സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേകം കൗതുകം തന്നെയാണ്. ഇപ്പോൾ ഒരു സൂപ്പർ താരം ബോംബെയിൽ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും ഭവനം ഉള്ളത് മുംബൈയിലാണ്.
ഷാറൂഖ് ഖാൻ മുതൽ മുകേഷ് അംബാനി വരെയുള്ള സെലിബ്രിറ്റികളുടെ വീട് മുംബൈയിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്തിടെ റൺവീർ സിംഗ്, ദീപിക പദുക്കോൺ എന്നിവർ മുംബൈയിൽ ഒരു പുതിയ വീട് വാങ്ങിയിരുന്നു.
ഇപ്പോൾ പുതിയൊരു താരം കൂടി ഇവിടെ വീട് വാങ്ങിയിരിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.
അമിതാബ് ബച്ചൻ ആണ് ഇവിടെ പുതിയ വീട് വാങ്ങിയിരിക്കുന്നത്. മുംബൈയിലെ ഫോർ ബംഗ്ലാവ്സ് എന്ന പ്രദേശത്ത് ആണ് ഇദ്ദേഹത്തിന്റെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്.
ഒരു പ്രമുഖ അപ്പാർട്ട്മെൻറ് ബിൽഡിങ്ങിലെ 31ആം നിലയിൽ ആണ് ഇദ്ദേഹത്തിൻറെ പുതിയ ഫ്ലാറ്റ്. 12000 ചതുരശ്ര അടിയാണ് ഫ്ലാറ്റിന്റെ വിസ്തീർണ്ണം. നിലവിൽ മുംബൈയിലെ ജൂഹു ബീച്ചിൽ ആണ് ഇദ്ദേഹം കുടുംബത്തോടെ താമസിക്കുന്നത്.
എന്നാൽ ഇദ്ദേഹം താമസിക്കുവാൻ അല്ല ഈ ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു നിക്ഷേപം എന്ന നിലയിൽ മാത്രമാണ് ഇദ്ദേഹം ഈ ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
ഫ്ലാറ്റിന്റെ മൊത്തം വില എത്രയാണ് എന്ന് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്തായാലും നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ എത്തുന്നത്.
Malayalam's favorite star has acquired a new house in Mumbai