പ്രേത്യേകിച്ച് ഒരാവശ്യവും ഇല്ലാതെ എഴുതി ചേർത്ത സീനാണിത്; ഡോ. സി ജെ ജോണ്‍

പ്രേത്യേകിച്ച് ഒരാവശ്യവും ഇല്ലാതെ എഴുതി ചേർത്ത സീനാണിത്; ഡോ. സി ജെ ജോണ്‍
Aug 8, 2022 08:10 PM | By Susmitha Surendran

കടുവ സിനിമയിലെ ഒരു സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയതിനു പിന്നാലെ അണിയറക്കാര്‍ പിന്‍വലിച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചും നായക കഥാപാത്രം പറയുന്ന സംഭാഷണമാണ് വിവാദത്തിന് ഇടയാക്കിയത്.

ചിത്രത്തിലെ പരാമര്‍ശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും നോട്ടീസ് അയക്കുകയും ചെയ്‍തിരുന്നു. വിമര്‍ശനം കടുത്തതോടെ തെറ്റ് സമ്മതിച്ചും ക്ഷമ ചോദിച്ചും ഷാജി കൈലാസും പൃഥ്വിരാജും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഒപ്പം സംഭാഷണം ചിത്രത്തില്‍ നിന്ന് നീക്കുകയും ചെയ്‍തിരുന്നു.



എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ മാനസിക രോ​ഗമുള്ളവരെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമുണ്ടെന്ന വിമര്‍ശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത മനോരോ​ഗ വിദ​ഗ്ധന്‍ ഡോ. സി ജെ ജോണ്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്‍റെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഡോ. സി ജെ ജോണിന്‍റെ കുറിപ്പ്

കടുവയെന്ന സിനിമയിൽ മാനസിക രോഗമുള്ളവരെ അപകീർത്തിപ്പെടുത്തുന്ന വേറെയും പരാമർശമുണ്ട്. ഇതിലെ വില്ലൻ പൊലീസ് മേധാവി, നായകനെ കൊല്ലാൻ വേണ്ടി ക്വട്ടേഷനായി സമീപിക്കുന്നത്‌ ഒരു മാനസികാരോഗ്യ കേന്ദ്രത്തിനെ. അവിടെ ചികിത്സയിൽ കിടക്കുന്ന മാനസിക രോഗിയെ വിട്ട് കൊടുക്കാൻ ഡോക്ടറോട് ആവശ്യപ്പെടുന്നു.

ബൈപോളാർ രോഗവും ക്രിമിനൽ പശ്ചാത്തലവും ഉണ്ട് പോലും. സസന്തോഷം ഡോക്ടർ കിടുവ വില്ലന്റെ കൂടെ അയാളെ പറഞ്ഞ്‌ വിടുന്നു. ഇത് എത് കോത്താഴത്തു നടക്കുന്ന കാര്യമാണ്? കഷ്ടം തന്നെ. മാനസിക വെല്ലുവിളികൾ ഉള്ളവരെ ഇങ്ങനെ മോശം രീതിയിൽ പറയുന്ന സിനിമാ കടുവകളെ കുറിച്ച് എന്ത് പറയാൻ? പ്രേത്യേകിച്ച് ഒരാവശ്യവും ഇല്ലാതെ എഴുതി ചേർത്ത സീനാണിത്.

കഥയെന്ന സംഗതി മരുന്നിന് പോലും ചേർക്കാതെ അടിയും ഇടിയും ചെയ്യാനും, ഇമ്മാതിരി വിഡ്ഢിത്തരം മുരളാനുമായി മാത്രം എന്തിന്‌ ഇങ്ങനെ ഒരു കടുവ? ഒരു കഷണം ഡിസബിലിറ്റി ചട്ടം പേടിച്ച് മ്യൂട്ട് ചെയ്തു.

കൊഫി വിത്ത് കരണിലേയ്ക്ക് ക്ഷണം ലഭിക്കാത്തത് എന്താണ്? താരത്തിന്റെ മറുപടി വൈറൽ


ബോളിവുഡ് സിനിമാ മേഖയിൽ ഇന്ന് ഏറ്റവും കൂടുതൽ തിരക്കുള്ള നടിയാണ് തപ്സി പന്നു. നിലപാടുകൾ കൊണ്ടും സിനിമകൾ തെരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തതയുമാണ് താപ്സിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.

അനുരാഗ് കശ്യപ് സംവിധാനം ചെയ്‌ത് താപ്‍സി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ദൊബാരാ’യുടെ പ്രൊമൊഷന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഇതുവരെയും കൊഫി വിത്ത് കരണിലേയ്ക്ക് ക്ഷണം ലഭിക്കാത്തത് എന്താണ് എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് രസകരമായ മറുപടി പറയുകയാണ് താപ്‍സി.


എന്തുകൊണ്ടാണ് കരണിന്റെ ചാറ്റ് ഷോയിൽ പങ്കെടുക്കാൻ ക്ഷണിക്കാത്തതെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് “എന്റെ ലൈംഗിക ജീവിതം കോഫി വിത്ത് കരണിലേക്ക് ക്ഷണിക്കപ്പെടാൻ അത്ര രസകരമല്ല” എന്ന് തമാശ രൂപേണയാണ് നടി മറുപടി നൽകിയത്. ചിത്രം ഓഗസ്റ്റ് 19 ന് തിയേറ്ററുകളിൽ എത്തും.

ചിത്രത്തിന്റെ മിസ്റ്ററി ഡ്രാമ ചിത്രമായ ദൊബാരയിൽ താപ്സിയെ കൂടാതെ പവയിൽ ഗുലാത്തിയും പ്രധന വേഷത്തിൽ എത്തുന്നുണ്ട്. 2018 ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമായ ‘മിറാഷി’ന്റെ റീമേക്കാണ് ദൊബാരാ.


പ്രൊമോഷണൽ ഇവന്റിൽ, നടനും സിനിമയുടെ സംവിധായകനുമായ അനുരാഗ് കശ്യപിനെ കൂടാതെ, കരൺ ജോഹറും പങ്കെടുത്തിരുന്നു. ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ച തന്റെ ടോക്ക് ഷോയുടെ പ്രൊമോഷൻ നടത്തുകയായിരുന്നു കരൺ ജോഹർ


This is a scene that was written and added without any particular need; Dr. CJ John

Next TV

Related Stories
ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

Jul 6, 2025 06:55 AM

ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാർക്ക് വെബ്ബ് ‘...

Read More >>
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories










https://moviemax.in/- //Truevisionall