കുഞ്ഞുങ്ങളെ കാണിക്കാനിതാ ഒരു കുട്ടിയാനയുടെ 'ക്യൂട്ട്' വീഡിയോ

കുഞ്ഞുങ്ങളെ കാണിക്കാനിതാ ഒരു കുട്ടിയാനയുടെ 'ക്യൂട്ട്' വീഡിയോ
Aug 14, 2022 07:57 PM | By Susmitha Surendran

രസകരമായ അനവധി വീഡിയോകള്‍ ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരേറെയാണ്. നമുക്ക് നേരിട്ട് കാണാനോ അനുഭവിക്കാനോ സാധിക്കാത്ത കാഴ്ചകള്‍ നമ്മെത്തേടി നമ്മുടെ വിരല്‍ത്തുമ്പിലെത്തുമ്പോള്‍ അത് കാണാതിരിക്കുന്നതെങ്ങനെ!

Advertisement

അത്തരത്തില്‍ കാഴ്ചക്കാരില്‍ വളരെയധികം കൗതുകം നിറയ്ക്കുന്നൊരു വീഡിയോ ആണിനി പങ്കുവെയ്ക്കുന്നത്. ഒരു കുട്ടിയാനയാണ് ഈ വീഡിയോയിലെ താരം. 'വേള്‍ഡ് എലഫന്‍റ് ഡേ'യിൽ റോബര്‍ട്ട് ഇ ഫുള്ളര്‍ എന്ന ട്വിറ്റര്‍ യൂസറാണ് ഈ മനോഹരമായ വീഡിയോ പങ്കുവെച്ചത്.

പ്രസവിച്ചിട്ട് അധികം ദിവസങ്ങള്‍ കടന്നിട്ടില്ലാത്ത കുട്ടിയാന മുതിര്‍ന്ന ആനകള്‍ക്കൊപ്പം കാട്ടിനുള്ളിലെ ജലാശയത്തില്‍ വെള്ളം കുടിക്കാനെത്തിയിരിക്കുകയാണ്. സാധാരണഗതിയില്‍ ആനകള്‍ വെള്ളം കുടിക്കുന്നത് തുമ്പിക്കൈ വെച്ചാണ്. ഇത് കാണാൻ തന്നെ പ്രത്യേക അഴകാണ്. മുതിര്‍ന്ന ആനകള്‍ ചെയ്യുന്നത് കണ്ട്, അതേപടി അനുകരിക്കുകയാണ് കുട്ടിയാന.

https://twitter.com/i/status/1558143778086600706

നേരംവണ്ണം നില്‍ക്കാൻ പോലുമായിട്ടില്ലാത്ത, അത്ര പോലും വളര്‍ച്ചയെത്താത്ത കുഞ്ഞന് പക്ഷേ മുതിര്‍ന്നവരെ പോലെ ചെയ്യാൻ സാധിക്കേണ്ടേ! എങ്കിലും തന്നാല്‍ കഴിയും വിധം അത് കുഞ്ഞ് തുമ്പിക്കയ്യില്‍ വെള്ളമെടുത്ത് കുടിക്കാൻ ശ്രമിക്കുകയാണ്. ഏറെ രസകരമാണ് ഈ കാഴ്ച.

പ്രത്യേകിച്ച് കുട്ടികള്‍ക്കെല്ലാം ഒരുപാട് ഇഷ്ടപ്പെടുന്നൊരു ദൃശ്യം. നിരവധി പേരാണ് ഈ വീഡിയോ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. വീഡിയോ പകര്‍ത്തിയത് ആരാണെങ്കിലും അവര്‍ക്കും നന്ദി പറയുകയാണ് വീഡിയോ കണ്ടവരെല്ലാം.

കുട്ടികളാകുമ്പോള്‍ അത് മനുഷ്യരുടെ ആയാലും- മറിച്ച് മൃഗങ്ങളുടെ ആയാലും അവരുടെ കളികളും കുസൃതികളും കാണാൻ'ക്യൂട്ട്' ആണെന്നും അതുതന്നെയാണ് ഈ വീഡിയോ കാണുമ്പോഴും അനുഭവപ്പെടുന്നതെന്നും വീഡിയോ കണ്ടവര്‍ കമന്‍റ് ബോക്സില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 

ടൈഗര്‍ 3യില്‍ നിന്ന് ഷാരൂഖിനെ മാറ്റണം; ആവശ്യമുന്നയിച്ച് ആരാധകര്‍


സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’യില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നു എന്ന വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ കിംഗ് ഖാനെ സിനിമയില്‍ നിന്ന് മാറ്റണം എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് സല്‍മാന്‍ ആരാധകര്‍. ആമിര്‍ ഖാന്‍ നായകനായ ചിത്രം ‘ലാല്‍ സിംഗ് ചദ്ദ’ ബോക്‌സ് ഓഫീസില്‍ ശ്രദ്ധ നേടാത്തതിന് പിന്നാലെയാണ് ആരാധകര്‍ പുതിയ ആവശ്യവുമായി എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.


സോഷ്യല്‍മീഡിയയില്‍ നിരവധിപ്പേരാണ് ഷാരൂഖിനെ മാറ്റണം എന്ന ആവശ്യം അറിയിച്ചിരിക്കുന്നത്. റിമൂവ് എസ്ആര്‍കെ ഫ്രം ടൈഗര്‍ 3 എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്.

‘വാര്‍’ എന്ന സിനിമയിലെ ഹൃതിക് റോഷന്റെ കബീര്‍ എന്ന കഥാപാത്രത്തെ ഷാരൂഖിന് പകരം കൊണ്ടുവരണമെന്നും ചില ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

സ്‌പൈ യൂണിവേഴ്സിന്റെ ഭാഗമായാണ് ഷാരൂഖ് ഖാന്‍ ‘ടൈഗര്‍ 3’യില്‍ അതിഥി വേഷത്തില്‍ എത്തുന്നത്. ‘പത്താനി’ലെ കഥാപാത്രമായാകും നടന്‍ സിനിമയില്‍ എത്തുക. 2023ല്‍ റിലീസിന് ഒരുങ്ങുന്ന സിനിമയില്‍ കത്രീന കൈഫ് ആണ് നായിക.


Here's a 'cute' video of a baby ELEPHANT to show her babies

Next TV

Related Stories
'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

Sep 28, 2022 08:47 PM

'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി...

Read More >>
ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍

Sep 28, 2022 07:30 PM

ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍

ഹാ വോള്‍ട്ട് പവര്‍ലൈനില്‍ തൂങ്ങി അഭ്യാസം കാണിക്കുന്ന യുവാവാണ് വൈറലായ...

Read More >>
കുട്ടിയെ കുറിച്ച് മനസിലാക്കാൻ ടീച്ചര്‍ അയച്ച ചോദ്യങ്ങള്‍ക്ക് ഒരമ്മ നല്‍കിയ മറുപടികള്‍ നോക്കൂ...

Sep 28, 2022 06:46 PM

കുട്ടിയെ കുറിച്ച് മനസിലാക്കാൻ ടീച്ചര്‍ അയച്ച ചോദ്യങ്ങള്‍ക്ക് ഒരമ്മ നല്‍കിയ മറുപടികള്‍ നോക്കൂ...

പ്രത്യേകിച്ച് വിദേശരാജ്യങ്ങളില്‍ കുട്ടികളുടെ മാതാപിതാക്കളുമായി അധ്യാപകര്‍ അടുത്ത ബന്ധം തന്നെയാണ് സൂക്ഷിക്കാറ്. ഇതിനായി ഇടയ്ക്കിടെ കുട്ടികളുടെ...

Read More >>
ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍

Sep 28, 2022 05:04 PM

ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍

ഡ്രാഗണ്‍ ഫ്രൂട്ട് എന്ന പഴത്തിന്‍റെ സത്ത് ചേര്‍ത്താണ് ഇതില്‍ ചായ...

Read More >>
ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ

Sep 28, 2022 04:57 PM

ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ

ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ...

Read More >>
സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി വീഡിയോ

Sep 28, 2022 12:49 PM

സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി വീഡിയോ

സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി...

Read More >>
Top Stories