വിവാഹിതരായ പുരുഷന്മാരുടെ കാമുകിമാരെ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കുക, വ്യത്യസ്തമായ ജോലി

വിവാഹിതരായ പുരുഷന്മാരുടെ കാമുകിമാരെ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കുക, വ്യത്യസ്തമായ ജോലി
Aug 5, 2022 09:16 PM | By Susmitha Surendran

നമ്മൾ മുൻപ് കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത നിരവധി ജോലികൾ ലോകത്തുണ്ട്. അത്തരത്തിൽ ഒരു ജോലിയാണ് വാങ് ഷെൻക്സി എന്ന യുവതിയുടേത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ലുവോയാങ്ങിലാണ് അവരുടെ താമസം. വിവാഹിതരായ പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്ന സ്ത്രീകളെ അതിൽ നിന്ന് പിന്തിരിപ്പിക്കുക എന്നതാണ് അവരുടെ ജോലി.

ചൈനയിൽ നിരവധി പേർക്ക് ഇത് ഒരു തൊഴിലാണ്. ഇക്കൂട്ടർ "മിസ്ട്രസ് പെർസ്വാഡിങ് ടീച്ചർ" എന്നാണ് അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ സംസ്കാരങ്ങളിലും വിവാഹേതര ബന്ധങ്ങൾ തെറ്റായി കാണാറുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തൊഴിലുകളുള്ള ലോകത്തിലെ ഏക രാജ്യമാണ് ചൈന. ഇനി മേൽപ്പറഞ്ഞ തൊഴിൽ കൂടാതെ "മിസ്ട്രസ് കില്ലർ" എന്ന് പറഞ്ഞ മറ്റൊരു ജോലിയുമുണ്ട്.

ഇത് ഒരു തരം ഡിറ്റക്റ്റീവ് പണിയാണ്. ഭർത്താക്കന്മാരുടെ അവിഹിത ബന്ധങ്ങൾ കണ്ടെത്താനും, അത് പൊളിച്ചുകൊടുക്കാനും ഭാര്യമാരെ സഹായിക്കുന്നവരാണ് ഈ ഡിറ്റക്റ്റീവുകൾ. എന്നാൽ മിസ്ട്രസ് പെർസ്വാഡിങ് ടീച്ചർമാർ അവിഹിത ബന്ധങ്ങൾ അവസാനിപ്പിക്കാൻ കാമുകിമാരെ കൗൺസിലിംഗ് ചെയ്യുകയും, ഭർത്താക്കന്മാരെ കുടുംബങ്ങളുമായി ചേർത്ത് വയ്ക്കുകയും ചെയ്യുന്നു.

നയതന്ത്ര രീതികളാണ് അവരുടെ ആശ്രയം. ഒരു വർഷത്തിനുള്ളിൽ ഇതുപോലെ 800 -ലധികം സ്ത്രീകളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞുവെന്ന് ഷെൻക്സി അവകാശപ്പെടുന്നു. ഇത്തരമൊരു ജോലി തിരഞ്ഞെടുക്കാൻ ഷെൻസിയ്ക്ക് വ്യക്തമായ ഒരു കാരണമുണ്ട്. അവളുടെ അച്ഛന് ഒരു വിവാഹേതര ബന്ധം ഉണ്ടായിരുന്നു. പിന്നീടുള്ള ജീവിതത്തിൽ, വിവാഹശേഷം, സ്വന്തം ഭർത്താവിന്റെ വിശ്വാസവഞ്ചനയും അവൾക്ക് നേരിടേണ്ടിവന്നു.

സ്വന്തം മാതാപിതാക്കളെ പ്രീതിപ്പെടുത്താൻ മാത്രമായിരുന്നു അയാൾ അവളെ വിവാഹം ചെയ്തത്. അയാൾക്ക് ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഷെൻസിയുമായുള്ള വിവാഹ ശേഷവും അയാൾ മുൻകാമുകിയുമായി ബന്ധം തുടർന്നു. അവൾ വിവാഹമോചനത്തിന് അപേക്ഷ നൽകി. അങ്ങനെയാണ് അവൾ ഈ ജോലി ഏറ്റെടുക്കാൻ തീരുമാനിക്കുന്നതും.

മിസ്ട്രസ് കില്ലർ കാമുകിമാരെ ബന്ധങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ഏത് മാർഗ്ഗവും സ്വീകരിക്കും, ചിലപ്പോൾ ആളുകളുടെ മുന്നിലിട്ട് അടിക്കുകയും, അപമാനിക്കുകയും ചെയ്യും. എന്നാൽ ടീച്ചർമാർ കൂടുതൽ സമാധാനപരമായ മാർഗ്ഗങ്ങൾ സ്വീകരിച്ച് ഈ സ്ത്രീകളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരാണ്. പണം മാത്രമല്ല കാര്യം. ആളുകളെ സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങാൻ സഹായിക്കുമ്പോൾ ഉണ്ടാകുന്ന ആത്മസംതൃപ്തിയും പ്രധാനമാണ് എന്ന് ഷെൻ‌സി പറയുന്നു.


ലെസ്ബിയൻ പ്രണയവുമായി ‘ഹോളി വൂണ്ട്’; ട്രെയിലർ പുറത്ത്


ലെസ്ബിയൻ പ്രണയത്തിന്റെ പ്രമേയത്തിൽ ഒരുങ്ങുന്ന ‘ഹോളി വൂണ്ട്’(Holy Wound) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുക. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ ആണ് ചിത്രം നിർമിക്കുന്നത്.


മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അമൃത, സാബു പ്രൗദീൻ എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്.

