പോണ്‍ചിത്രം കാണിക്കുന്ന, ഒളിഞ്ഞുനോക്കുന്ന, കാബറെക്കാരികള്‍ക്കൊപ്പം നില്‍ക്കുന്ന മഹാരാജാവ്

പോണ്‍ചിത്രം കാണിക്കുന്ന, ഒളിഞ്ഞുനോക്കുന്ന, കാബറെക്കാരികള്‍ക്കൊപ്പം നില്‍ക്കുന്ന മഹാരാജാവ്
Oct 20, 2021 01:12 PM | By Susmitha Surendran

ബീച്ചില്‍ അര്‍ദ്ധനഗ്‌നരായി സൂര്യസ്‌നാനം ചെയ്യുന്ന പെണ്ണുങ്ങളെ ഒളിഞ്ഞു നോക്കുന്ന എയര്‍ ഇന്ത്യ മഹാരാജാവിനെ സങ്കല്‍പ്പിക്കാനാവുമോ? തെരുവില്‍ പോണ്‍ ചിത്രങ്ങള്‍ കാണിക്കുന്ന മഹാരാജാവിനെയോ? പാരീസിലെ പ്രശസ്തമായ നിശാക്ലബില്‍ ചെന്ന് അവിടത്തെ കാബറെ നര്‍ത്തകിമാരെ കണ്‍നിറയെ കാണുന്ന മഹാരാജാവിന്റെ ചിത്രവുമായി എയര്‍ ഇന്ത്യയുടെ ഒരു പരസ്യം പുറത്തിറങ്ങുന്നത് കണ്ടാല്‍, നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? ഇത് വായിച്ച് അന്തം വിടേണ്ട, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബ്രാന്റിംഗ് ഐക്കണായ മഹാരാജയ്ക്ക് ഇങ്ങനെ പല കുറുമ്പുകളും ഉണ്ടായിരുന്നു.

വഷളത്തരമെന്നൊക്കെ ഇന്നത്തെ സദാചാര ബോധം വിശേഷിപ്പിച്ചേക്കാമെങ്കിലും മസിലു പിടിച്ചു നടക്കുന്ന മാന്യനൊന്നുമായിരുന്നില്ല തുടക്കകാലത്ത് മഹാരാജ. സശയമുള്ളവര്‍ താഴെക്കാണുന്ന എയര്‍ ഇന്ത്യ പരസ്യചിത്രങ്ങള്‍ ഒന്നുകണ്ടു നോക്കൂ. എയര്‍ ഇന്ത്യയുടെ മുഖമായി മാറിയ മഹാരാജയ്ക്ക് ആ മുഖം എവിടെനിന്നാണ് കിട്ടിയത്? അതിനൊരു പാക്കിസ്താന്‍ കണക്ഷന്‍ ഉണ്ട്. പിന്നീട് പാകിസ്ഥാനിലേക്ക് പോയ പ്രമുഖ വ്യാപാരി സയ്യിദ് വാജിദ് അലിയെ മോഡല്‍ ആക്കി വരച്ചെടുത്തതാണ് ഇന്ന് നമ്മള്‍ കാണുന്ന മഹാരാജ.

ഇത്തരം അനേകം കഥകളുണ്ട്, മഹാരാജയ്ക്ക് പറയാന്‍.  ടാറ്റ ഗ്രൂപ്പിന്റെ വിഖ്യാതനായ സാരഥി ജെ ആര്‍ ഡി ടാറ്റയ്ക്ക് 1929-ല്‍ വിമാനം പറത്താനുള്ള ലൈസന്‍സ് ലഭിച്ചതോടെയാണ് എയര്‍ ഇന്ത്യയുടെ കഥ തുടങ്ങുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം 1932-ല്‍ ഇന്ത്യയിലെ ആദ്യ വിമാനക്കമ്പനിയായ ടാറ്റാ എയര്‍ലൈന്‍സിന് അദ്ദേഹം തുടക്കമിട്ടു. 14 വര്‍ഷങ്ങള്‍ക്കു ശേഷം 1946-ല്‍ ടാറ്റയുടെ സ്വന്തം വിമാനക്കമ്പനി പബ്ലിക് ലിമിറ്റഡ് കമ്പനി ആയി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് തലേ വര്‍ഷമായിരുന്നു അത്.

സ്വാതന്ത്ര്യാനന്തരം 1953-ല്‍ എയര്‍ കോര്‍പറേഷന്‍ ആക്ടിലൂടെ ടാറ്റയുടെ കമ്പനിയെ ഇന്ത്യ ദേശസാല്‍ക്കരിച്ചു. ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായി അതു മാറി. പിന്നീടുള്ള വര്‍ഷങ്ങള്‍ കയറ്റിറക്കങ്ങളുടേതായിരുന്നു. മാറിമാറി ഭരിച്ചവരെല്ലാം ചേര്‍ന്ന് എയര്‍ ഇന്ത്യയെ നഷ്ടക്കണക്കുകളിലേക്ക് എത്തിച്ചു. ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍കരിക്കാന്‍ തീരുമാനിച്ചു.

പഴയ ടാറ്റ കമ്പനിയുടെ കൈകളിലേക്ക് തന്നെ എയര്‍ ഇന്ത്യ വന്നു ചേര്‍ന്നു. ഇതിനിടയിലുള്ള കാലത്താണ് മഹാരാജ എയര്‍ ഇന്ത്യയുടെ മുഖമായി മാറിയത്. കൃത്യമായി പറഞ്ഞാല്‍, 1946-ല്‍ എയര്‍ ഇന്ത്യ പബ്ലിക് ലിമിറ്റഡ് കമ്പനി ആയതിനു ശേഷം. എയര്‍ ഇന്ത്യയ്‌ക്കൊരു ലോഗോ വേണം, ഒരു മുഖം വേണം എന്ന ആലോചനയാണ് അതിലേക്ക് എത്തിച്ചത്. എയര്‍ ഇന്ത്യയുടെ അന്നത്തെ കൊമേഴ്‌സ്യല്‍ ഡയരക്ടര്‍ ആയിരുന്ന സൊറാബ് കൈകുഷ്റൂ കൂക എന്ന ബോബി കൂകയാണ് അതൊരു മഹാരാജാവ് ആയാലോ എന്ന ആശയം മുന്നോട്ടുവെച്ചത്.

വട്ടമുഖം, അരിവാള്‍മീശ, മഞ്ഞയും ചുവപ്പും കള്ളിയുള്ള തലപ്പാവ്, പറക്കും പരവതാനിയിലിരുന്ന് ഹുക്ക പുകയ്ക്കുന്ന ഒരു സുന്ദരന്‍ മഹാരാജാവ് - ഇതായിരുന്നു കൂക്കയുടെ മനസ്സിലെ മഹാരാജാവ്. മനസ്സിലെ ചിത്രത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം അന്ന് ദക്ഷിണ മുംബൈയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ പരസ്യ ഏജന്‍സിയായ ജെ വാള്‍ട്ടര്‍ തോംപ്‌സണെ ( ജി ഡബ്ല്യൂ ടി ) സമീപിച്ചു. അവിടത്തെ ആര്‍ട്ടിസ്റ്റും കൂകയുടെ സുഹൃത്തുമായിരുന്ന ഉമേഷ് മുരുഡേശ്വര്‍ റാവുവാണ് അതിനായി ഇറങ്ങിയത്.  'നമുക്കിതിനെ വേണമെങ്കില്‍ മഹാരാജ എന്ന് വിളിക്കാം.

