ഡയാനയെ കുറിച്ചുള്ള ആ രഹസ്യങ്ങൾ പരസ്യമാക്കി കുടുംബവിളക്ക് താരം

ഡയാനയെ കുറിച്ചുള്ള ആ രഹസ്യങ്ങൾ പരസ്യമാക്കി കുടുംബവിളക്ക് താരം
Oct 18, 2021 11:50 AM | By Susmitha Surendran

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നടി ആതിര മാധവും ഡയാന ഹമീദും. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിക്കിലൂടെയാണ് അതിര പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയിൽ സുമിത്രയുടെ മൂത്തമരുമകൾ ഡോക്ടർ അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് ഡയാന ഹമീദ്. സ്റ്റാർമാജിക്കിലൂടെയാണ് ഡയാന മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലും സജീവമാണ് താരം.

ഇരുവരും തമ്മിലുള്ള ബന്ധം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. സഹോദരിമാരാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴിത ഡയാനയ കുറിച്ചുള്ള ചില രഹസ്യങ്ങൾ വെളിപ്പെടുത്തുകയാണ് ആതിര. തന്റെ യുട്യൂബ് ചാനലിലൂടെയാണ് നടി ആ രഹസ്യങ്ങൾ പരസ്യം പരസ്യമാക്കിയത്. ഡയാനയും ആതിരയെ കുറിച്ചുളള ചില കാര്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. 

വളരെ സസ്പെൻസായിട്ടാണ് ഡയാനയെ ആതിര പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചത്. നിരന്തരം ഡയനയെ കൊണ്ട് വരണമെന്ന് തന്നോട് ആവശ്യപ്പെടാറുണ്ടെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് അതിര വീഡിയോ ആരംഭിച്ചിരിക്കുന്നത്. നടിയെ കുറിച്ച് അധികം ആർക്കും അറിയാത്ത ചില രഹസ്യങ്ങളാണ് ആതിര വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. 

ഡയാനയുടെ ഉറക്കത്തെ കുറിച്ചാണ് ആതിര ആദ്യം വീഡിയോയിൽ പറയുന്നത്. ഏത് സാഹചര്യത്തിലും ഡയാന ഉറങ്ങുമെന്നാണ് ആതിര പറയുന്നത്. തിരക്കേറിയ ട്രെയിനിൽ നിന്ന് ഉറങ്ങിയ സംഭവത്തെ കുറിച്ചും ആതിര പറയുന്നുണ്ട്. ഏത് സാഹചര്യത്തിലും തനിക്ക് ഉറങ്ങാൻ പറ്റുമെന്നാണ് ഇതിന് മറുപടിയായി ഡയാന പറയുന്നത്. തനിക്ക് ഉറങ്ങാൻ ലൈറ്റും സൗണ്ടും ഒന്നും ഒരു പ്രശ്നമേ അല്ല എന്നും താരം പറയുന്നു.

ലൈറ്റ് അംഗീകരിക്കാം. സൗണ്ടിലും ലൈറ്റിലും ഉറങ്ങാൻ തന്നെ കൊണ്ടും പറ്റും. എന്നാൽ നിന്ന് ഉറങ്ങാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണമെന്ന് ആതിര വീഡിയോയിൽ പറയുന്നു. ഉറങ്ങുന്നതിനിടെ ആരെങ്കിലും വന്ന് വിളിച്ചാൽ തന്റെ ഉറക്കം അതോടെ പോകുമെന്ന പറയുന്ന ആതിരയോട് തനിക്ക് അങ്ങനെയില്ലെന്നും കാര്യം കേട്ടതിന് ശേഷം താൻ വീണ്ടും കിടന്ന് ഉറങ്ങുമെന്നാണ് ഡയാന പറയുന്നത്. 

ഡയാനയ്ക്ക് ജീവിതത്തിൽ ഏറ്റവും പേടിയുള്ള മറ്റൊരു സംഭവത്തെ കുറിച്ചാണ് ആതിര പിന്നീട് പറഞ്ഞത്. പ്രേതത്തെ ഡയാനയ്ക്ക് ഭയങ്കര പേടിയാണ്. ഫോണിലൂടെ പോലും പ്രേതത്ത പറ്റി വല്ലതും പറഞ്ഞാൽ ആ സമയം ഫോൺ കട്ട് ചെയ്തിട്ട് പോകാറുണ്ടെന്നും ആതിര പറയുന്നു. എന്നാൽ തനിക്ക് ഇങ്ങനെയുള്ളവരെ പേടിപ്പിക്കാൻ ഇഷ്ടമാണെന്നും, ഒരിക്കൽ തന്റെ ഫോൺ ഇതുപോലെ ഡയാന കട്ട് ചെയ്തുവെന്നും ആതിര പറയുന്നു.

ഡയാനയും ആതിരയെ കുറിച്ച് അധികം ആർക്കും അറിയാത് രഹസ്യ വീഡിയോയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രേതത്തെ പേടിയില്ലാത്ത അതിരയ്ക്ക് പല്ലി, ഉറമ്പ് എന്നിവയെ ഭയങ്കര പേടിയാണെന്നാണ് ഡയാന പറയുന്നത്. ഇത് ആതിര സമ്മതിച്ചിട്ടുമുണ്ട്. തനിക്ക് ഇവ രണ്ടും ഇഷ്ടമല്ല എന്നാണ് ആതിര മറുപടിയായിട്ട് പറയുന്നത്. കൂടാതെ മമ്മൂക്കയോടൊപ്പം ഒരു ചായ കുടിക്കാൻ പോകണമെന്നുള്ള ആഗ്രഹവും ഡയാന പങ്കുവെച്ചിട്ടുണ്ട്. ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സെലിബ്രിറ്റി ആരാണെന്നുള്ള ചോദ്യത്തിനായിരുന്നു മെഗാസ്റ്റാറിന്റെ പേര് താരം പറഞ്ഞത്.

പ്രേക്ഷകരുടെ സ്ഥിരം സംശയത്തിനും ഡയാന ഉത്തരം നൽകിയിട്ടുണ്ട്. '' തങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്ന് പ്രേക്ഷകർ സ്ഥിരം ചോദിക്കാറുണ്ടെന്ന് ആതിര പറയുമ്പോഴണ് തങ്ങൾ സഹോദരിമാരാണെന്ന് ഡയാന മറുപടി നൽകുന്നത്. മുൻപ് ഒരിക്കലും ഇരുവരും തമ്മലുള്ള ആത്മബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങൾ സഹോദരങ്ങളാണ്, സുഹൃത്തുക്കൾ ആണ്, ഒരു കുടുംബം ആണ് എന്നാണ് അന്ന് ഇവർ പറഞ്ഞത്. കൂടാതെ അനുജത്തിയാണ് എന്ന് പലരും കരുതിയ സംഭവത്തെ കുറിച്ചും താരങ്ങൾ പങ്കുവെച്ചിരുന്നു. 

കണ്ടതിനെ കുറിച്ചും ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ചുമൊക്കെ അന്ന് പറഞ്ഞിരുന്നു. ''തമ്മിൽ ചെറിയ കാലത്തെ ബന്ധമാണ് ഉള്ളത് . ഒരു നാല് വർഷത്തെ. ഫോളോ മീ എന്ന ചാനലിൽ വച്ചാണ് ഞങ്ങൾ കാണുന്നത്. ഡയാന ഇങ്ങോട്ട് വന്നു സംസാരിക്കുകയായിരുന്നു.

അങ്ങനെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. അങ്ങനെ കണ്ടു പരിചയം ആയി. സീരിയൽ വരെ എത്തി നിൽക്കുന്നുണ്ട്. വേറെ ആരും ചെയ്യാത്ത ആ സഹായം ആണ് അവൾ ചെയ്തത്. കുറെ നല്ല ഗുണങ്ങൾ പഠിച്ചതും ഡയാനയിൽ നിന്നുമാണ് എന്നും ആതിര പറയുന്നു. കൂടാതെ ഒരു വർഷം ഞങ്ങൾ സെയിം ക്യാംപസിൽ ഉണ്ടായിരുന്നു. എന്നാൽ അന്നൊന്നും ഞങ്ങൾ തമ്മിൽ പരിചയമില്ലായിരുന്നുവെന്നും'' ആതിര ഡയാനയുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞു,

പ്രേക്ഷകരെ പറ്റിക്കുന്നതിനെ കുറിച്ചും താരങ്ങൾ പറയുന്നു. ''കൂടത്തായി പരമ്പരയുടെ സമയത്ത് നമ്മൾ ഒരുമിച്ച് പോകുമ്പോൾ, അനുജത്തിയാണോ? നിങ്ങൾ തമ്മിൽ എന്താണ് ബന്ധമെന്ന് ആളുകൾ ചോദിക്കുമായിരുന്നു. അതിന് നൽകിയിരുന്ന രസകരമായ മറുപടിയെ കുറിച്ചും നടിമാർ പറഞ്ഞിരുന്നു, ഞങ്ങളുടെ അമ്മൂമ്മമാർ കല്യാണം കഴിച്ചപ്പോൾ മാറി പോയതാണ്, ഒരാൾ ഹിന്ദുവിലേക്കും മറ്റെയാൾ മുസ്ലിം കുടുംബത്തിലേക്കുമാണ് പോയത്.

