---
title: "'പ്രളയത്തിലും വളര്‍ത്തുനായയെ കൈവിടാതെ പെൺകുട്ടി' - വൈറലായി ഈ കാഴ്ച "
english_title: "'The girl did not leave her pet dog in the flood' - this sight went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59591/the-girl-did-not-leave-her-pet-dog-in-the-flood-this-sight-went-viral"
published_at: "2022-08-05T09:16:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ec92c363575_Untitled-1.jpg"
keywords: []
---

# 'പ്രളയത്തിലും വളര്‍ത്തുനായയെ കൈവിടാതെ പെൺകുട്ടി' - വൈറലായി ഈ കാഴ്ച 

> **Lead Summary:** **വീ**ണ്ടുമൊരു പ്രളയക്കാല ഭീതിയിലാണ് നമ്മൾ. ഏറെ കരുതലോടെയും ശ്രദ്ധയോടെയുമാണ് ഓരോ ദിവസവും നമ്മൾ കഴിയുന്നത്. പ്രളയക്കാലത്ത് വളർത്തു മൃഗങ്ങളും ഏറെ ദുരിതം അനുഭവിക്കാറുണ്ട്.

## Article Content

**വീ**ണ്ടുമൊരു പ്രളയക്കാല ഭീതിയിലാണ് നമ്മൾ. ഏറെ കരുതലോടെയും ശ്രദ്ധയോടെയുമാണ് ഓരോ ദിവസവും നമ്മൾ കഴിയുന്നത്. പ്രളയക്കാലത്ത് വളർത്തു മൃഗങ്ങളും ഏറെ ദുരിതം അനുഭവിക്കാറുണ്ട്.

സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുമ്പോൾ അവയെ സംരക്ഷിക്കാനോ കൂടെ കൊണ്ടുപോകാനോ നമുക്ക് പറ്റിയെന്ന് വരില്ല. എങ്കിലും അവരെ കൈവിടാതെ സംരക്ഷിക്കാൻ ശ്രമിക്കുന്ന നിരവധി സംഭവങ്ങളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്.

വെള്ളപ്പൊക്കമുണ്ടായപ്പോള്‍ തന്റെ വളര്‍ത്തുനായയെ കൈവിടാതെ നാലുചുറ്റും വെള്ളത്തില്‍ മണിക്കൂറുകള്‍ ചെലവിട്ട ഒരു പതിനേഴുകാരിയുടെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അമേരിക്കക്കാരി ക്ലോയ് ആഡംസ് കനത്ത മഴയില്‍ ചെറിയൊരു പേടിയോടെ ഇരുന്ന സമയത്താണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ക്ലോയിയുടെ വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തുന്നത്.

ആ സമയം വീട്ടിൽ തനിച്ചായിരുന്ന ക്ളോയിയ്‌ക്കൊപ്പം ആകെ ഉണ്ടായിരുന്നത് വളർത്തുനായ സാൻഡി ആയിരുന്നു. സാൻഡിയെ ഉപേക്ഷിച്ച് രക്ഷപെടാൻ ക്ളോയി തയ്യാറായിരുന്നില്ല. വെള്ളം ഇരച്ചു കയറുന്നതിനാൽ ആളുകളെ വിളിച്ച് സഹായം അഭ്യർത്ഥിക്കാനുള്ള സമയവും ലഭിച്ചില്ല. എത്രയും പെട്ടെന്ന് സാൻഡിയ്‌ക്കൊപ്പം സുരക്ഷിത സ്ഥാനത്തേക്ക് മാറുക എന്നതായിരുന്നു ക്ളോയിയുടെ മുന്നിൽ ഉണ്ടായിരുന്നത്.

ആദ്യം വീടിന് പുറത്തേക്ക് നീന്തി രക്ഷപെടാം എന്നോർത്തെങ്കിലും അത് സാധ്യമാകില്ലെന്ന് ക്ളോയിയ്ക്ക് മനസിലായി. പിന്നീട് ഒരു പ്ലാസ്റ്റിക് പെട്ടിയില്‍ സാന്‍ഡിയെ ഇരുത്തി ഒരു കുഷ്യന് മുകളില്‍ ആ പെട്ടി വച്ച് ഒഴുക്കി വിടാന്‍ ക്ലോയി തീരുമാനിച്ചു.

