---
title: "ആമയ്ക്ക് നൂറാം പിറന്നാൾ, മൂന്ന് ദിവസം പാർട്ടിയടക്കം ആഘോഷം!"
english_title: "Ama's 100th birthday, three days of party and celebration!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61385/amas-100th-birthday-three-days-of-party-and-celebration"
published_at: "2022-08-13T13:19:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f7579417d08_viral.jpg"
keywords: []
---

# ആമയ്ക്ക് നൂറാം പിറന്നാൾ, മൂന്ന് ദിവസം പാർട്ടിയടക്കം ആഘോഷം!

> **Lead Summary:** 1940 മുതൽ കാനഡയിലെ ഹാലിഫാക്സിലെ മ്യൂസിയത്തിൽ കഴിയുന്ന ഒരു ആമയ്ക്ക് 100 വയസ് തികഞ്ഞു. നോവ സ്കോട്ടിയ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി, ​ഗസ് എന്ന ഈ ഗോഫർ ആമയുടെ ജന്മദിനം വൻ ആഘോഷമാക്കുകയാണ്.

## Article Content

1940 മുതൽ കാനഡയിലെ ഹാലിഫാക്സിലെ മ്യൂസിയത്തിൽ കഴിയുന്ന ഒരു ആമയ്ക്ക് 100 വയസ് തികഞ്ഞു. നോവ സ്കോട്ടിയ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി, ​ഗസ് എന്ന ഈ ഗോഫർ ആമയുടെ ജന്മദിനം വൻ ആഘോഷമാക്കുകയാണ്.

അതിന്റെ ഭാ​ഗമായി വെള്ളി, ശനി, ഞായർ എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലാണ് മ്യൂസിയത്തിൽ പാർട്ടിയോടെ ആഘോഷം നടക്കുക. 'ആളുകൾക്ക് മ്യൂസിയം സന്ദർശിച്ച് ​ആഘോഷിക്കാനുള്ള അവസരമാണ് ഇത്' എന്ന് മ്യൂസിയം മാനേജർ ജെഫ് ഗ്രേ അറ്റ്ലാന്റിക് സിടിവി ന്യൂസിനോട് പറഞ്ഞു.

ആഘോഷങ്ങളിൽ ഗസിനോടുള്ള ബഹുമാനാർത്ഥം പ്രത്യേക കടലാമകളിൽ നിന്നുമുള്ള കൗരകൗശല വസ്തുക്കളുടെ പ്രദർശനം, മ്യൂസിയം ടൂറുകൾ, ജന്മദിന കപ്പ് കേക്കുകളുടെ വിതരണം എന്നിവയെല്ലാം ഉൾപ്പെടുന്നു.

ഫ്ലോറിഡയിലെ സിൽവർ സ്പ്രിംഗ്‌സിലെ റോസ് അലൻ റെപ്‌റ്റൈൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഗസ് ജനിച്ചതും വളർന്നതും. പിന്നീട്, നോവ സ്കോട്ടിയ പ്രൊവിൻഷ്യൽ മ്യൂസിയത്തിന്റെ ഡയറക്ടറായ ഡോൺ ക്രൗഡിസ് അഞ്ച് ഡോളറിന് ഗസിനെ വാങ്ങി. 1942 -ൽ ​ഗസിനെ കാനഡയിലേക്ക് കൊണ്ടുവന്നു. ​

ഗസിന് പുതിയ പുതിയ ആളുകളെ കാണാൻ ഇഷ്ടമാണ്. സാധാരണയായി, സാധാരണ ആവാസവ്യവസ്ഥയിൽ 40 മുതൽ 80 വർഷം വരെയാണ് ​ഗോഫർ ആമകളുടെ ആയുസ്. എന്നാൽ, അതിനെ പ്രത്യേക പരിചരണത്തിൽ വളർത്തുന്നതാവാം ​ഗസ് ഇത്ര വയസ് വരെ ജീവിക്കാൻ കാരണം ആയിത്തീർന്നത് എന്ന് ​ഗ്രേ പറയുന്നു.**

'എത്രകാലം ​ഗസ് നമ്മുടെ കൂടെ ഉണ്ടാകും എന്ന് അറിയില്ല. അതിനാൽ അവനോടൊപ്പം ഉള്ള ഓരോ നിമിഷവും ആസ്വദിക്കാനാണ് തങ്ങൾ തീരുമാനിച്ചിരിക്കുന്നത്' എന്നും ​ഗ്രേ പറയുന്നു. ഗസിന് ബ്ലൂബെറി, ലെറ്റൂസ്, വാഴപ്പഴം എന്നിവയാണ് ഇഷ്ടം.

രജനികാന്ത് നായകനാകുന്ന പുതിയ സിനിമയാണ് 'ജയിലര്‍'. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ 'ജയിലറു'ടെ ചിത്രീകരണത്തിന് ചെന്നൈയില്‍ തുടക്കമായിരുന്നു. ഇപ്പോഴിതാ 'ജയിലറി'ലെ നായികയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

തമന്ന 'ജയിലറി'ല്‍ നായികയായേക്കുമെന്നാണ് വാര്‍ത്തകള്‍. ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‍തിരിക്കുന്നത്. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. . എന്നാല്‍ ഓഗസ്റ്റ് 15ന് ആവും രജനീകാന്ത് എത്തുക.

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍, പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.

ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്യും സംഘം. രാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുങ്ങുന്നുണ്ട്. 'അണ്ണാത്തെ'യ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ 'ജയിലര്‍' ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്.

ആദ്യ ഷെഡ്യൂളിനുവേണ്ടി ചെന്നൈയില്‍ ഒരു കൂറ്റന്‍ സെറ്റ് ഒരുക്കിയിരുന്നു. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനീകാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

അരങ്ങേറ്റമായ 'കോലമാവ് കോകില'യിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ 'ഡോക്ടര്‍' ആയിരുന്നു. ഏറ്റവും ഒടുവില്‍ നെല്‍സണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിജയ് ചിത്രമായ 'ബീസ്റ്റ്' പരാജയപ്പെടുകയും ചെ്യിതിരുന്നു. 'ജയിലറിലൂ'ടെ വൻ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. 'ജയിലറു'ടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ ചര്‍ച്ചയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/61385/amas-100th-birthday-three-days-of-party-and-celebration)