സമൂഹത്തെ വഴി തെറ്റിക്കാന്‍ നോക്കുന്നു; റിമയുടെ ഫോട്ടോഷൂട്ടിനു നേരേ സൈബര്‍ ആക്രമണം

സമൂഹത്തെ വഴി തെറ്റിക്കാന്‍ നോക്കുന്നു; റിമയുടെ ഫോട്ടോഷൂട്ടിനു നേരേ സൈബര്‍ ആക്രമണം
Oct 26, 2021 12:39 PM | By Susmitha Surendran

മലയാളികള്‍ക്ക്  പ്രിയപ്പെട്ട താരമാണ് റിമ കല്ലിങ്കല്‍ . നിരവധി നല്ല ചിത്രങ്ങളാണ് താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് . സോഷ്യല്‍ മീഡിയ യില്‍ വളരെ സജീവമാണ് താരം . ഇടക്കിടെ താരത്തിന്റെ പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട് . നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്താറുള്ളത് . ഇപ്പോഴിതാ താരത്തിന്റെ  ചിത്രങ്ങാലാണ് വൈറലാകുന്നത് . 

നടി റിമ കല്ലിങ്കലിന്റെ ഫോട്ടോഷൂട്ടിനെതിരെ സൈബര്‍ ആക്രമണം. ‘ദുഃഖത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍’ എന്ന ടാഗ് ലൈനില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കു നേരേയാണ് വിദ്വേഷം നിറഞ്ഞ കമന്റുകളുമായി ആളുകള്‍ എത്തിയത്. ഈ ചിത്രങ്ങള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ വഴി തെറ്റിക്കുമെന്നാണ് വിമര്‍ശനം.

പുക വലിക്കുന്നതും വലിക്കാത്തതും വ്യക്തിപരമായ കാര്യമാണെന്നും പക്ഷേ സമൂഹം ഉറ്റുനോക്കുന്ന സെലിബ്രിറ്റികള്‍ ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ പ്രചോദനമാകുമെന്നുമാണ് വിമര്‍ശനം.

ഇക്കാര്യങ്ങളില്‍ പിന്തുണ അറിയിക്കുകയോ അതുമല്ലെങ്കില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി എന്തെങ്കിലും സഹായം ചെയ്യുകയോ അല്ലാതെ ഈ പുക ഫോട്ടോ കൊണ്ട് നാടിനു എന്തു ഗുണം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം റിമയെ അനുകൂലിച്ചെത്തുന്നവരും ഉണ്ട്.

സിനിമയിലെ പുരുഷതാരങ്ങള്‍ പുക വലിക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകള്‍ ചെയ്യുമ്പോള്‍ അതെങ്ങനെ മോശമാകുന്നുവെന്നും ഇവര്‍ ചോദിക്കുന്നു. എന്നാല്‍ ഇതിനൊന്നും നടി മറുപടി നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വൈല്‍ഡ് ജസ്റ്റിസ് എന്ന ഹാഷ്ടാഗോടെയാണ് ‘ദുഃഖത്തിന്റെ വിവിധ ഭാവങ്ങള്‍’ എന്ന ടൈറ്റിലില്‍ ഒന്‍പതു മനോഹര ചിത്രങ്ങള്‍ റിമ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചത്. ദുഃഖത്തിന് അഞ്ച് ഭാവങ്ങളുണ്ടെന്നും അവ തിരസ്‌കരണവും ദേഷ്യവും വിലപേശലും വിഷാദവും അംഗീകരിക്കലും ആണെന്നും അടിക്കുറിപ്പായി പറയുന്നു.

Looking to mislead society; Cyber ​​attack on Rima's photoshoot

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall