---
title: "സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ"
english_title: "Mammootty  stylish look New pictures  viral  social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/292860/mammootty-stylish-look-new-pictures-viral-social-media"
published_at: "2025-05-28T23:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68374c54b86df_Untitled-1.jpg"
keywords: []
---

# സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

> **Lead Summary:** **** മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങളുമായി ഫാഷൻ ഫൊട്ടോഗ്രഫർ ഷാനി ഷാകി. ‘നിമിഷങ്ങൾക്കിടയിലെ നിമിഷങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് ഷാനി ചിത്രങ്ങൾ പങ്കുവച്ചത്. ‘ബോസ്’, ‘രാജാവ്’ എന്നീ ഹാഷ്ടാഗുകൾക്കൊപ്പമായിരുന്നു ചിത്രങ്ങൾ. ചിത്രങ്ങളും മമ്മൂട്ടിയുടെ പുതിയ ലുക്കും നിമിഷങ്ങൾക്കുള്ളിൽ വൈറലായി.

## Article Content

**** മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങളുമായി ഫാഷൻ ഫൊട്ടോഗ്രഫർ ഷാനി ഷാകി. ‘നിമിഷങ്ങൾക്കിടയിലെ നിമിഷങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് ഷാനി ചിത്രങ്ങൾ പങ്കുവച്ചത്. ‘ബോസ്’, ‘രാജാവ്’ എന്നീ ഹാഷ്ടാഗുകൾക്കൊപ്പമായിരുന്നു ചിത്രങ്ങൾ. ചിത്രങ്ങളും മമ്മൂട്ടിയുടെ പുതിയ ലുക്കും നിമിഷങ്ങൾക്കുള്ളിൽ വൈറലായി.

ഓഫ് വൈറ്റ് കോസ്റ്റ്യൂമിൽ സ്റ്റൈലിഷ് ആയാണ് മമ്മൂട്ടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഓറഞ്ച് നിറത്തിലുള്ള സ്നീക്കേഴ്സാണ് പെയർ ചെയ്തത്. മമ്മൂട്ടിയുടെ ക്യാൻഡിഡ് ഭാവങ്ങൾ ചിത്രങ്ങളിൽ കാണാം. വലിയ ആവേശത്തോടെയാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തത്. ‘ഇന്നത്തെ ദിവസം മമ്മൂട്ടി എടുത്തു’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ‘രാജാവ് തിരിച്ചു വന്നെന്ന് പറയാൻ പറഞ്ഞു’ എന്ന മാസ്സ് കമന്റും മറ്റൊരാൾ കുറിച്ചു.

അടുത്തിടെ ചികിത്സയുടെ ഭാ​ഗമായി സിനിമയിൽനിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയായിരുന്നു മമ്മൂട്ടി. സിനിമയുടെ തിരക്കുകളിൽനിന്നെല്ലാം മാറി വിശ്രമത്തിലായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയിലും താരം സജീവമായിരുന്നില്ല. അതിനിടെയാണ് ആരാധകർക്ക് സർപ്രൈസ് ആയി മമ്മൂട്ടിയുടെ പുതിയ ചിത്രമെത്തിയത്.

കളംങ്കാവല്‍, മഹേഷ് നാരായണന്‍ ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ പ്രോജക്ടുകള്‍. ജിതിന്‍.കെ ജോസ് സംവിധാനം ചെയ്​ത കളങ്കാവലില്‍ മമ്മൂട്ടി വില്ലനായാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിനായകനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്‍റെ സംവിധാനത്തിലൊരുങ്ങുന്നത്. നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിലെത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/292860/mammootty-stylish-look-new-pictures-viral-social-media)