ഹൻസു വിവാഹിതയാവുന്നു? യെന്ത്... എങ്ങനെ..! പഠിക്കാനും ജോലിക്കും വിടുന്നവരെ കെട്ടാൻ താൽപര്യം; വൈറലായി പോസ്റ്റ്!

ഹൻസു വിവാഹിതയാവുന്നു? യെന്ത്... എങ്ങനെ..! പഠിക്കാനും ജോലിക്കും വിടുന്നവരെ കെട്ടാൻ താൽപര്യം; വൈറലായി പോസ്റ്റ്!
May 28, 2025 11:15 PM | By Athira V

(moviemax.in) മുമ്പൊക്കെ വിവാഹ​ങ്ങൾ നടന്നിരുന്നത് ബ്രോക്കർ‌, മൂന്നാൻ എന്നൊക്കെ അറിയപ്പെട്ടിരുന്ന ആളുകളുടെ ഇടപെടലിലൂടെയായിരുന്നു. കാലം മാറിയതോടെ മാട്രിമോണി പ്രൊഫൈലുകൾ വഴിയാണ് ആളുകൾ പങ്കാളികളെ കണ്ടെത്തുന്നത്. ബ്രോക്കർമാരുടെ മോഹനവാ​ഗ്ദാനങ്ങളെക്കാൾ മാട്രിമോണിയിലെ വിവരങ്ങളെ വിശ്വസിക്കുന്നവരുടെ എണ്ണവും കൂടി വരുന്നു. എന്നാൽ എല്ലാ മാട്രിമോണി സൈറ്റുകളേയും കണ്ണടച്ച് വിശ്വസിക്കാൻ കഴിയില്ലെന്ന് ഓർമിപ്പിക്കുന്ന ഒരു പോസ്റ്റാണ് വൈറലാകുന്നത്.

നടൻ കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ മകളായ ഹൻസിക ക‍ൃഷ്ണ സോഷ്യൽമീഡിയ ഉപയോ​​ഗിക്കുന്നവർക്ക് സുപരിചിതയാണ്. കോളേജ് വിദ്യാർത്ഥിനിയായ ഹൻസിക അറിയപ്പെടുന്ന സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും യുട്യൂബറും ‍ഡാൻസറും മോഡലുമെല്ലാമാണ്. പഠനത്തിന്റെ ഇടവേളകളിലാണ് ഹൻസിക പാഷനായ നൃത്തത്തിന് വേണ്ടി സമയം കണ്ടെത്തുന്നത്.

ഇപ്പോഴിതാ ഒരു മാട്രിമോണിയുടെ പരസ്യത്തിൽ ഹൻസിക പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഫോട്ടോ മാത്രമാണ് താരപുത്രിയുടേത്. പ്രായവും മറ്റ് വിവരങ്ങളുമെല്ലാം വ്യത്യസ്തമാണ്. ഹൻസിക ​ഗൾഫ് സന്ദർശിക്കാൻ പോയപ്പോൾ പകർത്തിയ ബുർഖ അണിഞ്ഞുള്ള ഫോട്ടോയ്ക്കൊപ്പമാണ് പ്രൊഫൈൽ ക്രിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. മുസ്ലീം യുവതി, വയസ് 21, ഉയരം 5.6, നീളത്തിന് അനുസരിച്ചുള്ള തടി, വിദ്യാർത്ഥിനി, ഇരുനിറം, പിജി വിദ്യാഭ്യാസ യോ​ഗ്യത, സ്ഥലം മലപ്പുറം കോട്ടക്കൽ, ആദ്യത്തെ വിവാഹം, പഠിക്കാനും ജോലിക്കും വിടാനും താൽപര്യമുള്ളവരാകണം.

പ്രൊഫഷണൽ ജോബുള്ളവർക്ക് മുൻ​ഗണന. പെൺകുട്ടിക്ക് അത്യാവശ്യം നീളവും അതിന് അനുസരിച്ച് തടിയുമുണ്ട്. അത്യാവശ്യം നീളവും ആവറേജ് ബോഡി ടൈപ്പുമുള്ളവർക്ക് മുൻ​ഗണന എന്നാണ് ഫോട്ടോയ്ക്കൊപ്പം നൽകിയിരുന്ന വിവരങ്ങൾ.

എന്നാൽ മനസാ വാചാ ഹൻസിക ഇക്കാര്യങ്ങളൊന്നും അറിഞ്ഞതല്ല. അതുകൊണ്ട് തന്നെ മാട്രിമോണി പരസ്യത്തിൽ തന്റെ ഫോട്ടോ കണ്ടപ്പോൾ താരപുത്രിയും ആദ്യം ഒന്ന് അമ്പരന്നു. യെന്ത്... എങ്ങനെ..? ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ എന്നാണ് തന്റെ ഫോട്ടോ ഉപയോ​ഗിച്ച് നിർമ്മിച്ച വ്യാജ പ്രൊഫൈൽ കണ്ട് ഹൻസിക തന്നെ പ്രതികരിച്ച് കുറിച്ചത്. ഹൻസികയുടെ പ്രതികരണം കൂടി വന്നതോടെ നിരവധി രസകരമായ കമന്റുകളും പോസ്റ്റിന് പ്രത്യക്ഷപ്പെടുന്നുണ്ട്.

സെലിബ്രിറ്റികളുടെ ഫോട്ടോകൾ പലപ്പോഴും ദുരുപയോ​ഗം ചെയ്യപ്പെടുന്നത് നമ്മൾ എല്ലാവരും കണ്ടിട്ടുള്ളതാണ്. എന്നാൽ ആദ്യമായാണ് മലയാളത്തിൽ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയുടെ ഫോട്ടോ മാട്രിമോണി സൈറ്റിൽ മേൽവിലാസവും വയസും അടക്കം മാറ്റി പ്രത്യക്ഷപ്പെടുന്നത്. പത്തൊമ്പതുകാരിയായ ഹൻസിക കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അം​ഗമാണ്.


ചേച്ചി അഹാന നായികയായ ലൂക്ക എന്ന സിനിമയിൽ ബാലതാരമായി ഹൻസിക അഭിനയിച്ചിരുന്നു. ജിംനാസ്റ്റിക്കും നൃത്തവുമാണ് ഹൻസികയുടെ പാഷൻ. കൊറിയൻ പോപ് സം​ഗീതത്തിന്റേയും ഡ്രാമകളുടേയും ആരാധിക കൂടിയാണ് താരം. ഹൻസികയുടെ റീൽ വീഡിയോകൾ അതിവേ​ഗത്തിലാണ് മില്യൺ വ്യൂസ് തൊടാറുള്ളത്. കൃഷ്ണകുമാറിന്റെ മക്കളിൽ ഏറ്റവും ടാലന്റഡ് ഹൻസികയാണെന്നാണ് ആരാധകരുടെ പക്ഷം. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹം.

സുഹൃത്തായ അശ്വിനെയാണ് ദിയ വിവാഹം ചെയ്തത്. ഇരുവരും ഇപ്പോൾ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ്. ജൂലൈയോടെ ഒരു പുതിയ അതിഥികൂടി ഇരുവർക്കും ഇടയിലേക്ക് എത്തും. ചേച്ചി അഹാന കരിയറിന് പിന്നാലെയായതുകൊണ്ടാണ് ഓവർടേക്ക് ചെയ്ത് താൻ വിവാഹം കഴിച്ചതെന്ന് ദിയ പറഞ്ഞിരുന്നു. അഹാനയും ഹൻസികയും തമ്മിൽ പത്ത് വയസിന്റെ പ്രായ വ്യത്യാസമുണ്ട്.

അതുകൊണ്ട് തന്നെ അനിയത്തി എന്നതിലുപരി തന്റെ മകളായാണ് ഹൻസികയെ അഹാന സ്നേഹിക്കുന്നത്. അഹാനയും ദിയയും അല്ലാതെ ഇഷാനി എന്നൊരു സഹോദരി കൂടി ഹൻസുവിനുണ്ട്. ഇരുവരും തമ്മിൽ വലിയ പ്രായ വ്യത്യാസമില്ലാത്തതിനാൽ ഏറ്റവും അടുത്ത കൂട്ടുകാരും ഇഷാനിയും ഹൻസികയുമാണ്. കൃഷ്ണ സിസ്റ്റേഴ്സ് എന്നാണ് ആരാധകർക്കിടയിൽ‌ നാലുപേരും അറിയപ്പെടുന്നത്.
















hansikakrishna reacted fake profile matrimony site post goes viral

Next TV

Related Stories
 അതിവിദഗ്ധമായി പറ്റിക്കപ്പെട്ടു; തട്ടിപ്പിനിരയായി അനാർക്കലിയും അമ്മ ലാലിയും

Jul 18, 2025 04:35 PM

അതിവിദഗ്ധമായി പറ്റിക്കപ്പെട്ടു; തട്ടിപ്പിനിരയായി അനാർക്കലിയും അമ്മ ലാലിയും

മുംബൈ ദാദർ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് തട്ടിപ്പിനിരയായെന്ന് നടിയു ലാലി...

Read More >>
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; 'ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് മികച്ച പ്രതികരണം

Jul 18, 2025 04:20 PM

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; 'ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് മികച്ച പ്രതികരണം

സുരേഷ് ഗോപി നായകനായ "ജെ എസ് കെ - ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള"ക്ക് മികച്ച...

Read More >>
മമ്മൂക്കയും ദിലീപേട്ടനും അങ്ങനൊക്കെ ചെയ്യുമെന്ന് കരുതിയില്ല; മനസ്സ് തുറന്ന് ഹരികൃഷ്ണൻ ലോഹിതദാസ്

Jul 18, 2025 10:57 AM

മമ്മൂക്കയും ദിലീപേട്ടനും അങ്ങനൊക്കെ ചെയ്യുമെന്ന് കരുതിയില്ല; മനസ്സ് തുറന്ന് ഹരികൃഷ്ണൻ ലോഹിതദാസ്

സിനിമയിൽ നിന്നും തനിക്ക് ലഭിച്ച സഹായങ്ങളെ കുറിച്ച് പറയുകയാണ് ഹരികൃഷ്ണന്‍...

Read More >>
'പാപ്പരാസികൾക്ക് തരില്ല....എനിക്കറിയാം നിങ്ങളെ,  കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്'; ഗോകുൽ സുരേഷ്

Jul 17, 2025 11:07 PM

'പാപ്പരാസികൾക്ക് തരില്ല....എനിക്കറിയാം നിങ്ങളെ, കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്'; ഗോകുൽ സുരേഷ്

'പാപ്പരാസികൾക്ക് തരില്ല....എനിക്കറിയാം നിങ്ങളെ, കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്'; ഗോകുൽ...

Read More >>
Top Stories










https://moviemax.in/- //Truevisionall