ഫ്ലൈറ്റ് അറ്റൻഡന്റുമാർ കൊണ്ടുനടക്കാറുള്ള ആ പെട്ടിയിലെന്താണ്? സൂസൻ പറയുന്നു

ഫ്ലൈറ്റ് അറ്റൻഡന്റുമാർ കൊണ്ടുനടക്കാറുള്ള ആ പെട്ടിയിലെന്താണ്? സൂസൻ പറയുന്നു
Sep 26, 2022 01:44 PM | By Susmitha Surendran

ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ ജീവിതം വല്ലാത്തൊരു ജീവിതമാണ്. ആകാശത്തൂടെയുള്ള യാത്രകളും മറ്റൊരു രാജ്യത്ത് പോയി ഇറങ്ങലുകളും ഒക്കെയായി. അതിനിടയിലാണ് എങ്കിൽ ഒത്തിരി ല​ഗേജ് ഒന്നും കൊണ്ടുനടക്കാനൊന്നും പറ്റില്ല.

Advertisement

എന്നാൽ, ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ കയ്യിൽ ഒരു സ്യൂട്ട്കേസ് കാണാം അല്ലേ? അതിൽ എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? അവരുടെ യാത്രകൾക്കും അതിനിടയിലെ ഇടവേളകൾക്കും ഒക്കെ വേണ്ടുന്ന കാര്യങ്ങളാവും അല്ലേ ആ പെട്ടിയിൽ.

സൂസൻ ബ്രൗൺ ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് ആയിരുന്നു. എന്തൊക്കെയാണ് താൻ കൊണ്ടുനടക്കാറുള്ള ആ പെട്ടിയിൽ ഉള്ളത് എന്നാണ് അവർ പറയുന്നത്. ഓരോ യാത്രയിലും അവരുടെ കയ്യിൽ രണ്ടോ മൂന്നോ പെട്ടികൾ ഉണ്ടാവാറുണ്ട്. അവർക്ക് അത്യാവശ്യമുള്ള ചില വസ്തുക്കളാണ് ആ പെട്ടിയിൽ നിറച്ചിരിക്കുന്നത്.

ക്വോറയിലെ ഒരു പോസ്റ്റിലാണ്, വിശ്രമവേളകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ സമയത്തും ആ ബാ​ഗ് നാം കൊണ്ടുപോകേണ്ടതുണ്ട് എന്ന് സൂസൻ വെളിപ്പെടുത്തിയത്. ഹാൻഡ്‍ബാ​ഗാണ് അതിൽ ഏറ്റവും പ്രധാനം. അതിൽ പാസ്‍പോർട്ട്, പേഴ്സ്, ലൈസൻസ് പോലുള്ള പ്രധാനപ്പെട്ട ഡോക്യുമെന്റുകളാണ് ഉള്ളത്.

പിന്നെ ഉള്ളതാണ് നാം കാണുന്ന അവരുടെ കയ്യിലുള്ള പെട്ടികൾ. അത് വലിയ യാത്രകളാണ് എങ്കിലും ചെറിയ യാത്രകളാണ് എങ്കിലും എങ്ങനെ ഉള്ള യാത്രകളാണ് എങ്കിലും ആ പെട്ടികൾ കൂടെ കാണും. അതിൽ മാന്വൽസ്, ഷൂസ് തുടങ്ങി ആവശ്യമുള്ള വസ്തുക്കളെല്ലാം ഉണ്ടാവും.

തന്റെ ബാ​ഗിൽ ഓവൻ ​ഗ്ലൗസും, ഒരു അധികം ഷർട്ടും ഉണ്ടാവാറുണ്ട് എന്ന് സൂസൻ പറയുന്നു. ധരിച്ചിരിക്കുന്ന ഷർട്ടിൽ എന്തെങ്കിലും പറ്റിയാൽ അത് മാറ്റിധരിക്കാനാണ് അധികമായി ഒരു ഷർട്ട് കൊണ്ടുപോകുന്നത്. ഇതെല്ലാം ചെറിയ പെട്ടിയുടെ കാര്യമാണ്. അതുപോലെ ഒരു വലിയ പെട്ടിയുണ്ടാകും.

അത് പ്രധാനമായും കൊണ്ടുപോകുന്നത് ഇടവേളകൾ ഉണ്ടാകുമ്പോഴാണ്. അതിൽ, വസ്ത്രങ്ങൾ, ഷൂ ഒക്കെ ആണ് ഉണ്ടാവുക. ഉദാഹരണത്തിന് തണുപ്പുള്ള സ്ഥലത്തേക്കാണ് പോകുന്നതെങ്കിൽ ധരിക്കാനുള്ള ജാക്കറ്റ് ഒക്കെ അതിൽ കാണും. അതുപോലെ ഈ പെട്ടിക്കുള്ളിൽ ആവശ്യത്തിന് സ്ഥലം ബാക്കിയില്ലേ എന്നുകൂടി നോക്കും. അത് പോകുന്ന സ്ഥലങ്ങളിൽ നിന്നും എന്തെങ്കിലും വാങ്ങിയാൽ അത് വയ്ക്കാൻ ആണെന്ന് കൂടി സൂസൻ പറയുന്നു.

