തായ്‍ലാൻഡിൽ നിന്നും തിരികെ വന്ന ഒരു സർവകലാശാലാ വിദ്യാർത്ഥിനിയുടെ ബാഗിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയുമുണ്ടായിരുന്നു -ഒരു പോക്കാന്തവള. കാർഡിഫിലേക്ക് 5000 മൈൽ ഈ തവള സഞ്ചരിച്ചത് ഒരു ഷൂവിനകത്തിരുന്നാണത്രെ.
ഇപ്പോൾ ഉരഗങ്ങളെ പരിചരിക്കുന്ന സംഘത്തിന്റെ അടുത്ത് തവള സുരക്ഷിതമാണ്. 35 മണിക്കൂർ നീണ്ട യാത്രയായിരുന്നു തവളയ്ക്ക്. അതും ആകാശത്തിലൂടെയും റോഡിലൂടെയും. എന്നാൽ, അതിന്റെ ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
ഹന്ന എന്ന ഇരുപതുകാരിയുടെ ബാഗിനകത്താണ് തവള സ്ഥാനം പിടിച്ചത്. കാർഡിഫ് യൂണിവേഴ്‍സിറ്റി വിദ്യാർത്ഥിനിയായ ഹന്ന തായ്‍ലൻഡിൽ തന്റെ അമ്മായിയെ സന്ദർശിക്കാൻ പോയതായിരുന്നു. അവിടെ ഒരു മാസം ഇംഗ്ലീഷും പഠിപ്പിച്ചു. ശനിയാഴ്ച രാത്രി അവൾ തിരികെ ഹീത്രൂ എയർപോർട്ടിലെത്തി തന്റെ സ്റ്റുഡന്റ്സ് റൂമിലേക്ക് പോയി.
പിറ്റേന്ന് രാവിലെയാണ് സ്യൂട്ട്കേസ് തുറന്നത്. അമ്മയുമായി ഫോണിൽ സംസാരിക്കവെയാണ് സ്യൂട്ട്കേസിൽ തവളയെ കണ്ടത്. അപ്പോൾ തന്നെ അവൾ സ്യൂട്ട്കേസ് അടച്ചു വച്ചു. പിന്നീട് അവളും ഹൗസ്‍മേറ്റും കൂടി അത് ബാത്ത്‍റൂമിലേക്ക് കൊണ്ടുപോയി. സ്യൂട്ട്കേസ് തുറന്നു.
അപ്പോഴാണ് ഒരു തവള അവരെയും നോക്കി കൊണ്ട് അതിന്റെ മൂലയ്ക്കിരിക്കുന്നത് കണ്ടത്. എയർപോർട്ടിൽ വച്ച് അവളുടെ സ്യൂട്ട്കേസ് സ്കാൻ ചെയ്തതാണ്. എന്നിട്ടും എങ്ങനെ അത് അതിന്റെ അകത്ത് ഇരുന്നു എന്നത് ഹന്നയെ സംബന്ധിച്ച് അത്ഭുതം തന്നെ ആയിരുന്നു. ഹന്നയും സുഹൃത്തുക്കളും കൂടി അതിന് റോബർട്ട് എന്ന് പേരിട്ടു.
എന്നാലും അതിന് യോജിച്ചൊരു വീട് ആവശ്യമായിരുന്നു. അങ്ങനെ അവർ RSPCA (Royal Society for the Prevention of Cruelty to Animals) വെബ്‍സൈറ്റിൽ പരതി. എന്നാൽ, തായ്‍ലൻഡിൽ നിന്നും എത്തുന്ന തവളയെ കുറിച്ച് അതിൽ എവിടെയും ഒന്നും പറയുന്നില്ലായിരുന്നു.
പിന്നീട് ഫേസ്ബുക്കിൽ നോക്കി ഒരിടം കണ്ടെത്തി. ടോർഫെനിലായിരുന്നു അത്. ഉരഗങ്ങളെ സംരക്ഷിക്കുന്ന ഒരിടം. അങ്ങനെ ഒടുവിൽ അവിടെ നിന്നും പ്രതിനിധി എത്തി റോബർട്ടിനെ കൊണ്ടുപോയി. ഹന്നയ്ക്കാണെങ്കിൽ ഇപ്പോഴും ഇത്രയും ദൂരം തന്റെ സ്യൂട്ട്കേസിൽ ഒരു തവള സഞ്ചരിച്ചു എന്നത് വിശ്വസിക്കാനായിട്ടില്ല.
10 കുട്ടികൾക്ക് ഇൻസുലിൻ പമ്പ് എംപ്ലാന്റ് ചെയ്യണമെന്നാണ് ആഗ്രഹം; സുരേഷ് ഗോപി
മലയാളികളുടെ പ്രിയതാരമാണ് സുരേഷ് ഗോപി. കാലങ്ങളായി സിനിമയിൽ സജീവമായ താരം എന്നും ഓർത്തുവെയ്ക്കാനായി നിരവധി കഥാപാത്രങ്ങളെയാണ് പ്രേക്ഷകന് സമ്മാനിച്ചത്. അഭിനേതാവിന് പുറമെ താനൊരു ഗായകനും രാഷ്ട്രീയക്കാരനുമാണെന്ന് സുരേഷ് ഗോപി തെളിയിച്ചു കഴിഞ്ഞു.
സന്നദ്ധപ്രവർത്തനങ്ങളിൽ മൻപന്തിയിലുള്ള അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് സുരേഷ് ഗോപി. അടുത്തിടെ നന്ദന എന്ന കുട്ടിക്ക് ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം എന്ന ഉപകരണം വാങ്ങി നൽകിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ നന്ദനയെ കുറിച്ചും ഇത്തരം സൽപ്രവർത്തികളെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഗോർഡ് 101. 3 എഫ്എമ്മിനോടായിരുന്നു നടന്റെ പ്രതികരണം.

സുരേഷ് ഗോപിയുടെ വാക്കുകൾ
200, 400 ഒക്കെ ആയിരുന്നു മുൻപ് നന്ദനയുടെ ഷുഗർ ലെവൽ. ഇത്തരത്തിൽ നിയന്ത്രിക്കാനാകാത്ത വിധം ഷുഗർ ഉയർന്ന് പിന്നീട് അവർ കോമയിലേക്ക് പോകുകയാണ് ചെയ്യാറ്. കോട്ടയത്ത് അങ്ങനെയൊരു കുട്ടി കിടപ്പുണ്ട്. ഓട്ടോ ഡ്രൈവറായ നന്ദനയുടെ അച്ഛന് ഇത്രയും തുക മുടക്കാൻ സാധിക്കില്ല എന്ന നമ്മുടെ ഒരുവേദന. ആ വേദന ജനറേറ്റ് ചെയ്യുക ആയിരുന്നു.
ഇപ്പോൾ നന്ദനയുടെ ഷുഗർ ലെവൽ 150 ആണ്. അവൾ നോർമൽ ആയി വരികയാണ്. എനിക്കത് വളരെ എനർജൈസിംഗ് ആയിട്ട് തോന്നി. ഒരു പത്ത് കുട്ടികൾക്കെങ്കിലും ഇൻസുലിൻ പമ്പ് എംപ്ലാന്റ് ചെയ്യണമെന്ന് ആഗ്രഹിക്കുകയാണ്. അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തങ്ങളുടെ കുഞ്ഞുകളുടെ കൂടെ ഇരുന്ന് കണ്ണീരിൽ കത്തിപോകുന്ന അമ്മമാരുടെ ഹൃദയവും ജീവിതവും ഉണ്ട്. എന്റെ ഈ പ്രവർത്തികൾ കേട്ടിരിക്കുന്നത് എന്റെ മക്കളാണ്. പിന്നെ നല്ല സുഹൃത്തുക്കളുണ്ട്. ഒപ്പം രാധികയും.
പാവപ്പെട്ടവന്റെ കുഞ്ഞിന് വരുന്ന അസുഖങ്ങൾ മാത്രമെ നമ്മൾ അറിയുന്നുള്ളൂ. പെരുത്ത് പണമുള്ള ആൾക്കാരുടെ മക്കൾക്ക് വരെ ഈ അസുഖങ്ങൾ ഉണ്ട്. ശാസ്ത്രീയമായ വളർച്ചക്ക് രാഷ്ട്രീയ കാർക്ക് വലിയൊരു പങ്കുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഓഗസ്റ്റ് നാലിന് നന്ദനക്ക് ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം കൈമാറിയിരുന്നു. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ വച്ച് സുരേഷ് ഗോപിയും രാധികയും ചേർന്ന് ഉപകരണം കൈമാറുക ആയിരുന്നു. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് വരുത്തിച്ചത്. ആറുലക്ഷം രൂപയാണ് ഉപകരണത്തിന്റെ വില.
Content Highlight: The frog got into the student's bag, and what happened next




































