ഒറ്റക്ക് പിറന്നാള്‍ കേക്ക് വാങ്ങി ആഘോഷിക്കുന്ന വൃദ്ധ; വീഡിയോ

ഒറ്റക്ക് പിറന്നാള്‍ കേക്ക് വാങ്ങി ആഘോഷിക്കുന്ന വൃദ്ധ;  വീഡിയോ
Oct 5, 2022 07:42 PM | By Susmitha Surendran

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന് വേണ്ടി മാത്രമായി തയ്യാറാക്കപ്പെട്ടവയായിരിക്കും. മറ്റ് ചിലതാകട്ടെ, അപ്രതീക്ഷിതമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളും.

ഇങ്ങനെയുള്ള വീഡിയോകള്‍ പലതും നമ്മുടെ മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നതോ അല്ലെങ്കില്‍ നമ്മെ ഏറെ ചിന്തിപ്പിക്കുന്നതോ ആകാം. അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവെയ്ക്കുന്നത്. വാര്‍ധക്യത്തില്‍ ഏകാന്തത നേരിടുന്ന ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്.

പലപ്പോഴും ഇവരെ തിരിച്ചറിയാനോ, ഇവര്‍ക്ക് ഒരാശ്വാസം പകരാനോ നമുക്ക് സാധിക്കാറില്ലെന്നതാണ് സത്യം. ഇക്കാര്യമാണ് ഈ വീഡിയോയും ഓര്‍മ്മപ്പെടുത്തുന്നത്. എവിടെയാണ് സംഭവം നടക്കുന്നതെന്നോ, ആരാണ് വീഡിയോ പുറത്തുവിട്ടത് എന്നോ അറിവില്ല.

എങ്കിലും വീഡിയോ നൽകുന്ന സന്ദേശമാണ് ഏവരെയും സ്പര്‍ശിച്ചത്. ഒരു റെസ്റ്റോറന്‍റില്‍ തനിയെ വന്നിരുന്ന് പിറന്നാള്‍ കേക്ക് മുറിക്കുന്ന വൃദ്ധയെ ആണ് വീഡിയോയില്‍ കാണുന്നത്. വെയിട്രെസ് വലിയ ചോക്ലേറ്റ് കേക്ക് ഇവരുടെ ടേബിളില്‍ കൊണ്ടുവയ്ക്കുന്നത് കാണം. കേക്ക് വന്നയുടൻ തന്നെ വൃദ്ധ അതിന് മുകളില്‍ മെഴുകുതിരി കത്തിക്കുകയാണ്.

ശേഷം പതിയെ കൈ തട്ടിക്കൊണ്ട് പിറന്നാള്‍ ഗാനം പാടുന്നതും കാണാം. റെസ്റ്റോറന്‍റിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം ഇത് കാണുകയും ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ശേഷം ഇവരെല്ലാം പതിയെ വൃദ്ധയ്ക്കടുത്ത് എത്തുകയാണ്. പിറന്നാള്‍ ഗാനം ഏറ്റുപാടുകയും കയ്യടിക്കുകയും ചെയ്തുകൊണ്ട് വൃദ്ധയുടെ ഏകാന്തതയില്‍ അവര്‍ സാന്ത്വനമാകുന്നു.

ശേഷം പിറന്നാള്‍ കേക്ക് മുറിക്കുന്നതിന് മുമ്പായി എല്ലാവരും വൃദ്ധയെ ആലിംഗനം ചെയ്യുകയും ഉമ്മ വെച്ചുകൊണ്ട് സ്നേഹപൂര്‍വ്വം ആശംസകളറിയിക്കുകയും ചെയ്യുകയാണ്. ഏറെ ഹൃദ്യമായ, കണ്ണ് നനയിക്കുന്ന രംഗം തന്നെയാണിത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Old lady celebrating by buying a birthday cake alone; Video

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall