---
title: "മുറ്റം വൃത്തിയാക്കുന്നതിനിടെ കുഴിച്ചിട്ട നിലയിൽ പണത്തിന്റെ കെട്ടുകൾ, അന്തംവിട്ട് ദമ്പതികൾ"
english_title: "Money was found buried in the yard of the house"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60219/money-was-found-buried-in-the-yard-of-the-house"
published_at: "2022-08-07T22:16:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62efec8d3b3f1_money.jpg"
keywords: []
---

# മുറ്റം വൃത്തിയാക്കുന്നതിനിടെ കുഴിച്ചിട്ട നിലയിൽ പണത്തിന്റെ കെട്ടുകൾ, അന്തംവിട്ട് ദമ്പതികൾ

> **Lead Summary:** വീടിന്റെ മുറ്റത്ത് കുഴിച്ചിട്ടിരിക്കുന്ന നിലയിൽ പണം കണ്ടെത്തിയതിനെ തുടർന്ന് സ്തംഭിച്ച് ന്യൂജെഴ്സിയിലെ ദമ്പതികൾ. ഇന്നും ഇന്നലെയും ഒന്നുമുള്ളതല്ല ഈ പണം 1930 -കളിൽ നിന്നും ഉള്ളതാണ്. പണം കിട്ടിയിരുന്ന സ്ഥലത്ത് നേരത്തെ ഒരു വേശ്യാലയം ആയിരുന്നു എന്നാണ് പറയുന്നത്.

## Article Content

വീടിന്റെ മുറ്റത്ത് കുഴിച്ചിട്ടിരിക്കുന്ന നിലയിൽ പണം കണ്ടെത്തിയതിനെ തുടർന്ന് സ്തംഭിച്ച് ന്യൂജെഴ്സിയിലെ ദമ്പതികൾ. ഇന്നും ഇന്നലെയും ഒന്നുമുള്ളതല്ല ഈ പണം 1930 -കളിൽ നിന്നും ഉള്ളതാണ്. പണം കിട്ടിയിരുന്ന സ്ഥലത്ത് നേരത്തെ ഒരു വേശ്യാലയം ആയിരുന്നു എന്നാണ് പറയുന്നത്.

തങ്ങളുടെ മുറ്റത്ത് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടയിലാണ് ദമ്പതികൾ പണം കണ്ടെത്തിയത്. ഏകദേശം 80,000 രൂപയാണ് സൂസൻ- റിച്ച് ഗിൽസൺ ദമ്പതികൾ കണ്ടെത്തിയത്. ഇതെല്ലാം അച്ചടിച്ചിരിക്കുന്നത് 1934 -ലാണ്. അതായത് ആ പണം ഏകദേശം 80 വർഷമായി അവിടെ ഉണ്ടായിരുന്നിരിക്കണം എന്ന് വിശ്വസിക്കപ്പെടുന്നു.

ഏതായാലും പണം കണ്ടതോടെ ഭാര്യയും ഭർത്താവും ഞെട്ടിപ്പോയി. അങ്ങനെ ഇരുവരും ചേർന്ന് ആ സ്ഥലത്ത് നേരത്തെ എന്തായിരുന്നു, എങ്ങനെ ആയിരുന്നു എന്നതിനെ കുറിച്ചെല്ലാം ചെറിയ അന്വേഷണം തന്നെ നടത്തി. അപ്പോഴാണ് മനസിലായത്, വൈൽഡ്‍വുഡിൽ സ്ഥിതി ചെയ്യുന്ന അവരുടെ വീട് 1920 -ൽ പണി കഴിപ്പിച്ചതാണ്.

അത് നേരത്തെ ഒരു വേശ്യാലയം ആയിരുന്നു. നാല് വർഷം മുമ്പാണ് ​ഗിൽസൺ ആ കോട്ടേജ് വാങ്ങിയത്. മുറ്റത്ത് നിന്നും കുറച്ച് കല്ലുകളും മറ്റും മാറ്റാൻ തീരുമാനിച്ചതിന്റെ ഭാ​ഗമായി പണി ചെയ്യുകയായിരുന്നു ഇരുവരും. അതിന്റെ ഭാ​ഗമായി ഒരു എക്സ്കവേറ്ററും വാടകയ്ക്കെടുത്തു.

നിലത്ത് മണ്ണിലായി എന്തോ ഒരു ഉരുണ്ട വസ്തു കിടക്കുന്നത് കണ്ടതോടെ തൽക്കാലത്തേക്ക് അദ്ദേഹം ജോലി നിർത്തി വച്ചു. ആദ്യം വേറെന്തോ ആണെന്നാണ് കരുതിയത്. അങ്ങനെ അത് കത്തിക്കാനുള്ള സ്ഥലത്തേക്ക് മാറ്റി. എന്നാൽ, പിന്നീട് സൂക്ഷിച്ച് നോക്കിയപ്പോഴാണ് അത് മുറുക്കി കെട്ടിവച്ച നിലയിലുള്ള പണത്തിന്റെ കെട്ടാണ് എന്ന് മനസിലായത്.

അത് സി​ഗാർ കെട്ടി വച്ചതു പോലെയിരുന്നു എന്ന് ദമ്പതികൾ പറയുന്നു. എല്ലാ നോട്ടും ഒരേ വർഷത്തിലേത് തന്നെയാണ് എന്നതാണ് അതിലെ ഏറ്റവും അത്ഭുതകരമായ കാര്യം. 1934 -ലെ $1,000 (79,365.50 Indian Rupee) ഇന്നത്തെ ഏകദേശം $21,000 (16,66,675.50 Indian Rupee) -ന് തുല്യമായിരിക്കുമെന്ന് ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്തു.

അവിടെ അയൽപക്കത്ത് തലമുറകളായി താമസിക്കുന്ന ആളുകളോടാണ് ദമ്പതികൾ ആ വീടിനെ കുറിച്ച് ചോദിച്ചത്. അവരാണ് അത് നേരത്തെ വേശ്യാലയം ആയിരുന്നു എന്ന കാര്യം പറയുന്നത്. ഏതായാലും ആ പണം എങ്ങനെ വന്നു എന്നോ ആരായിരിക്കാം അവിടെ വച്ചിരിക്കുക എന്നോ അറിയില്ല. ഏതായാലും ദമ്പതികളുടെ തീരുമാനം ആ പണം ചെലവഴിക്കേണ്ട എന്നാണത്രെ.

**

ബോളിവുഡിലെ ഹിറ്റ് ടോക് ഷോയാണ് കോഫി വിത്ത് കരൺ. പ്രമുഖ താരങ്ങളെല്ലാം അതിഥിയായെത്തുന്ന ടോക് ഷോ ഇതിനകം വൻ ജനപ്രീതിയാണ് നേടിയത്. അടുത്തിടെയാണ് ഷോയുടെ ഏഴാം സീസൺ പുറത്തിറങ്ങിയത്. ഷോയുടെ അഞ്ച് എപ്പിസോഡുകളാണ് ഇതുവരെ പുറത്തിറങ്ങിയത്. ഈ എപ്പിസോഡുകളെല്ലാം സൂപ്പർ ഹിറ്റായി.

ആലിയ ഭട്ടും രൺവീർ സിം​ഗുമായിരുന്നു ആദ്യ എപ്പിസോഡിലെ അതിഥികൾ, രണ്ടാമത്തെ എപ്പിസോഡിൽ സാറ അലി ഖാനും ജാൻവി കപൂറും അതിഥികളായെത്തി. മൂന്നാമത്തെ എപ്പിസോഡിലാവട്ടെ സമാന്തയും അക്ഷയ് കുമാറുമെത്തി. വിജയ് ദേവരകൊണ്ട-അനന്യ പാണ്ഡെ, ആമിർ ഖാൻ-കരീന കപൂർ എന്നിവരായിരുന്നു യഥാക്രമം നാലും അഞ്ചും എപ്പിസോഡുകളിലെത്തിയത്.

ഷോയുടെ എല്ലാ എപ്പിസോഡുകളും വൻ ചർച്ചാ വിഷയമായി മാറുന്നതാണ് പതിവ്. ​ഗോസിപ്പുകളുടെയും പ്രണയങ്ങളുടെയും തർക്കങ്ങളുടെയും എല്ലാം പ്രഭവ കേന്ദ്രമാണ് കരണിന്റെ ഷോയെന്നാണ് ബി ടൗണിൽ പൊതുവെയുള്ള സംസാരം. പ്രമുഖ താരങ്ങളിൽ ഒട്ടു മിക്ക പേരും എത്തുന്ന കോഫി വിത്ത് കരണിൽ ഒരു സീസണിലും അതിഥിയായെത്താത്ത നടിയാണ് തപ്സി പന്നു. മുൻനിര നായിക നടിയായ തപ്സി എന്തുകൊണ്ടാണ് ഷോയിലേക്ക് ക്ഷണിക്കപ്പെടാത്തത് എന്ന ചോദ്യം നേരത്തെ ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ ചോദ്യത്തിന് തപ്സി തന്നെ മറുപടി നൽകിയിരിക്കുകയാണ്.

തന്റെ ലൈം​ഗിക ജീവിതം കോഫി വിത്ത് കരണിൽ ക്ഷണിക്കപ്പെടാൻ മാത്രം കൗതുകകരമല്ലായിരിക്കും എന്നാണ് തപ്സി തമാശ രൂപേണ പറഞ്ഞത്. ഇത്തവണത്തെ കോഫി വിത്ത് കരണിൽ താരങ്ങളുടെ സെക്സ് ലൈഫാണ് പ്രധാന ചർച്ചാ വിഷയം എന്ന് വിമർശനം പൊതുവെയുണ്ട്. ഈ പശ്ചാത്തലത്തിലാണ് തപ്സിയുടെ പ്രതികരണം.

സിനിമാ കുടുംബങ്ങളിൽ നിന്നുള്ളവരോട് മമതയുള്ള കരൺ ജോഹർ ഔട്ട് സൈഡറായ തപ്സിയെ മനപ്പൂർവം അവ​ഗണിക്കുകയാണെന്ന വിമർശനം ഒരു വിഭാ​ഗം ഉന്നയിക്കുന്നുണ്ട്. ആലിയ ഭട്ട്, കരീന തുടങ്ങി തനിക്ക് പ്രിയപ്പെട്ടവരെ ഒട്ടു മിക്ക സീസണുകളിലും കരൺ ക്ഷണിക്കുന്നുമുണ്ട്. മുമ്പ് നടി കങ്കണയെ ക്ഷണിച്ചതിന്റെ പേടിയാണോ കരണിനെന്നും സോഷ്യൽ മീഡിയയിൽ ചോദ്യമുയരുന്നുണ്ട്.

കോഫി വിത്ത് കരണിന്റെ മുൻ സീസണിൽ കങ്കണ റണൗത്ത് അതിഥിയായെത്തിയപ്പോൾ വൻ കോളിളക്കമാണ് ബോളിവുഡിൽ ഉണ്ടായത്. കരൺ സ്വജനപക്ഷ പാതത്തിന്റെ വക്താവാണെന്ന് കങ്കണ അന്ന് തുറന്നടിച്ചു. വലിയ ചർച്ചയ്ക്കാണ് ഈ പരാമർശം തുടക്കം കുറിച്ചത്.

കരൺ സിനിമാ കുടുംബത്തിൽ നിന്നുള്ള പുതുമുഖങ്ങൾക്ക് സിനിമയിൽ അവസരം കൊടുക്കുന്നതും മറ്റുള്ള അഭിനേതാക്കളെ തഴയുന്നതും കങ്കണ അന്ന് ചൂണ്ടിക്കാട്ടി. വർഷങ്ങൾക്കിപ്പുറവും കരണിനെതിരെ ഈ ആരോപണം നിലനിൽക്കുന്നുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/60219/money-was-found-buried-in-the-yard-of-the-house)