'തൊപ്പി വച്ച വല്ലഭൻ'....; ഇനി ധ്യാനിന്റെ കളികളോ...! ഡിറ്റക്ടീവ് ഉജ്ജ്വലനിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു

'തൊപ്പി വച്ച വല്ലഭൻ'....; ഇനി ധ്യാനിന്റെ കളികളോ...! ഡിറ്റക്ടീവ് ഉജ്ജ്വലനിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു
May 28, 2025 11:34 AM | By Athira V

(moviemax.in) ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഡിറ്റക്ടീവ് ഉജ്ജ്വലന്റെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. തൊപ്പി വച്ച വല്ലഭൻ എന്ന ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. വിനായക് ശശി കുമാറാണ് വരികൾ എഴുതിയിരിക്കുന്നത്. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ മിന്നൽ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രം ആണ് ഡിക്ടറ്റീവ് ഉജ്ജ്വലൻ.

രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി.കെ. എന്നിവർ ചേർന്നാണ് സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തത്. മിസ്റ്ററി കോമഡി ത്രില്ലറായി എത്തിയ ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന് പുറമെ സിജു വില്‍സന്‍, കോട്ടയം നസീർ , നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായര്‍, എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ അണിനിരന്നിരുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

പ്രേം അക്കുടു, ശ്രയാന്തി എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്. ഇവർ ഭാര്യാഭർത്താക്കന്മാർ കൂടിയാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്. കലാസംവിധാനം - കോയ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും - ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസോസിയേയേറ്റ് ഡയറക്ടർ - രതീഷ്.എം. മൈക്കിൾ, വീക്കെന്റ് ബ്ലോഗ്ബസ്റ്റാർ മാനേജർ - റോജിൻ, പ്രൊഡക്ഷൻ മാനേജർ - പക്കുകരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്ട് ഡിസൈനേഴ്സ് - സെഡിൻ പോൾ - കെവിൻ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.





dhyansreenivasan video song DetectiveUjjwalan released

Next TV

Related Stories
സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

May 28, 2025 11:16 PM

സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങളുമായി ഫാഷൻ ഫൊട്ടോഗ്രഫർ ഷാനി...

Read More >>
Top Stories