വയസ് 72, 'പ്രായത്തിനൊത്ത വസ്ത്രം ധരിക്കൂ' എന്ന് ഉപദേശം, പോയി പണി നോക്ക് എന്ന് സ്ത്രീ

വയസ് 72, 'പ്രായത്തിനൊത്ത വസ്ത്രം ധരിക്കൂ' എന്ന് ഉപദേശം, പോയി പണി നോക്ക് എന്ന് സ്ത്രീ
Sep 22, 2022 12:35 PM | By Susmitha Surendran

നമ്മുടെ നാട്ടിൽ കുറേ അലിഖിത നിയമങ്ങളുണ്ട്. ഓരോ പ്രായത്തിലും ഇന്നത് ധരിക്കണം, ഇതുപോലെ പെരുമാറണം എന്നൊക്കെ. അങ്ങനെ ചെയ്യാത്തവരെ സമൂഹം എപ്പോഴും കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയും ഒക്കെ ചെയ്യും. അതുപോലെ ഒരു 72 -കാരിയായ സ്ത്രീയേയും ആളുകൾ ട്രോളുകയാണ്. എന്നാൽ, അതിലൊന്നും തളരാൻ അവർ ഒരുക്കമല്ല.

Advertisement

നർത്തകിയും വെൽനെസ് പ്രാക്ടീഷണറുമാണ് കെയ്കോ ​ഗസ്റ്റ്. 72 -കാരിയായ അവർ ടിക്ടോക്കിൽ തന്റെ ഡാൻസും മറ്റ് കഴിവുകളും പ്രകടിപ്പിക്കാറുണ്ട്. അതിനെ ആരാധിക്കുന്നവരും അഭിനന്ദിക്കുന്നവരും ഏറെ ഉണ്ട്. എന്നാൽ, എല്ലാവരും ഒരുപോലെ അല്ലല്ലോ. അവരെ അവരുടെ വസ്ത്രധാരണത്തിന്റെ പേരിൽ കണക്കറ്റ് പരിഹസിക്കുന്നവരും ഉണ്ട്.


അവനവന്റെ പ്രായത്തിന് ചേർന്ന വസ്ത്രം ധരിക്കൂ എന്നാണ് കെയ്‍കോ കേൾക്കുന്ന പ്രധാന പരിഹാസം. എന്നാൽ, അതിലൊന്നും തളരാൻ കെയ്‍കോ തയ്യാറല്ല. തന്നെ പരിഹസിക്കുന്നവർക്ക് കൃത്യമായ മറുപടി കെയ്‍കോ നൽകും. ഒപ്പം തന്നെ ചെറിയ ടോപ്പുകളും പുതിയ മോഡൽ ഡ്രസുകളും എല്ലാം ഇട്ടുകൊണ്ട് തന്നെയാണ് അവർ ടിക്ടോക്കിൽ പ്രത്യക്ഷപ്പെടുന്നതും.

'ഐ ആം നോട്ട് എ ​ഗ്രാൻഡ്മ' എന്ന പേരിൽ അവർ ടിക്ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത് കണ്ടത് 4.6 മില്ല്യൺ ആളുകളാണ്. ആ വീഡിയോ കണ്ട ആരും കെയ്‍കോയ്ക്ക് 72 വയസായി എന്നത് വിശ്വസിക്കാൻ പോലും തയ്യാറാവും എന്ന് തോന്നുന്നില്ല. അത്രയും മനോഹരമായ വസ്ത്രധാരണത്തിലും എനർജെറ്റിക്കുമായിട്ടാണ് കെയ്‍കോ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

ഈ പ്രായത്തിലും എങ്ങനെയാണ് കെയ്‍കോയ്ക്ക് ഇത്രയും 'ഫിറ്റ് ആൻഡ് എനർജെറ്റിക്' ആയിരിക്കാൻ കഴിയുന്നത് എന്നതും പലരുടേയും അത്ഭുതമാണ്. 50 വയസ് കഴിയുമ്പോൾ തന്നെ വയസന്മാരും വയസത്തികളും എന്ന് പറഞ്ഞ് മറ്റുള്ളവരെ കളിയാക്കുന്ന ആർക്കും 72 -കാരിയായ കെയ്‍കോയുടെ വീഡിയോ കാണുമ്പോൾ നാണം വരും എന്ന് പറയാതെ വയ്യ.

Age 72, advice to 'dress your age', woman to go and look for work

Next TV

Related Stories
'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

Sep 28, 2022 08:47 PM

'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി...

Read More >>
ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍

Sep 28, 2022 07:30 PM

ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍

ഹാ വോള്‍ട്ട് പവര്‍ലൈനില്‍ തൂങ്ങി അഭ്യാസം കാണിക്കുന്ന യുവാവാണ് വൈറലായ...

Read More >>
കുട്ടിയെ കുറിച്ച് മനസിലാക്കാൻ ടീച്ചര്‍ അയച്ച ചോദ്യങ്ങള്‍ക്ക് ഒരമ്മ നല്‍കിയ മറുപടികള്‍ നോക്കൂ...

Sep 28, 2022 06:46 PM

കുട്ടിയെ കുറിച്ച് മനസിലാക്കാൻ ടീച്ചര്‍ അയച്ച ചോദ്യങ്ങള്‍ക്ക് ഒരമ്മ നല്‍കിയ മറുപടികള്‍ നോക്കൂ...

പ്രത്യേകിച്ച് വിദേശരാജ്യങ്ങളില്‍ കുട്ടികളുടെ മാതാപിതാക്കളുമായി അധ്യാപകര്‍ അടുത്ത ബന്ധം തന്നെയാണ് സൂക്ഷിക്കാറ്. ഇതിനായി ഇടയ്ക്കിടെ കുട്ടികളുടെ...

Read More >>
ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍

Sep 28, 2022 05:04 PM

ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍

ഡ്രാഗണ്‍ ഫ്രൂട്ട് എന്ന പഴത്തിന്‍റെ സത്ത് ചേര്‍ത്താണ് ഇതില്‍ ചായ...

Read More >>
ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ

Sep 28, 2022 04:57 PM

ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ

ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ...

Read More >>
സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി വീഡിയോ

Sep 28, 2022 12:49 PM

സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി വീഡിയോ

സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി...

Read More >>
Top Stories