ശേഷം ഒന്നും നോക്കാതെ വെള്ളത്തിലേക്ക് എടുത്ത് ചാടി ക്ലോയി നീന്തിത്തുടങ്ങി. ഏറെ കഷ്ടപ്പെട്ട് നീന്തി ഒടുവില്‍ ദേഹം തളര്‍ന്നപ്പോഴാണ് കുറച്ച് മാറി ഒരു വീടിന്റെ മേല്‍ക്കൂര ക്ലോയിയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

വീടിന്റെ ആ ഭാഗമൊഴിച്ച് ബാക്കിയെല്ലാം വെള്ളത്തിലായിരുന്നു. നീന്തി മേല്‍ക്കൂരയുടെ അടുത്തെത്തിയ ക്ലോയി സാന്‍ഡിയെ മേല്‍ക്കൂരയില്‍ കയറ്റുകയായിരുന്നു. ശേഷം ക്ലോയിയും അതില്‍ വലിഞ്ഞ് കയറി ഇരിപ്പുറപ്പിച്ചു. വെള്ളത്തിന്റെ ഒത്തനടുക്ക് ഒറ്റ മനുഷ്യരുടെയും സാമീപ്യം പോലുമില്ലാതെ നാല് മണിക്കൂറാണ് ക്ലോയിയും സാന്‍ഡിയും അവിടെ ഇരുന്നത്.

പിന്നീട് വീട് മുങ്ങിയതറിഞ്ഞെത്തിയ വീട്ടുകാരാണ് സാൻഡിയെയും ക്ളോയിയെയും രക്ഷപെടുത്തിയത്. പേടിച്ചിരുന്ന ക്ളോയി വീട്ടുകാരെ കണ്ടതോടെ വികാരഭരിതയായി കരയുകയായിരുന്നു. മേല്‍ക്കൂരയ്ക്ക് മുകളില്‍ സാന്‍ഡിയെ ചേര്‍ത്ത് പിടിച്ച് ഇരിക്കുന്ന ക്ലോയിയുടെ ചിത്രം പിതാവ് ടെറിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

**

ഭാവി വരനൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് ഗൗരി, ചിത്രം വൈറൽ**

പൗര്‍ണമി തിങ്കള്‍ എന്ന ഒറ്റ സീരിയല്‍ മതി നടി ഗൗരി കൃഷ്ണനെ പ്രേക്ഷകര്‍ ഓര്‍ക്കാന്‍. അത്രയ്ക്കും ഹിറ്റായ സീരിയല്‍ ആയിരുന്നു ഇത്. ഇതിലെ ഗൗരിയുടെ അഭിനയത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

പരമ്പര അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നുവെങ്കിലും ഇതിലെ കഥാപാത്രങ്ങള്‍ പ്രേക്ഷക മനസ്സില്‍ ഇന്നും തങ്ങിനില്‍പ്പുണ്ട്. ഇതിന് പിന്നാലെ മറ്റുപരമ്പരകളിലും ഗൗരി അഭിനയിച്ചുവെങ്കിലും അതൊന്നും പൗര്‍ണമി തിങ്കളിന് അടുത്ത് എത്തിയില്ല.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ഇപ്പോള്‍ ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്. ഇപ്പോഴിതാ ഭാവി വരനൊപ്പമുള്ള ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തത്. നേരത്തെ സെറ്റ് സാരി ഉടുത്ത ചിത്രം താരം പങ്കിട്ടു. തനിക്ക് സാരിയോടുള്ള ഇഷ്ടത്തെ കുറിച്ച് ഗൗരി പലപ്പോഴും പറഞ്ഞിട്ടുണ്ട്. പൗര്‍ണമി തിങ്കളില്‍ അഭിനയിക്കുന്ന സമയത്തും സാരി തന്നെയായിരുന്നു നടി ധരിച്ചത്.

സെറ്റ് സാരിയില്‍ അതിസുന്ദരിയായാണ് ഗൗരി ഇത്തവണയും എത്തിയിരിക്കുന്നത്. ദ് കോട്ടണ്‍മില്‍ എന്ന വസ്ത്രസ്ഥാപനമാണ് ഗൗരിയുടെ വസ്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വലിയ ജിമിക്കി കമ്മലും വലിയ വട്ടപൊട്ടും എല്ലാം അണിഞ്ഞ് കിടിലന്‍ ലുക്കിലാണ് താരം എത്തിയത്.

പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിന്റെ സംവിധായകന്‍ മനോജിനെയാണ് താരം വിവാഹം കഴിക്കാന്‍ പോവുന്നത്. മനോജ് തന്നെയാണ് ആദ്യം വിവാഹത്തെ കുറിച്ച് ഗൗരിയോട് പറഞ്ഞത്. തന്റെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ നടിയും മനോജിനോട് ഓക്കെ പറയുകയായിരുന്നു. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വൈകാതെ തന്നെ വിവാഹം ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://moviemax.in/news/59591/the-girl-did-not-leave-her-pet-dog-in-the-flood-this-sight-went-viral)