പക്ഷെ ഇദ്ദേഹത്തിന്റെ രക്തം നീലയല്ല. കണ്ടാലൊരു രാജകീയ ലുക്കൊക്കെ ഉണ്ടെങ്കിലും, ആള്‍ അത്രക്ക് റോയല്‍ അല്ല. ഇംഗ്ലണ്ടിലെ രാജ്ഞിയേയും, അവരുടെ ബട്ട്‌ലറെയും ഒരുപോലെ പരിചരിക്കാന്‍ നമ്മുടെ മഹാരാജയ്ക്ക് സാധിക്കും.''ഇതായിരുന്നു ബോബി കൂകയുടെ ആശയം.  ''പല രൂപങ്ങളുള്ള ഒരാളായിരിക്കും ഈ മഹാരാജ. മഹാരാജ. പ്രണയി, ഫയല്‍വാന്‍, തെരുവുചിത്രകാരന്‍, പോസ്റ്റ് കാര്‍ഡ് കച്ചവടക്കാരന്‍, കപ്പൂച്ചിന്‍ സന്യാസി, അറബി വ്യാപാരി...എന്നിങ്ങനെ പല രൂപങ്ങളും മഹാരാജായ്ക്കുണ്ടാവും''- എന്നാണ് ബോബി കൂക ആര്‍ട്ടിസ്റ്റുകളോട് വിശദീകരിച്ചത്.

എയര്‍ ഇന്ത്യയിലെ യാത്രയുടെ സുഖസൗകര്യങ്ങള്‍, രാജകീയത എന്നിവ വിളിച്ചു പറയുന്ന ഒരു ഐക്കണ്‍ ആണ് വേണ്ടതെന്നായിരുന്നു കൂക പറഞ്ഞത്. ഈ മഹാരാജാവിനെ എങ്ങനെ അതിനായി ഉപയോഗിക്കാനാവും എന്ന് റാവു ചിന്തിച്ചു.  കൂകയുടെ സുഹൃത്തായ സയ്യിദ് വാജിദ് അലിയെ മോഡലാക്കി റാവു തന്റെ നോട്ട് പാഡില്‍ വരച്ചെടുത്തതാണ് നാമിന്ന് കാണുന്ന മഹാരാജ. മഹാരാജ പറന്നു തുടങ്ങുമ്പോഴേക്കും സയ്യിദ് വാജിദ് അലി പാക്കിസ്താനിലേക്ക് േപായിരുന്നു.

 നാല്പതുകളിലെ ഇന്‍ ഫ്‌ലൈറ്റ് മെമ്മോ പാഡുകളില്‍ ആണ് ആദ്യമായി മഹാരാജ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യ അന്ന് വിദേശത്ത് അറിയപ്പെട്ടിരുന്നത് 'ലാന്‍ഡ് ഓഫ് മഹാരാജാസ്' എന്ന പേരില്‍ കൂടി ആയിരുന്നതുകൊണ്ട് മഹാരാജ എന്ന പേര് വളരെ പെട്ടെന്നു തന്നെ വിമാനയാത്രക്കാരുടെ നാക്കില്‍ ഇടം പിടിച്ചു.  പിന്നീടുള്ള വര്‍ഷങ്ങളില്‍ ഓരോ പുതിയ വിദേശ റൂട്ടില്‍ വിമാനസര്‍വീസ് തുടങ്ങുമ്പോഴും, മഹാരാജായുടെ പുതിയൊരു വേഷത്തിലുള്ള പരസ്യം വഴി ആയിരുന്നു അതിന്റെ ്രപഖ്യാപനം.

പല രാജ്യങ്ങളില്‍ പല വേഷങ്ങളില്‍ പല ഭാവങ്ങളില്‍ നമ്മുടെ മഹാരാജാവ് പ്രത്യക്ഷപ്പെട്ടു. പെട്ടെന്നു തന്നെ മഹാരാജ ഇന്ത്യയുടെ ഔദ്യോഗിക ട്രാവല്‍ അംബാസഡറായി മാറി. ഓരോ പുതിയ വിദേശ റൂട്ട് വരുമ്പോഴും മഹാരാജായുടെ പുതിയൊരു വേഷത്തിലുള്ള പരസ്യം വഴി ആയിരുന്നു അതിന്റെ പ്രഖ്യാപനം.. പല രാജ്യങ്ങളില്‍ പല വേഷങ്ങളില്‍ പല ഭാവങ്ങളില്‍ നമ്മുടെ മഹാരാജാവ് പ്രത്യക്ഷപ്പെട്ടു.

