നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നത്. ജൂൺ 9 ന് ആയിരുന്നു തെന്നിന്ത്യ കാത്തിരുന്ന ആ വിവാഹം.

മഹാബലിപുരത്ത് അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വിവാഹം നെറ്റ്ഫ്ളിക്സിലൂടെ ആരാധകർക്കും കാണാൻ സാധിക്കുമെന്ന വാർത്ത പുറത്ത് വരുന്നത് അതിന് തൊട്ടുപിന്നാലെയാണ്.
സംവിധായകൻ ഗൗതം മേനോനാണ് വിഡിയോയുടെ സംവിധാനം നിർവഹിക്കുന്നത്. നെറ്റ്ഫ്ളിക്സ് പുറത്തിറക്കുന്ന വിഡിയോ എന്നാൽ വെറും വിവാഹ വിഡിയോ മാത്രമായിരിക്കില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.
സംവിധായകൻ ഗൗതം മേനോനാണ് വിഡിയോയുടെ ഉള്ളടക്കത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
നയൻതാര : ബിയോണ്ട് ദ ഫെയറിടേൽ എന്ന ഡോക്യുമെന്ററിയിൽ നയൻതാരയുടെ കുട്ടിക്കാലം മുതലുള്ള സംഭവങ്ങൾ ഉൾപ്പെടുത്തിയിരിക്കും. സിനിമാ ലോകത്ത് എത്തിയതിനെ കുറിച്ചും വിഗ്നേഷിനെ പരിചയപ്പെട്ടതും വിവാഹത്തിലെത്തിയതുമെല്ലാം ഡോക്യുമെന്ററി കൈകാര്യം ചെയ്യും.
'It's not just marriage in that documentary'; Gautham Menon with revelation