമാരിൽ ഒരാളായ പാർവതി ആർ കൃഷ്ണ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു.

## Article Content

** ** മലയാള മിനിസ്‌ക്രീൻ ലോകത്തെ മുൻനിര നായികമാരിൽ ഒരാളായ പാർവതി ആർ കൃഷ്ണ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു.

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട നമ്പറിനെക്കുറിച്ചും അത് പ്രിയപ്പെട്ടതാകാൻ ഉണ്ടായ കാരണത്തെക്കുറിച്ചുമാണ് പാർവതി ഇപ്പോൾ സംസാരിക്കുന്നത്. തന്റെ പുതിയ കാറിനും ഈ നമ്പർ തന്നെ സ്വന്തമാക്കിയ സന്തോഷവും താരം പങ്കുവെച്ചു. 0099 ആണ് പാർവതിയുടെ കാർ നമ്പർ.

**പാർവതി കൃഷ്ണയുടെ വാക്കുകൾ**

***ഒൻപത് എപ്പോഴും എനിക്ക് പ്രിയപ്പെട്ട നമ്പറാണ്. ഇന്ന് ഞാൻ മനസിലാക്കുന്നു, ഒൻപത് എന്റെ പ്രിയപ്പെട്ട നമ്പർ മാത്രമായിരുന്നില്ല. അത് ഒരടയാളം ആയിരുന്നു. ഏപ്രിൽ ഒൻപതിനാണ് ഞാൻ ജനിച്ചത്. ***

***നവംബർ 9നാണ് ഞാൻ എന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തത്. മറ്റൊരു നവംബർ 9നാണ് കാർ വാങ്ങുന്നത്. ഞാൻ ഒരമ്മയാകാൻ പോകുന്നു എന്ന കാര്യം ആദ്യം മനസിലായത് മാർച്ച് 9നാണ്. അങ്ങനെ യാദൃച്ഛികമായി വന്നുചേർന്ന ഒരുപാട് ഒൻപതുകളുണ്ട്.***

***എന്റെ ജീവിതത്തിലെ എല്ലാ വഴിത്തിരിവുകളും ഈ അക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലയാളുകൾ അതിനെ ഭാഗ്യം എന്നു വിളിക്കും. ചിലർ അതിനെ മാനിഫെസ്റ്റേഷൻ എന്നു വിളിക്കും. ***

***പക്ഷേ, അതിനെ ദൈവികമായ ഇടപെടൽ എന്നു വിളിക്കാനാണ് എനിക്കിഷ്ടം. പൂർത്തീകരണത്തെയും കരുത്തിനെയും സഹാനുഭൂതിയെയും പുനർജനനത്തെയും സൂചിപ്പിക്കുന്ന നമ്പറാണ് ഒൻപത്. എന്റെ യാത്രയും അങ്ങനെയുള്ളതായിരുന്നു. പഴയ എന്നിൽ നിന്നും പുതിയതിലേക്കുള്ള യാത്ര.***

### Related Links & Sources
- [Original Story Source](https://moviemax.in/news/342903/the-importance-of-the-number-nine-parvatirkrishna)