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌'ഹോളി വൂണ്ട്' കഥ പറഞ്ഞ് പോകുന്നത്.


അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ചിത്രം ഓർമപ്പെടുത്തുന്നു. മുൻപ് മലയാള സിനിമയിൽ ലെസ്ബിയൻ പ്രണയങ്ങൾ കഥാ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം വളരെ നിശബ്ദമായിട്ടാണ് പറഞ്ഞിരുന്നത്.

എന്നാൽ മലയാള സിനിമ ചരിത്രത്തിൽ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ സിനിമയിൽ രണ്ടു പെൺകുട്ടികൾ തമ്മിലുള്ള പ്രണയരംഗങ്ങൾ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്.


റോണി റാഫേലാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ഉണ്ണി മടവൂർ, എഡിറ്റിങ്: വിപിൻ മണ്ണൂർ, പ്രൊഡക്‌ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ജിനി സുധാകരൻ, കല: അഭിലാഷ് നെടുങ്കണ്ടം,

ചമയം: ലാൽ കരമന, കോസ്റ്റ്യൂംസ്: അബ്‍ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ: അരുൺ പ്രഭാകർ, ഇഫക്ട്സ്: ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ്: ശങ്കർദാസ്, സ്റ്റിൽസ്: വിജയ് ലിയോ, പി.ആർ.ഓ: നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. എസ്.എസ്. ഫ്രെയിംസിന്റെ ആദ്യ ചിത്രം കൂടിയാണ് 'ഹോളി വൂണ്ട്'.


Keeping married men's girlfriends out of relationships, different job

Next TV

Related Stories
അപകടകാരിയായ സ്രാവുമായി മനുഷ്യന്റെ മൽപ്പിടിത്തം, വീഡിയോ

Aug 18, 2022 08:44 PM

അപകടകാരിയായ സ്രാവുമായി മനുഷ്യന്റെ മൽപ്പിടിത്തം, വീഡിയോ

അപകടകാരിയായ സ്രാവുമായി മനുഷ്യന്റെ മൽപ്പിടിത്തം,...

Read More >>
പിടികൂടുന്നതിനിടെ ആളെ ആക്രമിക്കാൻ പാഞ്ഞ് രാജവെമ്പാല, വീഡിയോ

Aug 18, 2022 06:48 PM

പിടികൂടുന്നതിനിടെ ആളെ ആക്രമിക്കാൻ പാഞ്ഞ് രാജവെമ്പാല, വീഡിയോ

വാലില്‍ പിടിച്ച് ശ്രദ്ധയോടെ ഒതുക്കിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് വെട്ടിച്ച് തിരിച്ച് ഇദ്ദേഹത്തിന് നേരെ ആക്രമിക്കാനായി തിരിയുകയാണ്....

Read More >>
ജയിലിൽ തടവുകാരന് ചുംബനത്തിലൂടെ മയക്കുമരുന്ന് കൈമാറി, സംഭവം വൈറൽ

Aug 18, 2022 04:55 PM

ജയിലിൽ തടവുകാരന് ചുംബനത്തിലൂടെ മയക്കുമരുന്ന് കൈമാറി, സംഭവം വൈറൽ

ജയിലിൽ തടവുകാരന് ചുംബനത്തിലൂടെ മയക്കുമരുന്ന് കൈമാറി, യുവാവ് മരിച്ചു, യുവതി...

Read More >>
കണ്ടാൽ അച്ഛനെയും മകളെയും പോലുണ്ട്, 35 വയസ് പ്രായവ്യത്യാസമുള്ള പ്രണയികൾക്ക് പരിഹാസം

Aug 18, 2022 03:09 PM

കണ്ടാൽ അച്ഛനെയും മകളെയും പോലുണ്ട്, 35 വയസ് പ്രായവ്യത്യാസമുള്ള പ്രണയികൾക്ക് പരിഹാസം

കണ്ടാൽ അച്ഛനെയും മകളെയും പോലുണ്ട്, 35 വയസ് പ്രായവ്യത്യാസമുള്ള പ്രണയികൾക്ക്...

Read More >>
അറ്റം പിളർന്ന നാവ്, കൂർത്ത പല്ലുകൾ, നെറ്റിയിലും നെഞ്ചിലും കൈകളിലും നിറയെ ടാറ്റൂ, ഇത് വാംപയർ വുമൺ

Aug 18, 2022 12:42 PM

അറ്റം പിളർന്ന നാവ്, കൂർത്ത പല്ലുകൾ, നെറ്റിയിലും നെഞ്ചിലും കൈകളിലും നിറയെ ടാറ്റൂ, ഇത് വാംപയർ വുമൺ

പാമ്പിനെ ഓർമിപ്പിക്കുന്ന അറ്റം പിളർന്ന നാവ്, രാകി മിനുക്കിയ കൂർത്ത പല്ലുകൾ, നെറ്റിയിലും നെഞ്ചിലും കൈകളിലും നിറയെ...

Read More >>
അമ്യൂസ്മെന്റ് പാർക്കിൽ റൈഡിനിടെ സെക്സ്, പിന്നീട് സംഭവിച്ചത് ...

Aug 18, 2022 12:26 PM

അമ്യൂസ്മെന്റ് പാർക്കിൽ റൈഡിനിടെ സെക്സ്, പിന്നീട് സംഭവിച്ചത് ...

യുഎസ്സിലെ പ്രശസ്തമായ ഒരു തീം പാർക്കിൽ വെച്ച് സെക്സിൽ ഏർപ്പെട്ട ദമ്പതികളെ പൊലീസ് അറസ്റ്റ്...

Read More >>
Top Stories