കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന പ്രശസ്ത ചാറ്റ് ഷോയാണ് ' കോഫി വിത്ത് കരണ്‍'. ഗൗരി ഖാന്‍, മഹീപ് കപൂര്‍, ഭാവന പാണ്ഡേയ് എന്നിവരാണ് പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തുന്നത്.
മകന്‍ ആര്യന്‍ ഖാനെ അറസ്റ്റു ചെയ്തതിനെക്കുറിച്ചുളള കാര്യങ്ങള്‍ എപ്പിസോഡിനിടയില്‍ കരണ്‍ ഗൗരിയോടു ചോദിക്കുന്നുണ്ട്. ' ആര്യനു ഇതൊരു ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരുന്നെന്ന് അറിയാം. അമ്മ എന്ന നിലയില്‍ ഗൗരിയും ഒരുപ്പാടു സങ്കടം അനുഭവിച്ചു. ഏങ്ങനെയാണ് നിങ്ങള്‍ ഇത്ര ധൈര്യത്തോടെ ഇതെല്ലാം നേരിട്ടത്' എന്നാണ് കരണ്‍ ഗൗരിയോടു ചോദിച്ചത്.
' ഇതിനും വലുതൊന്നും ഇനി ജീവിതത്തില്‍ അനുഭവിക്കാനില്ല. ഞങ്ങളുടെ സുഹൃത്തുക്കളും ആരാധകരും നല്‍കിയ സ്‌നേഹവും സന്ദേശങ്ങളും ഒരിക്കലും മറക്കാന്‍ കഴിയില്ല' ഗൗരി പറഞ്ഞു.
2021 ഒക്ടോബറിലാണ് ആര്യനെ എന്‍ സി ബി അറസ്റ്റു ചെയ്യുന്നത്. 25 ദിവസങ്ങള്‍ക്കു ശേഷമാണ് ആര്യന്‍ ജയില്‍ മോചിതനായത്. ആര്യനാണ് തന്റെ 'ഫാഷന്‍ പൊലിസ്' എന്നും ഗൗരി ഷോയില്‍ പറയുന്നുണ്ട്.
താന്‍ ഫുള്‍ സ്‌ളീവുളള വസ്ത്രങ്ങള്‍ ധരിക്കാന്‍ ആര്യന്‍ സമ്മതിക്കുകയില്ലെന്ന് ഗൗരി പറയുന്നു. ഇന്റീരിയര്‍ ഡിസൈനറായ ഗൗരി, ഷാറൂഖ് ഖാന്റെ ഭാര്യ എന്ന പദവി ചില സമയങ്ങളില്‍ തന്റെ ജോലിയെ ബാധിക്കാറുണ്ടെന്നും പറയുന്നു. ഷാറൂഖ് ഖാന്റെ ഭാര്യയ്‌ക്കൊപ്പം ജോലി ചെയ്യുവാന്‍ ചിലര്‍ താത്പര്യ പ്രകടിപ്പിക്കാറില്ലെന്നും ഗൗരി പറഞ്ഞു.
Mother Gauri Khan's reaction to Aryan's arrest is out