ഭർത്താവിനെ സന്തോഷിപ്പിക്കാൻ സ്ത്രീകളെ തേടുന്നു; വൈറലായി ഭാര്യ കൊടുത്ത പരസ്യം

ഭർത്താവിനെ സന്തോഷിപ്പിക്കാൻ സ്ത്രീകളെ തേടുന്നു; വൈറലായി ഭാര്യ കൊടുത്ത പരസ്യം
2022-08-12T08:21:00 | By Vyshnavy Rajan

ന്റെ ഭർത്താവിനെ സന്തോഷിപ്പിക്കാൻ 'സുന്ദരിയും വിദ്യാസമ്പന്നയുമായ' സ്ത്രീകളെ തേടുന്നു എന്ന് പരസ്യം കൊടുത്ത് തായ്‌ലൻഡിൽ ഒരു സ്ത്രീ. 'ഭർത്താവിന്റെ കാമുകിയായി' ജോലി ചെയ്യാൻ താല്പര്യമുള്ള സ്ത്രീകൾക്കായി അവൾ ഓൺലൈനിൽ കൊടുത്ത പരസ്യം വലിയ രീതിയിൽ വിമർശനത്തിന് കാരണമായി.

44 -കാരിയായ പത്തീമ ചന്മാനാണ് ഇത്തരമൊരു പരസ്യം നൽകിയത്. ബാങ്കോക്കിലാണ് അവരുടെ താമസം. ഭർത്താവിന് ഒരു കാമുകിയെ തിരയാനുള്ള കാരണവും അവൾ പറയുന്നു. കുറച്ചുകാലമായി ഭർത്താവിനൊപ്പം താൻ ഉറങ്ങുന്നില്ലെന്നും, ഇത് തന്നെ ഒരു മോശം ഭാര്യയാക്കുന്നുവെന്നും അവർ പറഞ്ഞു.

അതുകൊണ്ട് തന്നെ ആ കുറവ് നികത്താൻ, അവൾ അവനുവേണ്ടി ഒരു കാമുകിയെ നിയമിക്കാൻ ശ്രമിക്കുകയാണ്. അയാളെ ശാരീരികമായി സന്തോഷിപ്പിക്കാൻ സാധിക്കുന്ന ഒരു സ്ത്രീയെയാണ് താൻ നോക്കുന്നതെന്ന് അവൾ പറയുന്നു.

എന്നാൽ സൗന്ദര്യം മാത്രം പോരാ, മനോഹരമായ വ്യക്തിത്വവും നല്ല ആശയവിനിമയ വൈദഗ്ധ്യവും വേണമെന്നും അവൾ കൂട്ടിച്ചേർത്തു. ഈ ജോലിയ്ക്ക് മിനിമം വേതനമായി 450 ഡോളറും അവൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ വീട്ടിൽ സൗജന്യമായി താമസിക്കാം, ഭക്ഷണവും ഫ്രീ.

ഇതിനകം രണ്ട് ഉദ്യോഗാർത്ഥികളെ ജോലിക്കായി താൻ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സ്ത്രീ പറയുന്നു. ഈ വാർത്ത തായ് സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിന് വഴിവച്ചു.

അവൾക്ക് ഭ്രാന്തുണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാൽ, താൻ ഒരു കടുത്ത വിഷാദരോഗിയാണെന്നും, ഇപ്പോൾ ഭർത്താവിന്റെ കാര്യങ്ങൾ തനിക്ക് ശരിയായി നോക്കാൻ കഴിയുന്നില്ലെന്നും അവൾ പറയുന്നു.

അതുകൊണ്ടാണ് ഇത്തരമൊരു കാര്യത്തെ കുറിച്ച് ആലോചിച്ചതെന്നും പത്തീമ വിശദീകരിച്ചു. ഭാരമായി മാറുമെന്നതിനാൽ ജോലിയ്ക്ക് തിരഞ്ഞെടുക്കുന്ന സ്ത്രീക്ക് കുട്ടി ഉണ്ടാകരുതെന്നും അവൾ വ്യക്തമാക്കി. തീരദേശ പ്രവിശ്യയായ സമുത് പ്രകാനിൽ ദമ്പതികൾ ഒരുമിച്ച് ഒരു കുടുംബ ബിസിനസ്സ് നടത്തുകയാണ്.

അതേസമയം, ഓൺലൈനിൽ കണ്ടപ്പോഴാണ് താനും ഇക്കാര്യം അറിഞ്ഞതെന്നായിരുന്നു അവളുടെ ഭർത്താവ് പെറ്റഗോണിന്റെ പ്രതികരണം. 'ഞാൻ ഒരിക്കലും ഒരു കാമുകിയെ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എന്റെ ഭാര്യ നൽകിയാൽ ഞാൻ നിരസിക്കില്ല' അയാൾ പറഞ്ഞു.

'തല്ലുമാല'; അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മാത്രം ഒരു കോടി?

കൊവിഡ് കാലത്തിനു ശേഷം തിയറ്ററുകളില്‍ പഴയ ആവേശത്തില്‍ പ്രേക്ഷകര്‍ എത്തുന്നില്ലെന്ന ആശങ്ക സിനിമാപ്രവര്‍ത്തകര്‍ക്ക് ഉണ്ട്. മറുഭാഷാ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് തിയറ്ററുകളില്‍ ധാരാളമായി ആളെത്തുമ്പോള്‍ മലയാളം പടങ്ങളെ മുന്‍പത്തേതുപോലെ പ്രേക്ഷകര്‍ ആഘോഷിക്കുന്നില്ലെന്ന നിരീക്ഷണം തിയറ്റര്‍ ഉടമകള്‍ക്കുമുണ്ട്.

ഇതിനു വിപരീതമായി ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷം നേട്ടമുണ്ടാക്കിയത്. ഇപ്പോഴിതാ ഒരു പുതിയ മലയാളം ചിത്രത്തിന് റിലീസിനു മുന്‍പേ അഡ്വാന്‍സ് റിസര്‍വേഷനില്‍ ലഭിക്കുന്ന മികച്ച പ്രതികരണം തിയറ്റര്‍ വ്യവസായത്തിന് പ്രതീക്ഷ നല്‍കുകയാണ്.

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത തല്ലുമാല എന്ന ചിത്രമാണ് സമീപകാലത്ത് ഒരു മലയാള ചിത്രവും നേടാത്ത തരത്തിലുള്ള പ്രീ റിലീസ് ബുക്കിംഗ് നേടിയിരിക്കുന്നത്. ചിത്രത്തിന്‍റെ നേരത്തെയെത്തിയ ട്രെയ്ലറിനും പാട്ടിനുമൊക്കെ മികച്ച പ്രതികരണം ലഭിച്ചിരുന്നു.


മിന്നല്‍ മുരളിക്കു ശേഷം ടൊവിനോയുടേതായി എത്തുന്ന മാസ് ചിത്രം എന്നതും പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ച പരിപാടി വന്‍ ജനത്തിരക്ക് മൂലം റദ്ദാക്കേണ്ടിവന്നിരുന്നു.

അതേസമയം ചിത്രത്തിന്‍റെ പ്രീ റിലീസ് ബുക്കിംഗിലൂടെ മാത്രം ഒരു കോടിയിലധികം ചിത്രം ഇതിനകം നേടി എന്നാണ് പുറത്തുവരുന്ന അനൌദ്യോഗിക കണക്കുകള്‍. ചിത്രം ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആവാനുള്ള സാധ്യതയും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നുണ്ട്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.

മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്.

മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.


Content Highlight: Seeking women to please her husband; Wife's ad went viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup