ഭര്‍ത്താവിനെ പിന്നിലിരുത്തി ഭാര്യയുടെ മോട്ടോര്‍സൈക്കിള്‍ യാത്ര; വൈറലായി വീഡിയോ

ഭര്‍ത്താവിനെ പിന്നിലിരുത്തി ഭാര്യയുടെ മോട്ടോര്‍സൈക്കിള്‍ യാത്ര; വൈറലായി വീഡിയോ
Sep 22, 2022 07:55 AM | By Susmitha Surendran

പ്രായത്തെക്കുറിച്ച് വളരെയധികം വികലമായ കാഴ്ചപ്പാടുകള്‍ നമ്മള്‍ സൂക്ഷിക്കാറുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ എവിടേലും ഒതുങ്ങി കൂടണമെന്ന ചിന്തയാണ് പലര്‍ക്കും. എന്നാല്‍ പ്രായം കൂടുംതോറും ദമ്പതികള്‍ തമ്മിലുള്ള സ്നേഹബന്ധം ദൃഢമാവുകയാണ്.

Advertisement

അത്തരത്തില്‍ ആശുപത്രിക്കിടക്കയില്‍ ഭാര്യയുടെ കട്ടിലിന് അരികില്‍ ഇരുന്ന് ആശ്വസിപ്പിക്കുന്ന ഭര്‍ത്താവിന്‍റെയും ഭര്‍ത്താവിനൊപ്പം സെല്‍ഫി എടുക്കുന്ന വയോധികയുടെയുമൊക്കെ വീഡിയോകള്‍ നാം കണ്ടതാണ്.

ഇപ്പോഴിതാ ഒരു വൃദ്ധ ദമ്പതികളുടെ സ്‌നേഹത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന ഒരു സ്ത്രീയും പിന്നിലിരുന്ന് യാത്ര ചെയ്യുന്ന ഭര്‍ത്താവുമാണ് വീഡിയോയിലുള്ളത്. ഒറ്റ നോട്ടത്തില്‍ തന്നെ വളരെ മനോഹരമായ കാഴ്ചയാണിത്.

https://www.instagram.com/reel/CiCPJt4pP7i/?utm_source=ig_embed&ig_rid=9814a7ac-1ef1-465d-b7ef-e9dde711ed7b

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഫോട്ടോഗ്രാഫറായ സുസ്മിത ഡോറയാണ് ഈ ദൃശ്യങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. 'ബൈക്കില്‍ യാത്ര ചെയ്യുന്ന ദമ്പതികള്‍ ഒരു സാധാരണ കാഴ്ച്ചയാണ്. എന്നാല്‍ ഇത്തരം യാത്രകളില്‍ വാഹനം ഓടിക്കുന്നത് പലപ്പോഴും പുരുഷന്‍മാരായിരിക്കും.

ഈ പ്രായത്തിലുള്ളവരുടെ ഇങ്ങനെയൊരു കാഴ്ച്ച നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?'-എന്ന കുറിപ്പോടെയാണ് സുസ്മിത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ച് ലക്ഷത്തിന് അടുത്ത് ആളുകളാണ് ഈ വീഡിയോ ലൈക്ക് ചെയ്തത്.

ഇതിന് താഴെ നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്. മനോഹരമായ കാഴ്ച എന്നും ഇതു കാണുമ്പോള്‍ ഹൃദയം നിറയുന്നുവെന്നുമാണ് ആളുകളുടെ കമന്‍റ്. തമിഴ്‌നാട്ടില്‍ ഇതു സാധാരണ കാര്യമാണെന്നാണ് ഒരാളുടെ കമന്‍റ്. ഈ പ്രായത്തിലും ബൈക്ക് ഓടിക്കുന്ന സ്ത്രീയെ പ്രശംസിക്കാനും ആളുകള്‍ മറന്നില്ല.

Now an elderly couple's love video is going viral on social media

Next TV

Related Stories
'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

Sep 28, 2022 08:47 PM

'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി...

Read More >>
ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍

Sep 28, 2022 07:30 PM

ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍

ഹാ വോള്‍ട്ട് പവര്‍ലൈനില്‍ തൂങ്ങി അഭ്യാസം കാണിക്കുന്ന യുവാവാണ് വൈറലായ...

Read More >>
കുട്ടിയെ കുറിച്ച് മനസിലാക്കാൻ ടീച്ചര്‍ അയച്ച ചോദ്യങ്ങള്‍ക്ക് ഒരമ്മ നല്‍കിയ മറുപടികള്‍ നോക്കൂ...

Sep 28, 2022 06:46 PM

കുട്ടിയെ കുറിച്ച് മനസിലാക്കാൻ ടീച്ചര്‍ അയച്ച ചോദ്യങ്ങള്‍ക്ക് ഒരമ്മ നല്‍കിയ മറുപടികള്‍ നോക്കൂ...

പ്രത്യേകിച്ച് വിദേശരാജ്യങ്ങളില്‍ കുട്ടികളുടെ മാതാപിതാക്കളുമായി അധ്യാപകര്‍ അടുത്ത ബന്ധം തന്നെയാണ് സൂക്ഷിക്കാറ്. ഇതിനായി ഇടയ്ക്കിടെ കുട്ടികളുടെ...

Read More >>
ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍

Sep 28, 2022 05:04 PM

ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍

ഡ്രാഗണ്‍ ഫ്രൂട്ട് എന്ന പഴത്തിന്‍റെ സത്ത് ചേര്‍ത്താണ് ഇതില്‍ ചായ...

Read More >>
ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ

Sep 28, 2022 04:57 PM

ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ

ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ...

Read More >>
സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി വീഡിയോ

Sep 28, 2022 12:49 PM

സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി വീഡിയോ

സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി...

Read More >>
Top Stories