---
title: "എല്ലാവരും വെറുതെ നോക്കി കടന്നുപോയി, പച്ചക്കറിവണ്ടി തള്ളാൻ സ്ത്രീയെ സഹായിച്ച് കുട്ടികൾ"
english_title: "Children help the woman push the vegetable cart, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60950/children-help-the-woman-push-the-vegetable-cart-video"
published_at: "2022-08-11T11:51:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f49ffb51ff7_viral.jpg"
keywords: []
---

# എല്ലാവരും വെറുതെ നോക്കി കടന്നുപോയി, പച്ചക്കറിവണ്ടി തള്ളാൻ സ്ത്രീയെ സഹായിച്ച് കുട്ടികൾ

> **Lead Summary:** ലോകം ഇത്രയേറെ ക്രൂരമാണോ എന്ന് തോന്നിപ്പിക്കുന്ന അനേകം വാർത്തകൾ ഓരോ ദിവസവും നാം കാണുന്നുണ്ട്. അതിനിടയിൽ കനിവിന്റെയും ദയയുടേയും എന്തെങ്കിലും ചെറിയ ഒരു വാർത്തയെങ്കിലും കാണുന്നത് വലിയ സന്തോഷവും സമാധാനവും ഉണ്ടാക്കുന്നതാണ്.

## Article Content

ലോകം ഇത്രയേറെ ക്രൂരമാണോ എന്ന് തോന്നിപ്പിക്കുന്ന അനേകം വാർത്തകൾ ഓരോ ദിവസവും നാം കാണുന്നുണ്ട്. അതിനിടയിൽ കനിവിന്റെയും ദയയുടേയും എന്തെങ്കിലും ചെറിയ ഒരു വാർത്തയെങ്കിലും കാണുന്നത് വലിയ സന്തോഷവും സമാധാനവും ഉണ്ടാക്കുന്നതാണ്.

എന്നാൽ, അത് നമ്മെ കാണിച്ചു തരുന്നത് വളരെ ചെറിയ കുഞ്ഞുങ്ങളാണ് എങ്കിലോ? ആരുടേയും ഹൃദയം നിറയ്ക്കുന്ന അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. അതിൽ റോഡരികിൽ പച്ചക്കറി വിൽക്കുന്ന ഒരു സ്ത്രീയെ സഹായിക്കുന്ന രണ്ട് കുഞ്ഞുങ്ങളെയാണ് കാണുന്നത്.

ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ ഒരു സ്ത്രീ പച്ചക്കറി നിറച്ച് വച്ചിരിക്കുന്ന തന്റെ ഉന്തുവണ്ടി മുകളിലേക്ക് തള്ളിക്കയറ്റാനാവാതെ വിഷമിക്കുകയാണ്. ആ സമയത്ത് നിരവധി ആളുകൾ അവളെ കടന്നു പോകുന്നുണ്ട്. എന്നാൽ, ആരും അവരെ സഹായിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല. എല്ലാവരും അവളെ വെറുതെ നോക്കി കടന്നു പോവുകയാണ്.

[**https://twitter.com/i/status/1556679477274775552**](https://twitter.com/i/status/1556679477274775552)**

ആ സമയത്താണ് രണ്ട് ചെറിയ സ്കൂൾ കുട്ടികൾ അതുവഴി വരുന്നതും സ്ത്രീയെ സഹായിക്കാൻ തയ്യാറാവുന്നതും. അവർ ആ സ്ത്രീയുടെ ഉന്തുവണ്ടി തള്ളി മുകളിൽ കയറ്റാൻ സഹായിക്കുകയാണ്. വീഡിയോയുടെ അവസാനം സ്ത്രീ തന്നെ സഹായിച്ച ആൺകുട്ടിക്കും പെൺകുട്ടിക്കും സ്നേഹവും നന്ദിയും അറിയിക്കുന്നതിനായി ഓരോ പഴം നൽകുന്നതും കാണാം.

മഹന്ത് ആദിത്യനാഥ് എന്ന ട്വിറ്റർ ഐഡിയിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ, ഇത് എവിടെ നടന്നതാണ് എന്നോ ആരാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നോ ഒന്നും വ്യക്തമല്ല.

ഏതായാലും ഷെയർ ചെയ്യപ്പെട്ട് അധികം വൈകാതെ തന്നെ അഞ്ച് ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു. നിരവധിപ്പേരാണ് ഈ കുട്ടികളുടെ നല്ല മനസിനെ അഭിനന്ദിച്ചത്. മിക്കവരും ആ കുട്ടികളെ കണ്ടുവേണം നാം പഠിക്കാൻ എന്നും പറയുകയുണ്ടായി.

ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമർശനം.'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നാണ് പോസ്റ്ററിൽ കുറിച്ചിരുന്ന വാചകം.

ഇതിനെതിരെയാണ് ഇടത് അനുകൂലികളുടെ വിമർശനം ഉയർന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്'. തിയറ്റർ ലിസ്റ്റ് പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്ററാണ് വിമർശനത്തിന് വഴിവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമർശനങ്ങളും നിറയുകയാണ്.

> "കുഴി അടച്ചിട്ട് വരാം അപ്പോഴേക്കും പടം ടെലഗ്രാമിൽ കിട്ടുമല്ലോ, അവസാനനിമിഷം കലം ഉടച്ചു കളഞ്ഞല്ലോ അണ്ണാ, ആരുടെ ബുദ്ധിയാണെങ്കിലും അവൻ നിങ്ങളുടെ ശത്രുവാണ്. ഇനി വരുന്നത് അനുഭവിച്ചോ, ഇതു വരെ എല്ലാം ഒക്കെ ആയിരുന്നു അവസാനം ഇതിന്റ ആവിശ്യം ഉണ്ടായിരുന്നോ ഇതു പോലെ ഒരു പോസ്റ്റ്. ‍

> ഒരു സിനിമ വിജയിക്കണമെങ്കിൽ എല്ലാവരുടെയും സപ്പോർട്ട് വേണം അത് മനസിലാക്കിയാൽ നല്ലത്, സർക്കാരിനെതിരെ ഒരു ട്രോളും സിനിമക്ക് ഒരു പ്രൊമോഷനും കൊള്ളാം, വഴിയിലെ കുഴിയിൽ വീണു പരിക്കുപറ്റിയാൽ ചാക്കോച്ചൻ ആശുപത്രി ചിലവ്‌ നൽകുമോ..", എന്നിങ്ങനെയാണ് കുഞ്ചാക്കോയുടെ പോസ്റ്റ് താഴം വരുന്ന കമന്റുകൾ.

അതേസമയം, സിനിമയ്ക്ക് എതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ വിടി ബല്‍റാം രംഗത്തെത്തി. കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുൾപ്പെടുത്തി എന്നതിന്റെ പേരിൽ ഒരു സിനിമയെ ബഹിഷ്ക്കരിക്കാനാവശ്യപ്പെടുന്നു ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാർക്സിസ്റ്റുകാരെന്നും ബല്‍റാം കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/60950/children-help-the-woman-push-the-vegetable-cart-video)