അതിഗംഭീരമായ ആശയങ്ങളുടെ കാലമായിരുന്നു അത്. കിരീടവും വെച്ച് ഗൗരവത്തോടെ നില്‍ക്കുന്ന ഇന്നത്തെ മഹാരാജാവായിരുന്നില്ല അന്ന്. കുറുമ്പുള്ള, കുസൃതിയുള്ള, ചിലപ്പോള്‍ വഷളനായ, ചിലപ്പോള്‍ ചിരിപ്പിക്കുന്ന രസികന്‍ കഥാപാത്രമായി മഹാരാജാവിന്റെ അന്നത്തെ പരസ്യകലാകാരന്‍മാര്‍ ഭാവനചെയ്തു.  ലോകമെങ്ങും അത് ശ്രദ്ധിക്കപ്പെട്ടു. സത്യത്തില്‍, ആ പരസ്യം മഹാരാജാവ് എന്ന സങ്കല്‍പ്പത്തിന്റെ തന്നെ പൊളിച്ചെഴുത്തായിരുന്നു. പാമ്പാട്ടിമാരുടെയും മാന്ത്രികരുടെയും മഹാരാജാക്കന്‍മാരുടെയും നാട് എന്ന നിലയില്‍ മാത്രം ഇന്ത്യയെ മനസ്സിലാക്കിയിരുന്ന വിദേശികള്‍ക്കു മുന്നില്‍ പ്ലേ ബോയ് ആയും ഇച്ചിരി ഇളക്കമുള്ള ചെറുപ്പക്കാരന്‍ ആയുമൊക്കെ സമകാലീനനായി മഹാരാജാവ് പ്രത്യക്ഷപ്പെട്ടു.

എന്നാല്‍ പലപ്പോഴും ഈ പരസ്യ ചിത്രങ്ങള്‍ വിവാദമായി. പാരീസിലെ ഈ കാബറെ നര്‍ത്തകിമാരുടെ ചിത്രം അതിലൊന്നാണ്. ഇത് പുറത്തിറങ്ങിയതും പാര്‍ലമെന്റില്‍ വലിയ ബഹളമായി. ഇന്ത്യയെ അപമാനിക്കുന്നതാണ് ഇതെന്ന് എംപിമാര്‍ പ്രക്ഷുബ്ധരായി. തുടര്‍ന്ന് ഈ പരസ്യം പിന്‍വലിച്ചു. 

എണ്‍പതുകളില്‍, ജനാധിപത്യ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയുടെ മുദ്ര ആവേണ്ടത് ഏതെങ്കിലും മഹാരാജാവിന്റെ മുഖമല്ല എന്ന ചര്‍ച്ചയും ഉയര്‍ന്നു. തുടര്‍ന്ന് 1989-ല്‍ മഹാരാജാവിന്റെ ലോഗോ ഒഴിവാക്കി. എന്നാല്‍, യാത്രക്കാരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മഹാരാജാവ് തിരിച്ചെത്തി. അതിനിടെ രസകരമായ പല പരസ്യങ്ങളും വന്നു.

അതിലൊന്നായിരുന്നു സിഡ്‌നിയിലെത്തിയ എയര്‍ ഇന്ത്യയെക്കുറിച്ചുള്ള ഈ പരസ്യം. അവിടത്തെ കടല്‍ത്തീരത്തിരുന്ന്, ബൈനോക്കുലറിലൂടെ സമീപത്ത് വെയിലുകായുന്ന മദാമ്മമാരെ ഒളിഞ്ഞുനോക്കുന്ന വഷളനായിരുന്നു ഈ മഹാരാജാവ്.  ഇന്ത്യന്‍ കടല്‍ത്തീരത്ത് വെയിലുകായുന്ന വിദേശികളായ സ്തീകളായിരുന്നു ഈ പരസ്യത്തിലുമുണ്ടായിരുന്നത്. ബീച്ചില്‍ സൂര്യസ്‌നാനം ചെയ്യുന്ന മദാമ്മയ്ക്കരികെ, കുട്ടിയുടുപ്പുമിട്ട് മുള്‍ക്കിടക്കയില്‍ കിടക്കുന്ന മഹാരാജാവ്!  പാരീസിലെ തെരുവിലാണ് ഈ പരസ്യത്തിലെ മഹാരാജാവ്. അദ്ദേഹത്തിന്റെ കോട്ടിനുള്ളിലുള്ളത് സെക്‌സ് ഫോട്ടോകളാണ്.

