ആനക്കൂട്ടത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച് യുവാക്കൾ, വീഡിയോ വൈറൽ

ആനക്കൂട്ടത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച് യുവാക്കൾ, വീഡിയോ വൈറൽ
Aug 9, 2022 12:53 PM | By Susmitha Surendran

മനുഷ്യർ വന്യമൃ​ഗങ്ങളെ ശല്യം ചെയ്യുന്ന നൂറുകണക്കിന് സംഭവങ്ങൾ ദിവസവും ഉണ്ടാകുന്നുണ്ട്. പലപ്പോഴും അത് വലിയ അപകടങ്ങൾ വിളിച്ചു വരുത്താറുമുണ്ട്. ചിലരെല്ലാം ഭാ​ഗ്യം കൊണ്ട് രക്ഷപ്പെട്ട് പോവുകയും ചെയ്യും. ഇതും അതുപോലെ വന്യമൃ​ഗങ്ങളെ ശല്യം ചെയ്യുന്ന വീഡിയോ ആണ്.

വീഡിയോയിൽ യുവാക്കൾ ഒരു ആനക്കൂട്ടം കടന്നുവരുമ്പോൾ സെൽഫി എടുക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്. ആനക്കൂട്ടം റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയാണ്. ആ സമയത്ത് യുവാക്കൾ ഒരു ശ്രദ്ധയും കൂടാതെ റോഡിന് നടുവിൽ വണ്ടി നിർത്തിയിട്ടിരിക്കുന്നു.

പിന്നീട് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നു. ഫോട്ടോ എടുക്കാനായി യുവാക്കൾ റോഡിന് നടുവിൽ വണ്ടി നിർത്തിയിട്ടിരിക്കുന്ന സ്ഥലത്ത് നിന്നുമാണ് വീഡിയോ തുടങ്ങുന്നത്. അതിൽ രണ്ട് പേർ ആനക്കൂട്ടത്തിന് അടുത്തേക്ക് പോയി സെൽഫി എടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

ആ വീഡിയോയിൽ നിന്നു തന്നെ ആനക്കൂട്ടത്തിലെ ഒരു ആന പ്രകോപിതനാവുന്നത് കാണാം. പിന്നീട് കുറച്ച് ഓടുന്നുണ്ട്. ആ നേരം യുവാക്കൾ കുറച്ച് പേടിക്കുന്നുണ്ട്. വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത് ഐഎഎസ് ഓഫീസറായ സുപ്രിയ സാഹു ആണ്.

https://twitter.com/i/status/1555781088953307136

'വന്യജീവികൾക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. ഈ മൃ​ഗങ്ങൾ അവരുടെ പെരുമാറ്റത്തിനോട് ക്ഷമ കാണിച്ചു എന്നത് യുവാക്കളുടെ ഭാ​ഗ്യമാണ്. അല്ലാത്ത പക്ഷം ശക്തിയുള്ള ആനകൾക്ക് ആളുകളെ ഒരു പാഠം പഠിപ്പിക്കാൻ അധികമൊന്നും ചെയ്യേണ്ട ആവശ്യമില്ല' എന്ന് അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിരവധിപ്പേരാണ് വീഡിയോ കണ്ടത്. മിക്കവാറും ആളുകളെ ഈ വീഡിയോ പ്രകോപിപ്പിച്ചു. അവരെ ഒന്നും ചെയ്യണ്ട എന്ന് ആനകൾ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് അവർ ഇന്ന് ജീവനോടെ ഇരിക്കുന്നത് എന്ന് പലരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. മനുഷ്യർ പലപ്പോഴും മൃ​ഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കടക്കം കടന്ന് ചെന്ന് അവയെ ശല്യപ്പെടുത്താൻ മടിക്കാറില്ല എന്നും പലരും കുറിച്ചു.

റോബിനെ കണ്ടതും പൊട്ടിക്കരഞ്ഞ് ഒരമ്മ, വീഡിയോ വൈറൽ


ബി​ഗ് ബോസ് മലയാളം സീസൺ നാലിലൂടെ ജനശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മറ്റുള്ള മത്സരാർത്ഥികളേക്കാൾ വലിയൊരു ആരാധക വൃന്ദത്തെയാണ് റോബിന് ലഭിച്ചത്. 

എട്ടു മാസത്തോളം ബി​ഗ് ബോസിനെക്കുറിച്ച് പഠിച്ച ശേഷമാണ് ഡോക്ടർ റോബിൻ ഹൗസിലേക്ക് വന്നത്. ഡോക്ടർ എന്ന പ്രൊഫഷനും ബി​ഗ് ബോസിന് വേണ്ടി മാറ്റിവെച്ചു. മറ്റ് മത്സരാർത്ഥികളിൽ നിന്ന് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്ന മത്സരാർത്ഥി കൂടിയാണ് റോബിൻ. 


ബി​ഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്ന സമയത്തും റോബിൻ പുറത്തായതിന് ശേഷവും ഡോക്ടർ റോബിൻ തന്നെയാണ് പ്രേക്ഷകരുടെ മുന്നിലെ ഹീറോ. ഷോ അവസാനിച്ചിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ബി​ഗ് ബോസ് ഷോയുടെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. ബി​ഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ എല്ലാ മത്സരാർത്ഥികൾക്കും ആരാധകർ സ്വീകരണം നൽകിയെങ്കിലും റോബിന് ലഭിച്ച സ്വീകരണം ഒരു മത്സരാർത്ഥിക്കും ലഭിച്ചിട്ടില്ല

എല്ലാ മത്സരാർത്ഥികളും ഷോയ്ക്ക് ശേഷം ഉദ്ഘാടനങ്ങളും മറ്റ് പരിപാടികളുമായി തിരക്കിലാണ്. ബി​ഗ് ബോസ് മത്സരാർത്ഥികൾ എത്തുമ്പോൾ കുറച്ച് പേർ ഒത്തുകൂടും എന്നല്ലാതെ വലിയ തരം​ഗം ഒന്നും സൃഷ്ടിക്കാറില്ല. എന്നാൽ റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർത്ഥിയുടെ കാര്യത്തിൽ അങ്ങനെയെല്ല.

ഓരോ സ്ഥലങ്ങളിലും ഉദ്ഘാടനത്തിന് എത്തുമ്പോൾ ജനസാ​ഗരമാണ് റോബിനെ സ്വീകരിക്കാൻ വേണ്ടി എത്തുന്നത്. തന്നെ കാണാൻ എത്തുന്നവരെ ഒട്ടും തന്നെ നിരുത്സാഹപ്പെടുത്താതെ അവർക്ക് ഒപ്പം സമയം ചിലവഴിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം കൊല്ലത്ത് ഉദ്ഘാടനത്തിന് എത്തിയപ്പോൾ നൂറ് കണക്കിനാളുകളാണ് റോബിനെ സ്വീകരിക്കാൻ അവിടെ ഉണ്ടായിരുന്നത്. 


റോബിനെ ഒരു നോക്ക് കാണാൻ വെയിലന്നോ മഴയെന്നോ നോക്കാതെയാണ് അവിടേക്ക് ആരാധകർ ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയപ്പോൾ റോബിനെ കാണാൻ വന്ന ഒരമ്മ റോബിനെ തലോടിക്കൊണ്ട് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ആ അമ്മയുടെ കാൽ തൊട്ട് അനു​ഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. അതുപോലെ തന്നെ നിറവയറുമായെത്തി റോബിനെ കാണാൻ വന്ന യുവതിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. റോബിൻ ഞങ്ങളുടെ അനിയനാണ്. ഞങ്ങളുടെ നാട്ടിൽ വരുമ്പോൾ ഒന്ന് കാണണ്ടേ, എന്നാണ് അവർ പ്രതികരിച്ചത്. 


'ഇതൊക്കെ കണ്ട് കുരു പൊട്ടുന്നവർ പൊട്ടിക്കട്ടേ.. അല്ലാതെ ഇതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് വന്നാൽ എൻ്റെ വായിൽ ഇരിക്കുന്നത് കേൾക്കും', റോബിൻ പറഞ്ഞു. ബി​ഗ് ബോസ് മത്സരാർത്ഥിയായ റിയാസിൻ്റെ നാട്ടിൽ എത്തി ഇത്രയുമധികം സ്വീകരണം ലഭിച്ചതിലുള്ള സന്തോഷം റോബിൻ പ്രകിടിപ്പിക്കുന്നുണ്ട്.

റോബിൻ പറഞ്ഞത്: 'ഇന്ന് കുറച്ച് പേർക്ക് ഒക്കെ കുരുപൊട്ടും. കൊല്ലത്തെ എല്ലാവരും ഇവിടെ ഉണ്ടല്ലോ അല്ലേ, കാണുന്നുണ്ടല്ലോ അല്ലേ.. കാണണേ..

കൊല്ലത്ത് വന്നിട്ട് എൻ്റെ ഡയലോ​ഗ് പറയാതെ പോകുന്നത് എങ്ങിനെയാ..' ബി​ഗ് ബോസ് വീട്ടിൽ റോബിൻ പറയാറുള്ള ആ ഡയലോ​ഗും ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചു.

പിന്നീട് റോബിൻ പറഞ്ഞത് ഇങ്ങനെയാണ്: 'എന്നോട് ബി​ഗ് ബോസ് വീട്ടിൽ വെച്ച് കുറച്ച് പേർ ചോദിച്ചിരുന്നു. നീ പുറത്ത് പോയിട്ട് എങ്ങനെ സ്ക്രീൻ സ്പേസ് ഉണ്ടാക്കുമെന്ന്. ആ ചോദ്യം ചോദിച്ചവർക്ക് കാണിച്ച് കൊടുക്കുകയാണ് അതും അവരുടെ നാട്ടിൽ വന്നിട്ട്, അതായത് നമ്മുടെ നാട്ടിൽ', റോബിൻ ആരാധകരോട് പറഞ്ഞത്. 

Youth trying to take selfie with herd of elephants, video goes viral

Next TV

Related Stories
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
Top Stories