മീനിന്റെ നാവ് ഭക്ഷിക്കും, പകരം നാവായി ജീവിക്കും, വിചിത്രമായ ഒരു പരാന്നഭോജി

മീനിന്റെ നാവ് ഭക്ഷിക്കും, പകരം നാവായി ജീവിക്കും, വിചിത്രമായ ഒരു പരാന്നഭോജി
2022-08-07T13:28:00 | By Susmitha Surendran

പലതരം വിചിത്ര സ്വഭാവമുള്ള പരാന്നഭോജികൾ ലോകത്തുണ്ട്. അതിലൊന്നിനെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. മത്സ്യത്തിന്റെ ശരീരത്തിലാണ് ഈ പരാന്നഭോജിയുള്ളത്. അതിന്റെ പേര് സൈമോത്തോവ എക്സിഗോവ. ഈ പരാന്നഭോജിയുടെ പ്രത്യേകത, ഇത് മത്സ്യത്തിന്റെ ചെകിളകളിലൂടെ പ്രവേശിച്ച് അതിന്റെ നാവ് ഭക്ഷിക്കുകയും, പകരം അവിടെ കയറി ഇരിക്കുകയും ചെയ്യുന്നു എന്നതാണ്.

അതുകൊണ്ട് തന്നെ ഇതിനെ നാവ് തിന്നുന്ന പേൻ എന്നും വിളിക്കുന്നു. സൈമോത്തൈഡേ കുടുംബത്തിൽ പെട്ടതാണ് ഈ പരാന്നഭോജി. കാഴ്ചയിൽ മാത്രമല്ല പ്രവർത്തിയിലും അവൻ ഭീകരനാണ്. മീനിന്റെ ചെകിളകൾ വഴി അകത്ത് കയറുന്ന അവ അതിന്റെ കൂർത്ത പല്ലുകൾ ഉപയോഗിച്ച് മത്സ്യത്തിന്റെ നാക്കിൽ ആഞ്ഞൊരു കടി കൊടുക്കുന്നു.

തുടർന്ന് മുറിവിൽ നിന്ന് വരുന്ന രക്തം മുഴുവൻ ഊറ്റി കുടിക്കുന്നു. അടങ്ങാത്ത വിശപ്പോടെ ജീവി നാക്കിലെ രക്തം മുഴുവൻ ഊറ്റിയെടുക്കുന്നു. രക്തം വാർന്ന നാക്ക് ഇതോടെ നിർജ്ജീവമാവുകയും, പൊഴിഞ്ഞു വീഴാൻ കാരണമാവുകയും ചെയ്യുന്നു.

തുടർന്ന് അറ്റു പോയ നാക്കിന്റെ ശേഷിക്കുന്ന ഭാഗത്തോട് ചേർന്ന് പരാന്നഭോജി മത്സ്യത്തിന്റെ പുതിയ നാവായി മാറുന്നു. മത്സ്യത്തിന്റെ കഫം ഭക്ഷിച്ചാണ് പിന്നീട് അവ ജീവിക്കുന്നത്.

ഈ രീതിയിൽ പ്രവർത്തിക്കുന്ന ഒരേ ഒരു പരാന്നഭോജി കൂടിയാണിത്. പ്രവേശിക്കുന്ന ഹോസ്റ്റിന്റെ ശരീരത്തിലെ അവയവത്തെ പ്രവർത്തനരഹിതമാക്കി, സ്വയം ആ അവയവമായി മാറുന്ന രീതി ലോകത്തെ മറ്റൊരു പരാന്നഭോജിയിലും കാണാൻ സാധിക്കില്ല.

ഹോസ്റ്റിൽ നിന്ന് വേർപെടുത്താൻ നോക്കിയാൽ, ചിലപ്പോൾ പരാന്നഭോജി കടിച്ചെന്നിരിക്കും. അല്ലാത്തപക്ഷം അത് അപകടകാരിയല്ല. മനുഷ്യർക്ക് ദോഷം ചെയ്യുകയില്ല. ഗൾഫ് ഓഫ് കാലിഫോർണിയയുടെ തെക്ക് ഭാഗത്താണ് ഇത് സാധാരണയായി കാണപ്പെടുന്നത്.

പെൺ പരാന്നഭോജികൾക്ക് ഒരിഞ്ച് നീളവും ആൺ പരാന്നഭോജികൾക്ക് അതിന്റെ പകുതിയോളം നീളവും വരും. ഇത് കൂടുതലും സ്നാപ്പർ മീനുകളെയാണ് ലക്ഷ്യമിടുന്നത്. ഈ ജീവികൾ പുരുഷന്മാരായിട്ടാണ് തങ്ങളുടെ ജീവിതം ആരംഭിക്കുന്നത്. പിന്നീട് വലുതാകുമ്പോൾ ലിംഗഭേദം സംഭവിച്ച് പെണ്ണായി മാറുകയും ചെയ്യുന്നു.

ജൂണിലാണ് ഈ പരാന്നഭോജിയെ കണ്ടെത്തിയത്. യുകെയിലെ സഫോക്കിൽ നിന്ന് ഇറക്കുമതി ചെയ്ത മത്സ്യത്തിൽ നിന്നായിരുന്നു അതിനെ കണ്ടെത്തിയത്. ഈ ചരക്ക് സഫോക്ക് കോസ്റ്റൽ പോർട്ട് ഹെൽത്ത് അതോറിറ്റി (SCPHA) നിരസിക്കുകയും, അതിനെ കയറ്റി അയച്ച രാജ്യത്തേക്ക് തന്നെ തിരിച്ചയക്കുകയും ചെയ്തു. യുകെയിൽ ഇതിന് മുൻപ് 2014 -ലും 2015 -ലുമാണ് ഈ പരാന്നഭോജിയെ കണ്ടിട്ടുള്ളത്.


കൈകളിൽ വെള്ളം ശേഖരിച്ച് നായയ്ക്ക് നൽകുന്ന മനുഷ്യൻ, വൈറലായി വീഡിയോ


മൃ​ഗങ്ങൾക്ക് നമ്മുടെ ഭാഷ സംസാരിക്കാനാവില്ല. എന്തെങ്കിലും ആവശ്യമുണ്ട് എങ്കിൽ അത് പറയാനും കഴിയില്ല. അതുകൊണ്ട് തന്നെ അത് മനസിലാക്കി അവയെ സഹായിക്കുന്ന മനുഷ്യർ കരുണയുള്ളവരാണ്.

ദാഹം കൊണ്ട് വലഞ്ഞ ഒരു നായയ്ക്ക് ഒരു മനുഷ്യൻ വെള്ളം നൽകുന്ന ഒരു വീഡിയോ അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ആളുകളുടെ ഹൃദയം കീഴടക്കുകയും ചെയ്യുകയാണ്.

ആ സ്ഥലത്ത് എന്തെങ്കിലും കുപ്പിയോ പാത്രമോ ഒന്നും തന്നെ കിട്ടാനില്ലാത്തതിനാൽ സ്വന്തം കൈകളിൽ വച്ച് അയാൾ നായയ്ക്ക് വെള്ളം നൽകുകയാണ്. ഇപ്പോൾ വൈറലായിരിക്കുന്ന ഈ വീഡിയോയിൽ, ഒരാൾ തന്റെ കൈയിൽ സ്ഥലത്തെ പൊതു പൈപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നത് കാണാം. കയ്യിൽ ശേഖരിച്ച വെള്ളം അയാൾ നായയ്ക്ക് നൽകുകയാണ്. കയ്യിൽ വച്ച് തന്നെ നായ ആ വെള്ളം കുടിക്കുന്നു.

https://twitter.com/i/status/1555083619881947137

നായ അങ്ങേയറ്റം ദാഹിച്ച് വലഞ്ഞിരിക്കുകയാണ് എന്ന് അതിന്റെ വെള്ളത്തോടുള്ള പരവേശം കാണുമ്പോൾ മനസിലാവും. അയാൾ കയ്യിൽ നൽകിയിരിക്കുന്ന വെള്ളം ആർത്തിയോടെയാണ് നായ വലിച്ച് കുടിക്കുന്നത്. മനുഷ്യൻ വെള്ളം നൽകുന്നത് നിർത്തുമ്പോൾ നായ അയാളെ തടയുകയും വീണ്ടും വേണം എന്ന് കാണിക്കാൻ ശ്രമിക്കുന്നതും കാണാം.

"മൃഗ സ്നേഹികൾ പ്രത്യേകതരം മനുഷ്യരാണ്, ഉദാരമനസ്കതയുള്ളവരും, സഹാനുഭൂതി നിറഞ്ഞവരുമാണ് അവർ. വൈകാരികതയുള്ളവരും, മേഘങ്ങളില്ലാത്ത ആകാശത്തോളം വലിയ ഹൃദയങ്ങളുള്ളവരുമാണ്" - ജോൺ ഗ്രോഗൻ" എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്.

വളരെ എളുപ്പം തന്നെ ഒരു ലക്ഷത്തിലധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധിപ്പേർ വീഡിയോ ലൈക്ക് ചെയ്യുകയും അതിന് കമന്റിടുകയും ചെയ്തിട്ടുണ്ട്. ഒരുപാട് പേരാണ് അയാൾ‌ നായയോട് കാണിച്ച കരുണയെ അഭിനന്ദിച്ചത്.



Content Highlight: Will eat the fish's tongue, instead living as a tongue, a strange flat-eater

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup