എ സർട്ടിഫിക്കറ്റ് എന്നാൽ പോൺ സിനിമ എന്നല്ല അർത്ഥം; സ്വാസിക

എ സർട്ടിഫിക്കറ്റ് എന്നാൽ പോൺ സിനിമ എന്നല്ല അർത്ഥം; സ്വാസിക
Sep 2, 2022 10:16 AM | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. അടുത്തിടെ താരം ചതുരം എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. എ സർട്ടിഫിക്കറ്റ് കിട്ടിയ ചിത്രമാണ് ഇത്. ഈ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുകയാണ് ഇപ്പോൾ സ്വാസിക. എന്തുകൊണ്ടാണ് ഈ സിനിമ ചെയ്യുവാൻ താൻ തയ്യാറായത് എന്നും സ്വാസിക തുറന്നു പറഞ്ഞു.

സിനിമയുടെ കഥ വളരെ നല്ലതാണ് എന്ന് തോന്നിയത് കൊണ്ടാണ് താൻ ആ ചിത്രം ചെയ്തത് എന്നാണ് സ്വാസിക പറയുന്നത്. അതുപോലെ തന്നെ വളരെ മികച്ച കഥാപാത്രവും ആണ് തനിക്ക് സിനിമയിൽ കിട്ടിയത് എന്നും താരം കൂട്ടിച്ചേർത്തു.


പ്രണയമായാലും പക ആയാലും എല്ലാ വികാരങ്ങളെയും അതുപോലെ തന്നെ കാണിക്കുന്നത് കൊണ്ടാണ് സിനിമയ്ക്ക് എസ് സർട്ടിഫിക്കറ്റ് കിട്ടിയത് എന്നാണ് കരുതുന്നത്. എന്നാൽ ഏത് സർട്ടിഫിക്കറ്റ് ലഭിക്കുന്നത് എന്തോ വലിയ തെറ്റാണ് എന്ന് കരുതുന്നത് നമ്മുടെ കൾച്ചറിന്റെ ഒരു പ്രശ്നമാണ് എന്നും താരം കൂട്ടിച്ചേർത്തു. മറ്റു രാജ്യങ്ങളിൽ ഒന്നും ഈ പ്രശ്നം ഇല്ല എന്നും സ്വാസിക ചൂണ്ടിക്കാണിക്കുന്നു.

“ഒരു ചിത്രത്തിന് സർട്ടിഫിക്കറ്റ് കിട്ടും എന്നു കരുതി ആ സിനിമയുടെ നല്ല കഥയെയും ആ സിനിമ നൽകുന്ന കഥാപാത്രത്തെയും ഉപേക്ഷിക്കേണ്ട കാര്യമില്ല . അഥവാ അങ്ങനെ ചെയ്താൽ നഷ്ടം എനിക്ക് മാത്രമാണ്. എ സർട്ടിഫിക്കറ്റ് എന്നാൽ പോൺ സിനിമ എന്നല്ല അർത്ഥം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമയിൽ അഭിനയിച്ചു എന്നാൽ പോൺ സിനിമയിൽ അഭിനയിച്ചു എന്നതിന് തുല്യമാവില്ല” – സ്വാസിക പറയുന്നു.


സിദ്ധാർത്ഥ ഭരതൻ ആണ് ചതുരം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 16ആം തീയതി ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഒരു ഭാഗത്തുനിന്നും വരുന്നുണ്ട് എങ്കിലും അതൊന്നും കാര്യമാക്കാതെ ചിത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ് മറ്റൊരു വിഭാഗം ഓടിയൻസ്.

സിദ്ധാർത്ഥ ഭരതൻ ഇതിനുമുമ്പ് സംവിധാനം ചെയ്തിട്ടുള്ള സിനിമകൾ എല്ലാം തന്നെ മികച്ച നിലവാരം പുലർത്തുന്നത് ആണ് എന്നതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള പ്രതീക്ഷകളാണ് ഈ ചിത്രത്തിനും ഉള്ളത്.

A certificate does not mean porn movies; Swasika

Next TV

Related Stories
സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

May 28, 2025 11:16 PM

സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങളുമായി ഫാഷൻ ഫൊട്ടോഗ്രഫർ ഷാനി...

Read More >>
Top Stories