കക്കൂസില്‍ ഇരിക്കുന്ന രീതി, എത്ര സമയം ചെലവിടുന്നു എന്നത് നിസാരകാര്യമല്ല, സംഭവം ഞെട്ടിക്കുന്നു

കക്കൂസില്‍ ഇരിക്കുന്ന രീതി, എത്ര സമയം ചെലവിടുന്നു എന്നത് നിസാരകാര്യമല്ല, സംഭവം ഞെട്ടിക്കുന്നു
2022-08-03T08:21:00 | By Susmitha Surendran

ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ്, അതിന് ശേഷമുള്ള ഘട്ടങ്ങളും. ദഹനം- തുടര്‍ന്ന് ഭക്ഷണത്തില്‍ നിന്ന് അവശ്യഘടകങ്ങള്‍ ശരീരം സ്വാശീകരിക്കുന്ന ഘട്ടം, അതിനെല്ലാം ശേഷം അവശേഷിപ്പായി വരുന്നവ വിസര്‍ജ്ജനത്തിലൂടെ പുറന്തള്ളല്‍ എല്ലാം ദഹനവ്യവവസ്ഥയുടെ ( Digestive System ) വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്.

ഇവയില്‍ ഏതെങ്കിലുമൊരു ഘട്ടത്തിന് സംഭവിക്കുന്ന പിഴവുകള്‍ തീര്‍ച്ചയായും നമ്മെ ബാധിക്കുന്നതാണ്. അത്തരത്തില്‍ മല വിസര്‍ജ്ജനവുമായി ( Sitting in Toilet ) ബന്ധപ്പെട്ട് നാം നേരിട്ടേക്കാവുന്നൊരു പ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

മുമ്പൊക്കെയാണെങ്കില്‍ സാധാരണനിലയില്‍ എല്ലാ വീടുകളിലും ഇന്ത്യൻ ക്ലോസറ്റാണ് കാണാറുള്ളത്. ഇത് മലവിസര്‍ജ്ജനം ആരോഗ്യകരമായി ചെയ്യുന്നതിന് സഹായകമായ വിധത്തില്‍ ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇന്ന് മിക്ക വീടുകളിലും യൂറോപ്യൻ ക്ലോസറ്റാണ് കാണുന്നത്. ഇതില്‍ ഇരുന്ന് വിസര്‍ജ്ജിക്കുന്നത് ( Sitting in Toilet ) വയറിന് അത്ര ഗുണകരമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇന്ത്യൻ ക്ലോസറ്റില്‍ ഇരിക്കുമ്പോള്‍ ശരീരത്തിന്‍റെ ആകെ ഭാരം ഉദരഭാഗത്തേക്കായി സ്വാഭാവികമായി വരികയും ഇത് മലവിസര്‍ജ്ജനം എളുപ്പത്തിലാക്കുകയും ചെയ്യുന്നു. അതുപോലെ ചെറിയ കുടലിനും വൻകുടലിനും ഇടയ്ക്കുള്ള വാള്‍വ് അടഞ്ഞുപോകുന്നതിനും ഈ ഇരുത്തം സഹായിക്കുന്നു. ഇവയെല്ലാം തന്നെ മലവിസര്‍ജ്ജനം എളുപ്പത്തിലാക്കുന്നു. എന്നാല്‍ യൂറോപ്യൻ ക്ലോസറ്റാകുമ്പോള്‍ ശരീരഭാരം താഴേക്ക് വരികയില്ല.

അതുപോലെ കുടലുകള്‍ക്ക് ഇടയ്ക്കുള്ള വാള്‍വ് ശരിയായ രീതിയില്‍ അടയുകയുമില്ല. ഇതെല്ലാം മലവിസര്‍ജ്ജനത്തെ കൂടുതല്‍ പ്രശ്നമുള്ളതാക്കി തീര്‍ക്കുന്നു. ഈ രീതിയില്‍ കൂടുതല്‍ സമയം കക്കൂസില്‍ ചെലവിടുന്നത് കുടലിലോ, മലാശയത്തിലോ എല്ലാം ക്യാൻസര്‍ വരുന്നതിലേക്കുള്ള സാധ്യതയെ കൂട്ടുമെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രായം കൂടുന്നതിന് അനുസരിച്ചാണ് ഉദരസംബന്ധമായ ക്യാൻസറുകള്‍ക്കുള്ള സാധ്യതയും കൂടിവരുന്നത്. ഇതിനൊപ്പം തന്നെ കഴിക്കുന്ന ഭക്ഷണം, വ്യായാമം തുടങ്ങിയ കാര്യങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ട്. ദീര്‍ഘകാലം മലബന്ധമുണ്ടാകുന്നതും ചിലരില്‍ മലാശയ ക്യാൻസറിലേക്ക് നയിക്കാറുണ്ട്.

അതിനാല്‍ ഡയറ്റ് ക്രമീകരിച്ച് മലവിസര്‍ജ്ജനം വൃത്തിയായി നിര്‍വഹിക്കുന്നത് പതിവാക്കണം. ദഹനവും ( Digestive System ) വിസര്‍ജ്ജനവും ഉറപ്പ് വരുത്തിയാല്‍ തന്നെ കുടല്‍- മലാശയ ക്യാൻസര്‍ സാധ്യതകള്‍ വളരെയധികം വെട്ടിച്ചുരുക്കാൻ സാധിക്കും.

അസാധാരണമായ 'ആര്‍ട്ട്'; വിലയോ ലക്ഷങ്ങള്‍...


ഒറ്റനോട്ടത്തില്‍ ഈ ചിത്രത്തില്‍ നിന്ന് ഇതെന്താണെന്ന് മനസിലാക്കാൻ ആര്‍ക്കും സാധിച്ചേക്കില്ല. സംഭവം ന്യൂസീലാൻഡിലെ ഒരു ആര്‍ട്ട് ഗാലറിയില്‍ ( Bizarre Art ) വില്‍പനയ്ക്ക് വച്ചിരിക്കുന്ന ആര്‍ട്ട് ആണ്.

എന്തോ വലിയ അര്‍ത്ഥങ്ങളും ആശയങ്ങളും ഒളിച്ചിരിക്കുന്ന ആര്‍ട്ട് ആയിരിക്കുമെന്നും, അത് നമുക്ക് മനസിലാകുന്നില്ലാത്തതാണെന്നും ചിന്തിക്കുന്നവരായിരിക്കും ഏറെയും. എന്നാല്‍ സംഭവം ഇതൊന്നുമല്ല.

മെക് ഡൊണാള്‍ഡ്സ് ചീസ് ബര്‍ഗറില്‍ നിന്ന് മേല്‍ക്കൂരയിലേക്ക് തെറിച്ചുപോയ അല്‍പം അച്ചാര്‍ ( Slice of Pickle ) ആണിത്. ഇതിനെ ഒരു ആര്‍ട്ട് വര്‍ക്ക് ആക്കി വില്‍പനയ്ക്ക് വച്ചിരിക്കുന്നത് ഓസ്ട്രേലിയൻ ശില്‍പിയും ആര്‍ട്ടിസ്റ്റുമായ മാത്യൂ ഗ്രിഫിൻ ആണ്.

ആര്‍ട്ട് എങ്ങനെയും ചെയ്യുകയും എങ്ങനെയും വ്യാഖ്യാനിക്കുകയും ആവാം. എന്നാല്‍ ഇതിന്‍റെ വിലയാണ് മിക്കവരെയും ചൊടിപ്പിക്കുന്നത്. 4.93 ലക്ഷം രൂപയാണത്രേ ഇതിന്. അബദ്ധത്തില്‍ മേല്‍ക്കൂരയിലേക്ക് തെറിച്ചുവീണ അച്ചാറിനാണോ ഇത്ര വിലയെന്ന് ചോദിക്കുകയാണ് മിക്കരും.

ആര്‍ട്ടിനെയും ആര്‍ട്ടിസ്റ്റിനെയും ചോദ്യം ചെയ്യരുതെന്നും, ഇത് മികച്ച ആര്‍ട്ട് തന്നെയാണെന്നും വാദിക്കുന്നവരും കൂട്ടത്തിലുണ്ട്. 'പിക്കിള്‍' അഥവാ അച്ചാര്‍ ( Slice of Pickle ) എന്ന് തന്നെയാണ് ഈ ആര്‍ട്ട് വര്‍ക്കിന് ഇട്ടിരിക്കുന്ന പേരും.

വലിയ തോതിലാണ് ഈ വര്‍ക്ക് നിലവില്‍ ശ്രദ്ധേയമാകുന്നത്. വിമര്‍ശനങ്ങള്‍ തന്നെയാണ് വലിയൊരു പരിധി വരെ ഏവരെയും ഇതിലേക്ക് ആകര്‍ഷിക്കാൻ കാരണമായിരിക്കുന്നത്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മാത്യു ഗ്രിഫിന് വേണ്ടി ചില പ്രമുഖ ആര്‍ട്ടിസ്റ്റുകളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

'ഇതിനെ തമാശയാക്കുന്നവരോട് എതിര്‍പ്പൊന്നുമില്ല, കാരണം പറയുന്നത് തമാശയാണല്ലോ. ആളുകള്‍ എങ്ങനെയാണ് ആര്‍ട്ടിനെ കാണുന്നത് എന്ന പരീക്ഷണത്തിന്‍റെ ഭാഗമായി ഇതിനെ കണക്കാക്കാം. പിന്നെ ആര്‍ട്ടിസ്റ്റുകളല്ല അവരുടെ വര്‍ക്കിന് മൂല്യമിടേണ്ടത്. അത് കാണുന്നവരും അനുഭവിക്കുന്നവരുമാണ് അത് ചെയ്യേണ്ടത്...'- സിഡ്നി ഫൈൻ ആര്‍ട്സ് ഗാലറി ഡയറക്ടര്‍ റയാൻ മൂര്‍ പറയുന്നു.

ലക്ഷങ്ങള്‍ വില കൊടുത്ത് ആര്‍ക്കെങ്കിലും ഈ ആര്‍ട്ട് സ്വന്തമാക്കണമെന്നുണ്ടെങ്കില്‍ അത് മാത്യൂ ഗ്രിഫിൻ തന്നെ ചെയ്തുനല്‍കുമത്രേ. എന്നാല്‍ ഈ ആര്‍ട്ട് ആരെങ്കിലും സ്വന്തമാക്കുന്നു എന്നതിന് പുറമെ ആര്‍ട്ടിന് നല്‍കേണ്ട വിലയെക്കുറിച്ചുള്ള ഒരോര്‍മ്മപ്പെടുത്തല്‍ എന്ന നിലയ്ക്കാണ് ആര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം കാണുന്നത്.

എന്തായാലും വ്യത്യസ്തമായ ആര്‍ട്ട് ( Bizarre Art ) വലിയ തോതില്‍ ചര്‍ച്ചയായി എന്നതില്‍ സംശയമില്ല. സോഷ്യല്‍ മീഡിയയിലാണെങ്കില്‍ ട്രോളുകളും വിമര്‍ശനങ്ങളും ഇതിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുന്നു.





Content Highlight: How much time is spent sitting on the toilet is not insignificant-new

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup