ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനുള്‍പ്പെടെയുള്ളവർ അറസ്റ്റിലായതിന് പിന്നാലെ ബോളിവുഡിൽ നിരവധി താരങ്ങള്‍ സംശയത്തിന്‍റെ നിഴലിലാണ്. അക്കൂട്ടത്തിൽ അടുത്തിടെ ഏറ്റവും കൂടുതൽ ഉയർന്നുകേട്ട പേരാണ് നടി അനന്യ പാണ്ഡെയുടേത്. ആര്യനുമായുള്ള അനന്യയുടെ വാട്സാപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം എൻസിബി ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചിരുന്നു. അതിന് ശേഷമാണ് കോടതി ആര്യന്‍റെ ജാമ്യം റദ്ദാക്കിയിരുന്നത്. ഇപ്പോഴിതാ അനന്യയെ എൻസിബി വീണ്ടും ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം ഷാരൂഖിന്‍റെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയതിന് പിന്നാലെ അനന്യയുടെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി ഹാജരാകാനും എൻസിബി ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരം അച്ഛനോടൊപ്പമാണ് എൻസിബി ഓഫീസിൽ അനന്യ എത്തിയത്.
11 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ ഒന്നര വരെ നീണ്ടതായാണ് റിപ്പോർട്ട്. ഇന്ന് തന്നെ താരത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഒന്നേമുക്കാലോടെ താരം വീട്ടിലേക്ക് മടങ്ങി. ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
ഇന്നലെ അനന്യ പാണ്ഡേയെ നർക്കോട്ടിക്സ് കണ്ട്രോൾ ബ്യുറോ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.അതിന് പിന്നാലെയാണ് ഇന്നും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. അനന്യ പാണ്ഡെ മുംബൈയിൽ ആഢംബര കപ്പിലിലെ ലഹരി പാർട്ടി കേസിലെ പ്രധാന കണ്ണിയാണെന്നും എൻസിബിക്ക് സൂചന ലഭിച്ചിട്ടുണ്ട്.
കൂടുതൽ ബോളിവുഡ് താരങ്ങളും ഇവരുടെ സംഘത്തിലുണ്ടോയെന്നും അന്വേഷിക്കുന്നുമുണ്ട്. താരത്തിന്‍റെ ലാപ്ടോപ്പും മൊബൈൽ ഫോണും കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ നർക്കോട്ടിക്സ് കണ്ട്രോൾ ബ്യുറോ വീട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
ഷാരൂഖ് ഖാന്‍റെ കുടുംബവുമായി ഏറെ ബന്ധമുള്ളയാളുമാണ് നടൻ ചങ്കി പാണ്ഡെയുടെ മകളായ അനന്യ പാണ്ഡെ. കുറച്ചുനാളുകള്‍ക്ക് മുമ്പ് ഏഷ്യൻ ഏജിന് നൽകിയ അഭിമുഖത്തിൽ ഷാരൂഖ് ഖാൻ എന്‍റെ രണ്ടാനച്ഛനെപ്പോലെയാണെന്ന് അനന്യ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്.
തന്‍റെ ഉറ്റ സുഹൃത്തിന്‍റെ അച്ഛനായതിനാലാണതെന്നും അനന്യ പറഞ്ഞിരുന്നു. അനന്യയും ഷാരൂഖിന്‍റെ മക്കളായ ആര്യനും സുഹാനയും സഞ്ജയ് കപൂറിന്‍റെ മകല്‍ ഷനയയും ഉറ്റസുഹൃത്തുക്കളാണ്. ഐപിഎൽ മത്സരങ്ങളിൽ ഇവരൊരുമിച്ച് പങ്കെടുത്തിട്ടുള്ള ചിത്രങ്ങൾ മുമ്പ് വൈറലായിട്ടുള്ളതാണ്.
2019-ൽ സ്റ്റുഡന്‍റ് ഓഫ് ദി ഇയർ 2 - വിലൂടെ സിനിമാലോകത്തെത്തിയ അനന്യ, പതി പത്നി ഓർ വോ, അഗ്രേസി മീഡിയം, ഖാലി പീലി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക്, ഹിന്ദി ബൈലിങ്കൽ സിനിമയായ ലൈഗറിലാണ് ഇപ്പോൾ അനന്യ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം എസ്ആർകെ മകൻ ആര്യൻ ഖാനെ റിമാൻഡിൽ കഴിയുന്ന ആർതുർ റോഡ് ജയിലിൽ എത്തി സന്ദർശിച്ചിരുന്നു. ആര്യന്‍റെ ജാമ്യാപേക്ഷ കോടതി ഓക്ടോബർ 26നാണ് ഇനി പരിഗണിക്കാനിരിക്കുന്നത്.
The words of 'Shah Rukh's stepfather' Ananya Pandey are leaked again