അതുകൊണ്ടാണ് പേര് ആതിരയെന്നും ഡയാനയെന്നും ആയതെന്ന് ചോദിക്കുന്നവരോട് പറയുമായിരുന്നു എന്നും താരങ്ങൾ അന്ന് പറഞ്ഞിരുന്നു. ഫോട്ടോഷൂട്ടുകളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഇരുകുടുംബംഗങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുളളത്. 

Family Lantern star reveals those secrets about Diana

Next TV

Related Stories
ഹരിയും അപ്പുവും തിരികെ 'സാന്ത്വനം' വീട്ടിലേക്ക് എത്തുമോ?

Nov 27, 2021 08:37 PM

ഹരിയും അപ്പുവും തിരികെ 'സാന്ത്വനം' വീട്ടിലേക്ക് എത്തുമോ?

വീട്ടിലേക്കുപോയ അപർണയും ഹരിയും തിരികെ സാന്ത്വനം വീട്ടിലേക്ക് എത്തില്ലേ എന്നതാണ് പരമ്പരയിലെ പ്രധാന ചോദ്യം....

Read More >>
പുതിയ സന്തോഷം പങ്കുവെച്ച് സ്റ്റാർ മാജിക്കിലെ അനുക്കുട്ടി

Nov 27, 2021 12:04 PM

പുതിയ സന്തോഷം പങ്കുവെച്ച് സ്റ്റാർ മാജിക്കിലെ അനുക്കുട്ടി

നാല് വർഷത്തെ കരിയറിൽ മനസ് കൊണ്ട് ആഗ്രഹിച്ച നിമിഷം; പുതിയ സന്തോഷം പങ്കുവെച്ച് സ്റ്റാർ മാജിക്കിലെ...

Read More >>
'രാമനുണ്ണിയല്ല.. റാം'; 'ഉരുളയ്ക്കുപ്പേരി'യിൽ അർജുന്‍റെ മാസ് എൻട്രി

Nov 26, 2021 10:29 PM

'രാമനുണ്ണിയല്ല.. റാം'; 'ഉരുളയ്ക്കുപ്പേരി'യിൽ അർജുന്‍റെ മാസ് എൻട്രി

ഏറെ ആരാധകരുള്ള പൊലീസുകാരൻ ശിവനായി ചക്കപ്പഴം എന്ന പരമ്പരയിൽ എത്തിയ അർജുൻ, അധികം വൈകാതെ പരമ്പരയിൽ നിന്ന്...

Read More >>
നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്‍ത് സൗഭാഗ്യ: വീഡിയോ വൈറല്‍

Nov 26, 2021 09:58 PM

നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്‍ത് സൗഭാഗ്യ: വീഡിയോ വൈറല്‍

ഇപ്പോഴിതാ നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്യുന്ന സൗഭാഗ്യയുടെ വീഡിയോ ശ്രദ്ധ...

Read More >>
അനുശ്രീയുമായിട്ടുള്ള പ്രണയം പൊളിഞ്ഞു, വിവാഹിതനായിട്ടില്ല; താരം പറയുന്നു

Nov 26, 2021 01:53 PM

അനുശ്രീയുമായിട്ടുള്ള പ്രണയം പൊളിഞ്ഞു, വിവാഹിതനായിട്ടില്ല; താരം പറയുന്നു

അനുശ്രീയുമായിട്ടുള്ള പ്രണയം പൊളിഞ്ഞു വിവാഹിതനായിട്ടില്ല ,പക്ഷേ ഇത് നാലാമത്തെ ആണെന്ന് തുറന്നു പറഞ്ഞ് റെയ്ജന്‍...

Read More >>
'ജാതിക്കും മതത്തിനും മുകളിലായിരുന്നു മരക്കാറിന് തന്റെ രാജ്യം': പ്രിയദര്‍ശന്‍

Nov 26, 2021 08:45 AM

'ജാതിക്കും മതത്തിനും മുകളിലായിരുന്നു മരക്കാറിന് തന്റെ രാജ്യം': പ്രിയദര്‍ശന്‍

ഒരു അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രിയദര്‍ശന്‍...

Read More >>
Top Stories