തെരുവില്‍നിന്ന് അത് ആളുകളെ കാണിക്കാന്‍ ക്ഷണിച്ചു വരുത്തുകയാണ് ഇതിലെ മഹാരാജാവ്.നീന്തല്‍ വസ്ത്രമണിഞ്ഞ് ഭക്ഷണം വിളമ്പുന്ന ഈ പരിചാരകന്‍ -മഹാരാജായുടെ കണ്ണുകള്‍ നോക്കൂ. മുന്നിലിരിക്കുന്ന സുന്ദരിയെ വായ്‌നോക്കുകയാണ് നമ്മുടെ കുറുമ്പന്‍ മഹാരാജാവ് ഇവിടെ. സിഡ്‌നി കടല്‍ത്തീരത്തുനിന്നുള്ളതാണ് ഈ മഹാരാജാ ചിത്രവും. ഇവിടെ മഹാരാജാവാണ് അതിഥി. അദ്ദേഹം കടല്‍ത്തീരത്ത് കിടക്കുന്നു. മസാജ് ചെയ്യാന്‍ എത്തിയത് ആരെന്നു നോക്കൂ-സുന്ദരിയായ ഒരു മല്‍സ്യ കന്യക. 

റോമില്‍ എത്തുമ്പോള്‍, മഹാരാജാവിന് വേറൊരു ഭാവമാണ് എന്നത് ശ്രദ്ധിക്കൂ. ലോകത്തിനു മുന്നില്‍ ഇന്ത്യയിലെ കൗതുകങ്ങളെ പ്രദര്‍ശിപ്പിക്കുന്ന മായാജാലക്കാരന്റെ ഭാവമാണ് ആ കണ്ണുകളില്‍ നിറഞ്ഞിരിക്കുന്നത്.  നെയ്‌റോബിയിലെ ഈ സിംഹങ്ങള്‍ ഒരു വടിയില്‍ കെട്ടി കൊണ്ടുപോവുന്നത് ആരെയെന്ന് നോക്കൂ. നമ്മുടെ മഹാരാജാവിനെ! തിന്നാന്‍ തന്നെയാണ് അവര്‍ കൊണ്ടുപോവുന്നത് എന്നുറപ്പാണ്. മുകളില്‍ കാണിച്ചതു പോലുള്ള വല്ല കുറുമ്പുമായിരിക്കും സിംഹങ്ങളുടെ വായിലേക്ക് മഹാരാജാവിനെ ഇട്ടുകൊടുത്തത് എന്നുവേണം കരുതാന്‍. 

മഞ്ഞുമലകള്‍ കീഴടക്കുന്ന ഈ യുവാവിനെ ഒന്നുകൂടി ശ്രദ്ധിച്ചുനോക്കൂ. നമ്മുടെ മഹാരാജാവ്! സ്വിറ്റ്‌സര്‍ലാന്റിനെ കീഴടക്കാനെത്തുന്ന എയര്‍ ഇന്ത്യയുടെ പ്രതീകമായിരുന്നു മഞ്ഞുമലകള്‍ കയറിപ്പോവുന്ന മഹാരാജാവിന്റെ ചിത്രം. സ്‌കിയംഗ് നടത്തുന്നതിനിടെ ഒടിഞ്ഞ കാലുമായി ജനീവയിലെ റിസോര്‍ട്ടിലിരുന്ന് സുന്ദരിയായ സ്‌കി താരത്തിനൊപ്പം ഓരോ വലിയ കോപ്പ ബിയര്‍ കഴിക്കുകയാണ് നമ്മുടെ മഹാരാജാവ്. അദ്ദേഹത്തിന്റെ കണ്ണുകളിലുണ്ട്, പ്രേമവും കുസൃതിയും.  കൊട്ടാരത്തിനുള്ളില്‍ പരിചാരികമാരുടെ വലയത്തിലാണ് നമ്മുടെ മഹാരാജാവ്. മധുചഷകവുമായി ഇരിക്കുന്ന അദ്ദേഹത്തിനു മുന്നിലേക്ക് മദ്യവുമായി പതിയെ വരുന്നുണ്ട് സുന്ദരികള്‍.

