'ഇഷ്‍ക്' തമിഴ് റീമേക്ക്.. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ

'ഇഷ്‍ക്' തമിഴ് റീമേക്ക്.. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ വൈറൽ
Sep 21, 2022 11:43 PM | By Vyshnavy Rajan

ലയാളത്തില്‍ പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയ മലയാള ചിത്രമായിരുന്നു 'ഇഷ്‍ക്'. ഇതേ പേരില്‍ തന്നെ ചിത്രം തെലുങ്കിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഇപ്പോഴിതാ 'ഇഷ്‍ക്' തമിഴകത്തേയ്‍ക്കും എത്തുകയാണ്.

കതിര്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു 'ആശൈ' എന്ന പേരിലാണ് ചിത്രം തമിഴില്‍ എത്തുക. ദിവ്യ ഭാരതി നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവ മോഹായാണ്. ബാബു കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. ആര്‍ സുന്ദര്‍ശൻ ചിത്ര സംയോജനം നിര്‍വഹിക്കുന്ന ചിത്രത്തിന്രെ സംഗീത സംവിധാനം രേവയാണ്.

തെലുങ്കില്‍ സഞ്‍ജ തേജ ആയിരുന്നു നായകനായി അഭിനയിച്ചത്. മലയാളികളുടെ പ്രിയ താരം പ്രിയാ വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. മേഗ സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മിച്ച ചിത്രം എസ് എസ് രാജുവാണ് സംവിധാനം ചെയ്‍തത്.

'ഇഷ്‍ക്' തമിഴ് റീമേക്ക്.. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

2021 ജൂലൈ 30ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ശ്യാം കെ നായിഡു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എ വര പ്രസാദ് ചിത്രസംയോജനം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം മഹതി സ്വര സാഗര്‍ ആയിരുന്നു.

അനുരാഗ് മോഹനാണ് മലയാളത്തില്‍ 'ഇഷ്‍ക്' സംവിധാനം ചെയ്‍തത്. അനുരാഗ് മോഹന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ചിത്രം. ഷെയ്‍ൻ നിഗം ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. നായിക വേഷത്തില്‍ ആൻ ശീതളും.

ഇ 4 എന്റര്‍ടെയ്‍ൻമെന്റ് ആണ് ചിത്രം നിര്‍മിച്ചത്. അനസര്‍ ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. രതീഷ് രവി ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

'Ishq' Tamil remake.. The first look poster of the film has gone viral

Next TV

Related Stories
പ്രശസ്ത നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Jul 13, 2025 08:27 AM

പ്രശസ്ത നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു...

Read More >>
നടിയെ മുളകുപൊടി എറിഞ്ഞശേഷം കത്തികൊണ്ട് കുത്തി, ഭർത്താവ് അറസ്റ്റിൽ

Jul 13, 2025 06:52 AM

നടിയെ മുളകുപൊടി എറിഞ്ഞശേഷം കത്തികൊണ്ട് കുത്തി, ഭർത്താവ് അറസ്റ്റിൽ

കന്നഡ സീരിയൽനടിയും അവതാരകയുമായ ശ്രുതിക്ക് കത്തിക്കുത്തിൽ...

Read More >>
'അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചു, വികൃതമാക്കി'; വീണ്ടും ഇളയരാജ

Jul 12, 2025 07:11 AM

'അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചു, വികൃതമാക്കി'; വീണ്ടും ഇളയരാജ

മിസ്സിസ് ആൻഡ് മിസ്റ്റർ’ എന്ന തമിഴ് ചിത്രത്തിൽ തന്‍റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നുകാണിച്ചാണ് ഇത്തവണ ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ ഹർജി...

Read More >>
പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

Jul 8, 2025 08:15 PM

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയ വിമർശനങ്ങളെക്കുറിച്ച് വിജയ് ദേവരകൊണ്ട...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall