---
title: "മരണശേഷവും ഒരാളെ ജീവിപ്പിക്കാൻ സാധിച്ചാലോ!  പഠനങ്ങൾ പറയുന്നതിങ്ങനെ ..."
english_title: "If you can make someone alive even after death! A new study says…"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59880/if-you-can-make-someone-alive-even-after-death-a-new-study-says"
published_at: "2022-08-06T12:18:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee0eeebf023_DOCTER.jpg"
keywords: []
---

# മരണശേഷവും ഒരാളെ ജീവിപ്പിക്കാൻ സാധിച്ചാലോ!  പഠനങ്ങൾ പറയുന്നതിങ്ങനെ ...

> **Lead Summary:** മനുഷ്യജീവിതത്തിലെ പോരാട്ടങ്ങളും തിരക്കുകളും പരീക്ഷണങ്ങളും എല്ലാം മരണത്തോടെ അവസാനിക്കുന്നതാണ്, അല്ലേ? എന്നാല്‍ മരണശേഷവും ജീവിക്കാൻ സാധിച്ചാലോ? കേള്‍ക്കുമ്പോള്‍ തന്നെ ഇതെന്ത് വിഡ്ഢിത്തം എന്ന് തോന്നിയേക്കാം. എന്നാല്‍ ഗവേഷകലോകം ഈ നിലയ്ക്ക് മുന്നോട്ട് പോകുകയാണെങ്കില്‍ ഇതും സാധ്യമാകുന്ന സാഹചര്യം വന്നേക്കാം.

## Article Content

മനുഷ്യജീവിതത്തിലെ പോരാട്ടങ്ങളും തിരക്കുകളും പരീക്ഷണങ്ങളും എല്ലാം മരണത്തോടെ അവസാനിക്കുന്നതാണ്, അല്ലേ? എന്നാല്‍ മരണശേഷവും ജീവിക്കാൻ സാധിച്ചാലോ? കേള്‍ക്കുമ്പോള്‍ തന്നെ ഇതെന്ത് വിഡ്ഢിത്തം എന്ന് തോന്നിയേക്കാം. എന്നാല്‍ ഗവേഷകലോകം ഈ നിലയ്ക്ക് മുന്നോട്ട് പോകുകയാണെങ്കില്‍ ഇതും സാധ്യമാകുന്ന സാഹചര്യം വന്നേക്കാം.

അത്തരത്തിലുള്ള സൂചനകള്‍ കൈമാറുന്ന പുതിയൊരു പഠനറിപ്പോര്‍ട്ട് ഇപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. മരണശേഷവും മനുഷ്യശരീരത്തിലെ കോശങ്ങളെ ജീവനോടെ ( Cells can be Restored ) നിലനിര്‍ത്താൻ സാധിക്കുന്ന സംവിധാനമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

എല്ലാക്കാലത്തേക്കുമായി നിലനിര്‍ത്താൻ അല്ല, മറിച്ച് കുറച്ചധികസമയത്തേക്ക് കേടുപാടുകള്‍ കൂടാതെ, ജീവനോടെ കോശകലകളെ വയ്ക്കാൻ കഴിയുമെന്നാണ് ഗവേഷകര്‍ ഈ പഠനത്തിലൂടെ വ്യക്തമാക്കുന്നത്. പ്രധാനമായും അവയവദാന മേഖലയ്ക്കാണ് ഇതുകൊണ്ട് പ്രയോജനമുണ്ടാവുക. യുഎസിലെ യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

അവയവദാനത്തിനുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ഗവേഷകര്‍ ഈ പഠനത്തിന് തുടക്കമിട്ടത്. മരണ ശേഷം വിവിധ അവയവങ്ങളിലേക്കും അവയിലെ കോശങ്ങളിലേക്കുമെല്ലാം ഓക്സിജൻ എത്തുന്നത് ഇല്ലാതാകുന്നു. ഹൃദയം രക്തം പമ്പ് ചെയ്യുന്നത് നിര്‍ത്തുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ രീതിയില്‍ ഓക്സിജൻ കിട്ടാതാകുമ്പോഴാണ് കോശങ്ങള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചുതുടങ്ങുന്നത്.

അതുകൊണ്ട് തന്നെ ഹൃദയം പ്രവര്‍ത്തിക്കുന്നത് നിലച്ചാലും വ്യക്തി മരിച്ചുവെന്ന് പൂര്‍ണമായും പറയാനാകില്ലെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ വികസിപ്പിച്ചെടുത്ത സംവിധാനത്തിലൂടെ മരണശേഷം (After Death ) അറുപത് മിനുറ്റ് കഴിഞ്ഞ് രക്തയോട്ടം പുനസ്ഥാപിക്കാനും അതുവഴി കോശങ്ങളെ സജീവമാക്കി നിര്‍ത്താനും ( Cells can be Restored ) സാധിക്കും.

അതേസമയം തലച്ചോര്‍ പ്രവര്‍ത്തിപ്പിക്കുക എന്നത് ഇതിലൂടെ സാധ്യമല്ല. അതുപോലെ തന്നെ അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് കോശങ്ങളെ പുനരുജ്ജീവിപ്പിച്ചെടുക്കുകയെന്നതും ഇതിലൂടെ സാധ്യമാകുന്നതല്ല. എന്നുവച്ചാല്‍ മരിച്ചുപോയ ഒരു വ്യക്തിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കില്ലെന്ന് സാരം. എന്നാല്‍ വരുംകാലങ്ങളില്‍ അത്രയും ഉയര്‍ന്ന നിലയിലേക്ക് നമ്മുടെ ഗവേഷകലോകം വളര്‍ന്നേക്കാമെന്നതിന്‍റെ സൂചന തീര്‍ച്ചയായും ഈ പഠനം നല്‍കുന്നുണ്ട്.

**

ലോകം കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. എന്നാൽ ഇപ്പോൾ മൂന്ന് വമ്പൻ ചിത്രങ്ങളുമായി വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാൻ.

മികച്ച നടനെന്നതിന് ഉപരി വളരെ നർമ്മബോധമുള്ള താരം കൂടിയാണ് ഷാരൂഖ്. ആലിയ ഭട്ടിനൊപ്പം ചേർന്ന് അദ്ദേഹം നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഡാർലിംഗ്സ്' ഇന്നലെ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. അതിനിടെ, തന്റേതായ ശൈലിയിൽ ട്വിറ്ററിലൂടെ 'ഡാർലിംഗ്സി'നോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിരിക്കുകയാണ് ഷാരൂഖ്. 

'ഡങ്കി' എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കിലായിരുന്നു ഷാരൂഖ്. കഴിഞ്ഞ ദിവസമാണ് ലണ്ടനിലെയും ബുഡാപെസ്റ്റിലെയും ചിത്രീകരണം പൂർത്തിയാക്കി താരം മടങ്ങിയെത്തിയത്. ഏകദേശം 21 ദിവസത്തെ ഷൂട്ടിന് ശേഷമാണ് താരത്തിന്റെ മടക്കം.

> ഇടവേളയ്ക്ക് ശേഷം ആറ്റ്ലീയുടെ 'ജവാനി'ലാണ് ഷാരൂഖ് ഇനി അഭിനയിക്കുക. അതിനിടെയാണ് തന്റെ ഒഴിവു സമയത്തെ പദ്ധതികൾ താരം ട്വിറ്ററിൽ കുറിച്ചത്. "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർത്താതെ ജോലി ചെയ്യുന്നു.... അതുകൊണ്ട് എന്റെ പ്രിയപ്പെട്ട കഴിഞ്ഞ കാലങ്ങളിലേക്ക് മുഴുകേണ്ടതുണ്ട്....

എനിക്ക് എന്നെ തന്നെ സ്നേഹിക്കാനും ലാളിക്കാനുമായി തംസ് അപ്പിനോടൊപ്പവും ഡാർലിംഗിസിനോടൊപ്പം ഈ ദിവസം ചെലവഴിക്കും. ഡാർലിംഗ്സ് (ഇതൊരു പരസ്യമല്ല). തന്റെ പുതിയ പരസ്യവും സിനിമയും ചേർത്ത് താരം ട്വീറ്റ് ചെയ്തു. തംസ് അപ്പിന്റെ ബ്രാൻഡ് അംബാസിഡറാണ് ഷാരൂഖ്. ഒരുവെടിക്ക് രണ്ടുപക്ഷി എന്ന തരത്തിലുള്ള ഷാരൂഖിന്റെ ട്വീറ്റ് ആരാധകരിലും ചിരിയുണർത്തിയിരിക്കുകയാണ്. 

ആനന്ദ് എൽ റായി സംവിധാനം ചെയ്ത ഫാന്റസി ചിത്രം 'സീറോ' ആണ് ഷാരൂഖിന്റെ അവസാന ചിത്രം. നാല് വർഷം മുൻപ് ഇറങ്ങിയ ചിത്രത്തിൽ അനുഷ്‌ക ശർമയും കത്രീനയുമായിരുന്നു നായികമാർ. സിനിമ ബോക്സ്ഓഫീസിൽ വലിയ വിജയമായില്ല. തുടർന്നാണ് ഷാരൂഖ് സിനിമകളിൽ നിന്ന് ഒരു ഇടവേളയെടുത്തത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍, ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് ഇടവേളയ്ക്ക് ശേഷം വരാനിരിക്കുന്ന ഷാരൂഖിന്റെ പുതിയ പ്രോജക്ടുകൾ. 

### Related Links & Sources
- [Original Story Source](https://moviemax.in/news/59880/if-you-can-make-someone-alive-even-after-death-a-new-study-says)