സൈക്കിളില്‍ പോകവെ പുള്ളിപ്പുലിയുടെ ആക്രമണം; വീഡിയോ

സൈക്കിളില്‍ പോകവെ പുള്ളിപ്പുലിയുടെ ആക്രമണം; വീഡിയോ
Sep 22, 2022 04:03 PM | By Susmitha Surendran

കാടിനോട് ചേര്‍ന്നുള്ള ജനവാസപ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകാറുണ്ട്. കേരളത്തില്‍ അടക്കം ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. പലപ്പോഴും ഈ ദുരവസ്ഥയ്ക്ക് കൃത്യമായൊരു പരിഹാരം കാണാൻ അധികൃതര്‍ക്കോ നാട്ടുകാര്‍ക്കോ സാധിക്കാറില്ലെന്നതാണ് സത്യം.

Advertisement

എത്രയോ ജീവനുകളാണ് ഇത്തരത്തില്‍ കാടിനോട് ചേര്‍ന്നുള്ള ജനവാസമേഖലകളില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് പൊലിഞ്ഞിട്ടുള്ളത്. ഭാഗ്യം കൊണ്ട് മാത്രം ഇത്തരത്തിലുള്ള വന്യജീവി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ളവരുമുണ്ട്.

അത്തരത്തിലൊരു സംഭവത്തിന്‍റെ വീഡിയോ ആണിപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയിയൽ വൈറലാകുന്നത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം, അന്ന് തന്നെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഏവരും അറിഞ്ഞതാണ്. അതേ വീഡിയോ തന്നെ ഇപ്പോള്‍ വീണ്ടും നിരവധി പേര്‍ പങ്കുവെച്ചരിക്കുകയാണ്.

ഭാഗ്യം ഒന്നുകൊണ്ട് മാത്രം പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന സൈക്ലിസ്റ്റിനെയാണ് വീഡിയോയില്‍ കാണുന്നത്. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിന്‍റെ സമീപത്തുള്ള റോഡിലാണ് സംഭവം നടക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ തനിയെ സൈക്കിളില്‍ പോകുന്ന യുവാവിനെയാണ് കാണുന്നത്.

https://twitter.com/i/status/1572451993603706880

ഇദ്ദേഹത്തിന്‍റെ തൊട്ടുപിന്നിലായി ഒരു കാറും പോകുന്നുണ്ട്. പെട്ടെന്നാണ് കാടിന്‍റെ വശത്തുനിന്ന് ഒരു പുള്ളിപ്പുലി സൈക്കിളിലിരിക്കുന്ന യുവാവിന് നേരെ പാഞ്ഞെത്തിയത്. ആക്രമിക്കുക തന്നെയായിരുന്നു പുലിയുടെ ലക്ഷ്യമെന്ന് കണ്ടാലേ അറിയാം.

സൈക്കിളില്‍ നിന്ന് ബാലൻസ് തെറ്റി സൈക്കിളും യുവാവും ഒരുമിച്ച് താഴെ വീണെങ്കിലും പുലി തിരിഞ്ഞോടുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നതിന് മുമ്പെ എല്ലാം കഴിഞ്ഞിരുന്നു. പിറകില്‍ വരികയായിരുന്ന കാര്‍ ആണ് ഈ സാഹചര്യത്തില്‍ സൈക്ലിസ്റ്റിന്‍റെ ജീവൻ കാത്തതെന്നാണ് വീഡിയോ കണ്ട മിക്കവരും അഭിപ്രായപ്പെടുന്നത്.

കാരണം ആ കാര്‍ അതുവഴി അപ്പോള്‍ വന്നതുകൊണ്ടാണ് പുലി തിരിഞ്ഞോടിയതെന്നാണ് ഏവരും പറയുന്നത്. എന്തായാലും പേടിച്ചുപോയ സൈക്ലിസ്റ്റ് ഉടൻ തന്നെ സൈക്കിള്‍ തിരിച്ച് വരുന്നതും വീഡിയോയില്‍ കാണാം. അദ്ദേഹത്തിന്‍റെ സൈക്ലിസ്റ്റ് സുഹൃത്തുക്കള്‍ക്കരികിലേക്കാണ് തിരികെ വരുന്നത്.

ഇവരെയും വീഡിയോയില്‍ കാണാം. അതേസമയം ഈ രംഗം കണ്ടിട്ടും ആരും വാഹനം നിര്‍ത്തുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. പുലി യുവിവാന്‍റെ അരക്കെട്ടില്‍ കടിക്കാനായിരുന്നു ശ്രമിച്ചത്. അവിടെ പരുക്ക് പറ്റിയിട്ടുണ്ടോയെന്ന് ഇദ്ദേഹം പലവട്ടം പരിശോധിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ പുലിയുടെ ആക്രമണത്തില്‍ ഈ യുവാവിന് പരിക്കൊന്നും സംഭവിച്ചിരുന്നില്ല.

Leopard attack while riding bicycle; Video

Next TV

Related Stories
'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

Sep 28, 2022 08:47 PM

'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി...

Read More >>
ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍

Sep 28, 2022 07:30 PM

ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍

ഹാ വോള്‍ട്ട് പവര്‍ലൈനില്‍ തൂങ്ങി അഭ്യാസം കാണിക്കുന്ന യുവാവാണ് വൈറലായ...

Read More >>
കുട്ടിയെ കുറിച്ച് മനസിലാക്കാൻ ടീച്ചര്‍ അയച്ച ചോദ്യങ്ങള്‍ക്ക് ഒരമ്മ നല്‍കിയ മറുപടികള്‍ നോക്കൂ...

Sep 28, 2022 06:46 PM

കുട്ടിയെ കുറിച്ച് മനസിലാക്കാൻ ടീച്ചര്‍ അയച്ച ചോദ്യങ്ങള്‍ക്ക് ഒരമ്മ നല്‍കിയ മറുപടികള്‍ നോക്കൂ...

പ്രത്യേകിച്ച് വിദേശരാജ്യങ്ങളില്‍ കുട്ടികളുടെ മാതാപിതാക്കളുമായി അധ്യാപകര്‍ അടുത്ത ബന്ധം തന്നെയാണ് സൂക്ഷിക്കാറ്. ഇതിനായി ഇടയ്ക്കിടെ കുട്ടികളുടെ...

Read More >>
ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍

Sep 28, 2022 05:04 PM

ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍

ഡ്രാഗണ്‍ ഫ്രൂട്ട് എന്ന പഴത്തിന്‍റെ സത്ത് ചേര്‍ത്താണ് ഇതില്‍ ചായ...

Read More >>
ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ

Sep 28, 2022 04:57 PM

ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ

ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ...

Read More >>
സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി വീഡിയോ

Sep 28, 2022 12:49 PM

സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി വീഡിയോ

സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി...

Read More >>
Top Stories