What's in that box that flight attendants carry? Susan says

Next TV

Related Stories
52 -കാരനായ അധ്യാപകനോട് 20 -കാരിയ്ക്ക് പ്രണയം; ഒടുവിൽ ഇരുവരും വിവാഹിതരായി

Dec 2, 2022 03:42 PM

52 -കാരനായ അധ്യാപകനോട് 20 -കാരിയ്ക്ക് പ്രണയം; ഒടുവിൽ ഇരുവരും വിവാഹിതരായി

52 -കാരനായ അധ്യാപകനോട് 20 -കാരിയ്ക്ക് പ്രണയം; ഒടുവിൽ ഇരുവരും വിവാഹിതരായി...

Read More >>
ലോറിയുടെ ബോണറ്റിൽ ഇരുന്ന് ഒരു പൂച്ച സഞ്ചരിച്ചത് 400 കിലോ മീറ്റർ; ഉടമകളെ അന്വേഷിച്ച് ആർഎസ്പിസിഎ

Dec 2, 2022 03:34 PM

ലോറിയുടെ ബോണറ്റിൽ ഇരുന്ന് ഒരു പൂച്ച സഞ്ചരിച്ചത് 400 കിലോ മീറ്റർ; ഉടമകളെ അന്വേഷിച്ച് ആർഎസ്പിസിഎ

ലോറിയുടെ ബോണറ്റിൽ ഇരുന്ന് ഒരു പൂച്ച സഞ്ചരിച്ചത് 400 കിലോ മീറ്റർ; ഉടമകളെ അന്വേഷിച്ച്...

Read More >>
ട്രെയിനെത്തിയത് ഒമ്പത് മണിക്കൂർ വൈകി, വ്യത്യസ്തമായി സ്വീകരിച്ച് യാത്രക്കാർ, വീഡിയോ വൈറൽ

Dec 1, 2022 02:24 PM

ട്രെയിനെത്തിയത് ഒമ്പത് മണിക്കൂർ വൈകി, വ്യത്യസ്തമായി സ്വീകരിച്ച് യാത്രക്കാർ, വീഡിയോ വൈറൽ

ട്രെയിനെത്തിയത് ഒമ്പത് മണിക്കൂർ വൈകി, വ്യത്യസ്തമായി സ്വീകരിച്ച് യാത്രക്കാർ, വീഡിയോ...

Read More >>
നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ചു, ഒരു അളിയൻ സത്യം കണ്ടുപിടിച്ചു

Dec 1, 2022 12:04 PM

നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ചു, ഒരു അളിയൻ സത്യം കണ്ടുപിടിച്ചു

ബിഹാറിൽ നിന്നുള്ള ഒരാൾ നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ചു. ഒടുവിൽ ഒരു അളിയൻ സത്യം കണ്ടുപിടിച്ചു....

Read More >>
എണ്ണക്കപ്പലിന്റെ അടിഭാ​ഗത്തിരുന്ന് 11 ദിവസത്തെ യാത്ര, പിന്നിട്ടത് 5000 കിലോമീറ്റർ

Dec 1, 2022 11:03 AM

എണ്ണക്കപ്പലിന്റെ അടിഭാ​ഗത്തിരുന്ന് 11 ദിവസത്തെ യാത്ര, പിന്നിട്ടത് 5000 കിലോമീറ്റർ

എണ്ണക്കപ്പലിന്റെ പുറത്തുള്ള റഡറിൽ ഇരുന്നുകൊണ്ട് 11 ദിവസത്തെ യാത്ര, മൂന്ന് കുടിയേറ്റക്കാർ ആശുപത്രിയിൽ....

Read More >>
മുത്തച്ഛനൊപ്പം പാട്ടുപാടുന്ന രണ്ട് മാസം പ്രായമുള്ള കുരുന്ന്; വൈറലായി വീഡിയോ

Dec 1, 2022 08:38 AM

മുത്തച്ഛനൊപ്പം പാട്ടുപാടുന്ന രണ്ട് മാസം പ്രായമുള്ള കുരുന്ന്; വൈറലായി വീഡിയോ

മുത്തച്ഛനൊപ്പം പാട്ടുപാടാൻ ശ്രമിക്കുകയാണ് ഈ കുരുന്ന്....

Read More >>
Top Stories