സാമന്ത സിനിമകളിൽ നിന്നും ഒരു നീണ്ട ഇടവേള എടുക്കാൻ പോവുകയാണ് എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് താരം സിനിമയിൽ നിന്നും ഇടവേള എടുക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഗുരുതരമായ ചർമ്മ രോഗപ്രശ്നങ്ങൾ സാമന്തയ്ക്ക് ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിനുവേണ്ടി ആണ് താരം അമേരിക്കയിലേക്ക് പുറപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം സാമന്ത അമേരിക്കയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു എന്നാണ് ചില മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
പോളി മോർഫസ് ലൈറ്റ് ഇറപ്ഷൻ എന്ന രോഗമാണ് താരത്തെ ബാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൂര്യപ്രകാശം ചർമത്തിൽ ഏൽക്കുമ്പോൾ ചിലപ്പോൾ അതിനോട് പൊരുത്തപ്പെടാൻ കഴിയാത്ത അവസ്ഥ ചർമ്മത്തിന് വരും.
ഈ അവസ്ഥയെ ആണ് ഈ പേരിൽ വിളിക്കുന്നത്. വസ്ത്രം കൊണ്ട് മറയാത്ത ഭാഗങ്ങളിൽ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നു. അതേസമയം കൈയുടെ പുറം ഭാഗങ്ങളിലും കഴുത്തിന്റെ പിൻവശത്തുമായി പാടുകൾ കാണപ്പെടുന്നു. പാദങ്ങളിലും ഇത് പൊതുവായി കാണപ്പെടാറുണ്ട്.
മാത്രവുമല്ല സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിരുന്ന സാമന്ത കഴിഞ്ഞ് രണ്ട് ആഴ്ച കാലമായി സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റ് പോലും ഷെയർ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഈ വാർത്തകൾ എല്ലാം സത്യമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.
എപ്പോൾ ആയിരിക്കും അമേരിക്കയിൽ നിന്നും തിരിച്ചെത്തുക എന്ന കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയും വന്നിട്ടില്ല. അതേസമയം തന്റെ ആരോഗ്യകാര്യത്തെക്കുറിച്ച് സാമന്ത ഇതുവരെ ഔദ്യോഗികമായ വിശദീകരണം ഒന്നും തന്നെ തന്നിട്ടില്ല.
Is Samantha seriously ill? Star for treatment in the United States! New report