നിരവധി ആരാധകരുള്ള താരമാണ് നടി സാമന്ത . സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സാമന്ത ഇപ്പോള്‍ കുറച്ചു ദിവസമായി പോസ്റ്റുകളൊന്നും പങ്കുവെക്കുന്നില്ല. ഇതോ താരത്തെ അന്വേഷിച്ച് ആരാധകരും എത്തി.
എന്നാല്‍ നടിക്ക് ത്വക്ക് രോഗമാണെന്നും ഇതിന്റെ ചികിത്സക്കായി അമേരിക്കയിലേക്ക് പോവാന്‍ നില്‍ക്കുകയാണ് സാമന്ത . സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെയ്ക്കാത്തതിന്റെ കാരണം ഇതാണ്.
സൂര്യപ്രകാശം അമിതമായി ഏല്‍ക്കുമ്പോള്‍ ഉണ്ടാവുന്ന പോളിമോര്‍ഫസ് ലൈറ്റ് ഇറുപ്ഷന്‍ എന്ന ത്വക്ക് രോഗമാണ് സമാന്തയ്ക്ക്. പൊതു പരിപാടികള്‍ ഒന്നും പങ്കെടുക്കരുത് എന്ന ഡോക്ടറുടെ നിര്‍ദ്ദേശം ലഭിച്ചതിനാലാണ് സമാന്ത ഇപ്പോള്‍ പൊതു ഇടങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത്.
ഖുഷി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നില്‍ക്കെയാണ് സമാന്തയ്ക്ക് ത്വക്ക് രോഗം അമിതമായത്. അതിനാല്‍ മൈത്രി മൂവീസ് ചിത്രത്തിന്റെ ഷൂട്ടിങ് സമാന്തയ്ക്ക് വേണ്ടി നീട്ടി വച്ചിരിയ്ക്കുകയാണ്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം നടി തിരിച്ചു വന്നാല്‍ ഉടന്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിയ്ക്കും .
The doctor's advice is not to participate in any public events, the star's medical information is out