മകൾക്ക് ഡോക്ടറേറ്റ്, ഏകദേശം ഒരുലക്ഷം മുടക്കി കൂറ്റൻ ബോർഡ് തന്നെ സ്ഥാപിച്ച് അമ്മ

മകൾക്ക് ഡോക്ടറേറ്റ്, ഏകദേശം ഒരുലക്ഷം മുടക്കി കൂറ്റൻ ബോർഡ് തന്നെ സ്ഥാപിച്ച് അമ്മ
2022-08-12T14:33:00 | By Susmitha Surendran

മക്കൾ ജീവിതത്തിൽ വിജയിച്ച് കാണുന്നത് അങ്ങേയറ്റത്തെ സന്തോഷമായി കാണുന്ന മാതാപിതാക്കളുണ്ട്. അത് തന്നെയാണ് കേന്ദ്ര ബസ്ബി എന്ന സ്ത്രീക്കും തന്റെ മകൾ ഡോക്ടറേറ്റ് നേടിയപ്പോൾ തോന്നിയത്.

യുഎസ്സിലെ ന്യൂജേഴ്സിയിൽ നിന്നുമുള്ള ബസ്ബി മകൾ ക്രിസ്റ്റീൻ സ്മാൾസിന് ഡോക്ടറേറ്റ് കിട്ടിയപ്പോൾ ചെയ്തത് മകളെ അഭിനന്ദിച്ച് കൊണ്ട് വലിയൊരു ഡിജിറ്റൽ ബിൽബോർഡ് സ്ഥാപിക്കുക എന്നതാണ്. ജൂലൈ 29 -ന് ഫിലാഡൽഫിയ കോളേജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിനിൽ നിന്നാണ് സ്മോൾസിന് സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിക്കുന്നത്.

അവളുടെ അമ്മ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു നിമിഷമായിരുന്നു അത്. അത് എങ്ങനെ ആഘോഷിക്കണമെന്നും അവർ കൃത്യമായി ആലോചിച്ച് വച്ചിട്ടുണ്ടായിരുന്നു. മകളുടെ വിജയത്തിൽ ഏറെ അഭിമാനം തോന്നിയ ബസ്ബി 98,958 രൂപ നൽകിയാണ് മകളുടെ മുഖം പതിച്ച ബിൽബോർഡ് പ്രദർശിപ്പിച്ചത്.

കാംഡന് സമീപം എയർപോർട്ട് സർക്കിളിന് തൊട്ടടുത്തായിട്ടാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. "ഞാൻ എന്നെത്തന്നെ വീണ്ടും പരിചയപ്പെടുത്തട്ടെ. ഡോ. ക്രിസ്റ്റീൻ എസ് സ്മാൾസ്. കാംഡനിൽ നിന്ന് എന്താണ് നല്ലത് സംഭവിച്ചിരിക്കുന്നത് എന്ന് നോക്കൂ!" എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്. ഇതേ ബോർഡിന് മുന്നിൽ നിൽക്കുന്ന ചിത്രവും ബസ്ബി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ താൻ മകളെ കുറിച്ച് ഒരുപാട് അഭിമാനിക്കുന്നു എന്ന് ബസ്ബി വ്യക്തമാക്കുന്നു.

മക്കൾ ജീവിതത്തിൽ വിജയിച്ച് കാണുന്നത് അങ്ങേയറ്റത്തെ സന്തോഷമായി കാണുന്ന മാതാപിതാക്കളുണ്ട്. അത് തന്നെയാണ് കേന്ദ്ര ബസ്ബി എന്ന സ്ത്രീക്കും തന്റെ മകൾ ഡോക്ടറേറ്റ് നേടിയപ്പോൾ തോന്നിയത്. യുഎസ്സിലെ ന്യൂജേഴ്സിയിൽ നിന്നുമുള്ള ബസ്ബി മകൾ ക്രിസ്റ്റീൻ സ്മാൾസിന് ഡോക്ടറേറ്റ് കിട്ടിയപ്പോൾ ചെയ്തത് മകളെ അഭിനന്ദിച്ച് കൊണ്ട് വലിയൊരു ഡിജിറ്റൽ ബിൽബോർഡ് സ്ഥാപിക്കുക എന്നതാണ്.

ജൂലൈ 29 -ന് ഫിലാഡൽഫിയ കോളേജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിനിൽ നിന്നാണ് സ്മോൾസിന് സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിക്കുന്നത്. അവളുടെ അമ്മ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു നിമിഷമായിരുന്നു അത്. അത് എങ്ങനെ ആഘോഷിക്കണമെന്നും അവർ കൃത്യമായി ആലോചിച്ച് വച്ചിട്ടുണ്ടായിരുന്നു. മകളുടെ വിജയത്തിൽ ഏറെ അഭിമാനം തോന്നിയ ബസ്ബി 98,958 രൂപ നൽകിയാണ് മകളുടെ മുഖം പതിച്ച ബിൽബോർഡ് പ്രദർശിപ്പിച്ചത്.

കാംഡന് സമീപം എയർപോർട്ട് സർക്കിളിന് തൊട്ടടുത്തായിട്ടാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. "ഞാൻ എന്നെത്തന്നെ വീണ്ടും പരിചയപ്പെടുത്തട്ടെ. ഡോ. ക്രിസ്റ്റീൻ എസ് സ്മാൾസ്. കാംഡനിൽ നിന്ന് എന്താണ് നല്ലത് സംഭവിച്ചിരിക്കുന്നത് എന്ന് നോക്കൂ!" എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്. ഇതേ ബോർഡിന് മുന്നിൽ നിൽക്കുന്ന ചിത്രവും ബസ്ബി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ താൻ മകളെ കുറിച്ച് ഒരുപാട് അഭിമാനിക്കുന്നു എന്ന് ബസ്ബി വ്യക്തമാക്കുന്നു.

എട്ട് സെന്റിമീറ്റർ നീളമുള്ള മത്സ്യം, കുത്തേറ്റാൽ പ്രസവവേദനയേക്കാൾ വേദനയത്രെ...


നോർത്ത് വെയിൽസിൽ ബീച്ച് സന്ദർശിക്കാൻ പോകുന്നവരോട് ഒരു കുഞ്ഞു മത്സ്യത്തിന്റെ കുത്തേൽക്കാതെ നോക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഗ്വിനെഡിലെ ബ്ലാക്ക് റോക്ക് സാൻഡ്‌സ് ബീച്ചിൽ 11 പേർക്ക് വീവർ മത്സ്യത്തിന്റെ കുത്തേറ്റതായി റിപ്പോർട്ടുണ്ട്.

അവയുടെ കുത്തിന്റെ വേദന പ്രസവ വേദനയേക്കാൾ ഭീകരമാണ് എന്നും പറയപ്പെടുന്നു. ബീച്ച് സന്ദർശിക്കുന്നവരോട് പ്രത്യേകതരം ചെരിപ്പ് ധരിക്കണം എന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വീവർ മത്സ്യം ചെറുതാണ്. ഏകദേശം 8 സെന്റീമീറ്റർ മാത്രമാണ് നീളം.

പക്ഷേ, അവയുടെ കുത്ത് അസഹനീയമായ വേദനയുണ്ടാക്കും. ശൈത്യകാലത്ത്, സാധാരണയായി ഇവ ആഴത്തിലുള്ള വെള്ളത്തിലാണ് കാണപ്പെടുന്നത്. എന്നാൽ, വേനൽക്കാലത്ത് അവ കരയിൽ എത്തുകയും വളരെ ആഴം കുറഞ്ഞ വെള്ളത്തിലോ അല്ലെങ്കിൽ മണലിൽ സ്വയം പുതഞ്ഞോ കഴിയുകയും ചെയ്യും.

അവയുടെ വിഷാംശമുള്ള മുള്ള് പുറത്തേക്ക് നീണ്ടു നിൽക്കും. ബീച്ച് സന്ദർശിക്കാനെത്തിയ ഒരു സ്ത്രീ തന്റെ മകൾക്ക് രണ്ട് തവണ മത്സ്യത്തിന്റെ കുത്തേറ്റു എന്നും പ്രാഥമിക ശുശ്രൂഷ നൽകേണ്ടി വന്നു എന്നും പറയുന്നു. ഫേസ്ബുക്കിൽ അവർ ഇതേ കുറിച്ച് എഴുതുകയുണ്ടായി.

'മകളുടെ നിലവിളി അസഹനീയമായിരുന്നു. മുതിർന്ന പുരുഷന്മാരും ഈ മത്സ്യത്തിന്റെ കുത്തേറ്റാൽ ഇങ്ങനെ തന്നെയാണ് നിലവിളിക്കുന്നത് എന്ന് ബീച്ച് വാർഡന്മാർ പറഞ്ഞു. കുത്തേറ്റ രണ്ട് സ്ഥലങ്ങളിലും വിഷക്കുമിളകളും കാണാമായിരുന്നു' എന്നും സ്ത്രീ പോസ്റ്റിൽ വിശദീകരിച്ചു.

'ഇത് അവളുടെ പെരുവിരൽ കുറച്ച് നേരത്തേക്ക് തളർത്തി കളഞ്ഞു. അവളുടെ കാൽ തിളച്ച വെള്ളത്തിൽ മുക്കി വച്ചു. വിഷം മുഴുവനും പുറത്തിറക്കാൻ അരമണിക്കൂറെടുത്തു' എന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. കുറച്ച് വർഷം മുമ്പ് ഈ മീനിന്റെ കുത്തേറ്റ ഒരു സ്ത്രീ പറയുന്നത്.

താൻ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും വലിയ വേദന അതാണ് എന്നാണ്. കടിയേറ്റതിനെ തുടർന്ന് തന്റെ കാൽ ഇരട്ടി വലിപ്പമായി വീർത്തു വന്നു എന്നും അവർ പറഞ്ഞു. ഏതായാലും നോർത്ത് വെയിൽസിൽ ഇപ്പോൾ ബീച്ചിൽ പോകുന്നവരെല്ലാം ജാ​ഗ്രതയോടെയാണ് നടക്കുന്നത്.

Content Highlight: The daughter received her doctorate, and the mother set up a huge board at a cost of about one lakh

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup