---
title: "ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ "
english_title: "Young woman doing yoga in space;  video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71354/young-woman-doing-yoga-in-space-video"
published_at: "2022-09-28T16:57:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63342fbf895b7_viral.jpg"
keywords: []
---

# ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ 

> **Lead Summary:** ഏറ്റവും സൗകര്യപ്രദമായ സ്ഥലത്തിരുന്ന്- അതിപ്പോ വീടോ ഓഫീസോ പാർക്കോ ഒക്കെ‌യാകാം- യോ​ഗ ചെയ്യുന്നവരെ നമ്മൾ കാണാറുണ്ട്. എന്നാൽ, ബഹിരാകാശത്ത് ‌യോ​ഗ പരിശീലിക്കുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ബഹിരാകാശത്ത് തന്നെ, വായിച്ചത് സത്യമാണ്.

## Article Content

ഏറ്റവും സൗകര്യപ്രദമായ സ്ഥലത്തിരുന്ന്- അതിപ്പോ വീടോ ഓഫീസോ പാർക്കോ ഒക്കെ‌യാകാം- യോ​ഗ ചെയ്യുന്നവരെ നമ്മൾ കാണാറുണ്ട്. എന്നാൽ, ബഹിരാകാശത്ത് ‌യോ​ഗ പരിശീലിക്കുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ബഹിരാകാശത്ത് തന്നെ, വായിച്ചത് സത്യമാണ്.

സാമന്ത ക്രിസ്റ്റോഫൊറെറ്റി എന്ന ബഹിരാകാശ സഞ്ചാരിയാണ് ബഹിരാകാശത്ത് യോ​ഗാസനങ്ങൾ അഭ്യസിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. അതിന്റെ വീഡിയോ അവർ ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ബഹിരാകാശ സഞ്ചാരിയാണ് സാമന്ത് ക്രിസ്റ്റോഫൊറെറ്റി. സീറോ ​ഗ്രാവിറ്റിയിൽ ചില യോ​ഗാ മുറകൾ പരീക്ഷിക്കുന്ന സാമന്തയാണ് വീഡിയോ‌യിലുള്ളത്.

യോ​ഗാ പരിശീലകയെപ്പോലെ വിദ​ഗ്ധമായാണ് അഭ്യാസം. കോസ്മിക് കിഡ്സ് എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

[**https://twitter.com/i/status/1574745767830589442**](https://twitter.com/i/status/1574745767830589442)

ഭാരമില്ലായ്മയിലും യോ​ഗയോ? അതെ ചെയ്തു! ഇത്തിരി ശ്രമകരമാണ്, പക്ഷേ, ശരിയായ അഭ്യാസമുറകളും സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ നിങ്ങൾക്കും ചെയ്യാം. വീഡിയോയുടെ ക്യാപ്ഷൻ ഇങ്ങനെയാണ്.

ട്വീറ്റ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ലോകം. സാമന്തയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഒരുപാട് ആളുകൾ ട്വീറ്റ് ഷെയർ ചെയ്തിട്ടുമുണ്ട്. ​ഗംഭീരം, എല്ലാ സ്ഥലവും യോ​ഗ‌യ്ക്ക് പറ്റിയതാണെന്ന് ഒരാൾ കമന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/71354/young-woman-doing-yoga-in-space-video)