---
title: "മാറിടം കാണിച്ച് സ്ത്രീകളുടെ ചുംബനം; വിവാദമായി ഫോട്ടോ "
english_title: "Women show their breasts and kiss at the Prime Minister's residence; Controversial photo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63897/women-show-their-breasts-and-kiss-at-the-prime-ministers-residence-controversial-photo"
published_at: "2022-08-24T20:09:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6306385c3ec99_sana.jpg"
keywords: []
---

# മാറിടം കാണിച്ച് സ്ത്രീകളുടെ ചുംബനം; വിവാദമായി ഫോട്ടോ 

> **Lead Summary:** ഒരാഴ്ചയ്ക്കിടെ രണ്ടാമതും ക്ഷമ പറഞ്ഞ് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന മാരിന്‍. ഇത്തവണ ഒരു ഫോട്ടോഗ്രാഫിനെ ചൊല്ലിയുള്ള വിവാദമാണ് ക്ഷമാപണത്തിന് കാരണമായത്.

## Article Content

ഒരാഴ്ചയ്ക്കിടെ രണ്ടാമതും ക്ഷമ പറഞ്ഞ് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന മാരിന്‍. ഇത്തവണ ഒരു ഫോട്ടോഗ്രാഫിനെ ചൊല്ലിയുള്ള വിവാദമാണ് ക്ഷമാപണത്തിന് കാരണമായത്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വെച്ച് രണ്ട് സ്ത്രീകള്‍ മേല്‍ക്കുപ്പായം അഴിച്ച് ചുംബിക്കുന്ന ഫോട്ടോയാണ് വിവാദമായത്.

പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകള്‍ ചുംബിക്കുന്ന വീഡിയോ അവര്‍ തന്നെയാണ് ടിക്‌ടോക്കില്‍ പോസ്റ്റ് ചെയ്തത്. സന മാരിന്റെ ബദ്ധശത്രുക്കളായ വലതുപക്ഷ കക്ഷികളും പ്രതിപക്ഷവും ഇത് വിവാദമാക്കിയതിനെ തുടര്‍ന്നാണ് അവര്‍ ക്ഷമ പറഞ്ഞത്.

ദിവസങ്ങള്‍ക്ക് മുമ്പും പ്രധാനമന്ത്രി രാജ്യത്തോട് ക്ഷമ പറഞ്ഞിരുന്നു. അന്ന് ഒരു വീഡിയോയായിരുന്നു വിവാദ കാരണമായത്. ഒരു സംഘം സ്ത്രീകള്‍ക്കൊപ്പം റിസോര്‍ട്ടില്‍ പ്രധാനമന്ത്രി ആടിപ്പാടി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയായിലുള്ളത്. ഫിന്‍ലാന്‍ഡിലെ സെലബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമെല്ലാം അടങ്ങിയ പാര്‍ട്ടിയിലായിരുന്നു പ്രധാനമന്ത്രിയുടെ നൃത്തം.

കൊക്കെയിന്‍ ലഹരിയിലാണ് പ്രധാനമന്ത്രി നൃത്തം ചെയ്തത് എന്ന രീതിയിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തുടര്‍ന്ന്, കൊക്കൈന്‍ ഉപയോഗിച്ചുള്ള പാര്‍ട്ടിയാണ് നടന്നതെന്ന് ആരോപണം ഉയര്‍ന്നു. അതോടൊപ്പം, ഇവരുടെ രാജിക്കു വേണ്ടിയുള്ള മുറവിളികളും ഉയര്‍ന്നുവന്നു.

സോഷ്യല്‍ മീഡിയാ സ്റ്റോറി ആയി പുറത്തുവന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന്, സന മാരിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് അവര്‍ സ്വമേധയാ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയായി. മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു റിസല്‍റ്റ്.

അതിനു തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അരയ്ക്കു മുകളില്‍ നഗ്‌നരായ സ്ത്രീകള്‍ ചുംബിക്കുന്ന ഫോട്ടോ പുറത്തുവന്നത്. മോഡലും സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറുമായ സബിന സര്‍ക്കയാണ് സ്വന്തം ടിക്‌ടോക്ക് അക്കൗണ്ടിലൂടെ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്.

സബിനയും മറ്റൊരു സ്ത്രീയും മേലുടുപ്പുകള്‍ കൈകള്‍ കൊണ്ടുയര്‍ത്തി അരയ്ക്കു മീതെ നഗ്‌നരായി ചുണ്ടുകളില്‍ ഉമ്മ വെയ്ക്കുന്ന ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. ഇവരുടെ മാറിടങ്ങളില്‍ ഫിന്‍ലാന്റ് മുദ്രകളും കാണാമായിരുന്നു. ഈ ചിത്രം പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അതിനു പിന്നാലെ തീവ്ര വലതുപക്ഷ കക്ഷികളും രാഷ്ട്രീയ എതിരാളികളും സനയ്ക്ക് എതിരെ തിരിഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇത്തരം ആഭാസം നടക്കുന്നത് ക്ഷമിക്കാനാവില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതിലും അവരെ നിയന്ത്രിക്കുന്നതിലും പരാജയമാണ് പ്രധാനമന്ത്രിയെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി ക്ഷമാപണം നടത്തിയത്. ആ ചിത്രം അനുചിതമായതിനാല്‍ ക്ഷമാപണം നടത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

അത്തരമൊരു ചിത്രം എടുക്കാന്‍ പാടില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. ജുലൈ എട്ടിന് നടന്ന റൂയിസ്‌റോക്ക് സംഗീത മേളയുമായി ബന്ധപ്പെട്ട് വീട്ടില്‍ സുഹൃത്തുക്കള്‍ക്കായി നടത്തിയ പാര്‍ട്ടിയിലായിരുന്നു ചിത്രമെടുത്തതെന്നും അവര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/63897/women-show-their-breasts-and-kiss-at-the-prime-ministers-residence-controversial-photo)