ആ അടഞ്ഞ കണ്ണുകളില്‍ എന്തായിരിക്കും അന്നേരം ചിന്ത? ഈജിപ്തിലേക്കുള്ള മഹാരാജാവിന്റെ യാത്രയാണ് ഈ എയര്‍ ഇന്ത്യ പോസ്റ്ററിലുള്ളത്. ഫറവോയുടെ ചിരിക്കുന്ന പ്രതിമയുടെ തലയിലേക്കാണ് മഹാരാജാവ് ആണിയടിക്കുന്നത്? രാജപ്രതാപമല്ല ഇവിടെനില്‍ക്കുമ്പോള്‍ മഹാരാജാവിന്റെ മുഖത്ത്.  ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യയുടെ യാത്രകളുടെ പരസ്യമായിരുന്നു ഇത്.

ഇന്ത്യയെ പാമ്പാട്ടികളുടെ നാടു മാത്രമായി കണ്ടിരുന്ന വിദേശികളെ പോലെ പശ്ചിമേഷ്യയെ മാന്ത്രിക പരവതാനികളുടെ നാടു മാത്രമായാണ് മഹാരാജാവ് കാണുന്നത് എന്ന് ഈ പോസ്റ്റര്‍ പറയുന്നുണ്ട്. എയര്‍ ഇന്ത്യയെ പ്രധാനമായും ജീവിപ്പിച്ചത് ഗള്‍ഫ് നാടുകളില്‍നിന്നുള്ള ആയിരുന്നു എന്നതു കൂടി ഓര്‍ക്കുമ്പോഴാണ് ഇക്കാര്യം ബോധ്യമാവുക. ലണ്ടനിലെത്തുമ്പോള്‍ മഹാരാജാവ് സംഗീതത്തിലാണ് ശ്രദ്ധിക്കുന്നത്.

അതിഗംഭീരമായ ഒരു സംഗീത പരിപാടിയിലേക്ക് നേരെ ചെന്നിരിക്കുകയാണ് മഹാരാജാവ്. പാടുന്ന രാജാവിന്റെ മുഖമാകെ മറ്റൊരു ഭാവമാണ്.  ടോക്കിയോയില്‍ എത്തു്‌മ്പോള്‍ മഹാരാജാവിന് ഒരു സുമോ ഗുസ്തിക്കാരന്റെ ശരീരമാണ്. എണ്ണംപറഞ്ഞൊരു സുമോ ഗുസ്തിക്കാരനുമായി നേരിട്ടുള്ള പോരാട്ടത്തിലാണ് ഈ പോസ്റ്ററിലുള്ള മഹാരാജാവ്.

The Maharaja showing the picture of Pon, hiding, and standing with the maidens of the tombs ........................................

Next TV

Related Stories
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

Apr 17, 2024 10:10 AM

#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

കൊല്ലപ്പെട്ട യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു. യുവതിയുടെ ശരീരത്തിൽ...

Read More >>
#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ  വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

Apr 16, 2024 03:33 PM

#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഭീമൻ പാമ്പിന്റെ ഈ വീഡിയോയും ചിലപ്പോൾ നിങ്ങളെ ഭയപ്പെടുത്തിയേക്കാം....

Read More >>
Top Stories