---
title: "18 അടി നീളമുള്ള ഭീമാകാരമായ പാമ്പ് 27കാരന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു; പിന്നീട് സംഭവിച്ചത്"
english_title: "An 18-foot-long giant snake wrapped around the 27-year-old's neck; What happened later"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57625/an-18-foot-long-giant-snake-wrapped-around-the-27-year-olds-neck-what-happened-later"
published_at: "2022-07-27T14:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e1044dcba4b_viral.jpg"
keywords: []
---

# 18 അടി നീളമുള്ള ഭീമാകാരമായ പാമ്പ് 27കാരന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു; പിന്നീട് സംഭവിച്ചത്

> **Lead Summary:** പാമ്പുകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു 27കാരനായ എലിയറ്റ് സെൻസ്മാൻ. എന്നാൽ, വർഷങ്ങളായി വീട്ടിൽ വളർത്തിയ 18 അടി നീളമുള്ള പെരുമ്പാമ്പ് എലിയറ്റിന്റെ കഴുത്തിൽ ചുറ്റിവരിഞ്ഞു. പൊലീസെത്തി പെരുമ്പാമ്പിന്റെ തലയിൽ വെടിവച്ച്‌ കൊന്ന ശേഷം എലിയറ്റിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.

## Article Content

പാമ്പുകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു 27കാരനായ എലിയറ്റ് സെൻസ്മാൻ. എന്നാൽ, വർഷങ്ങളായി വീട്ടിൽ വളർത്തിയ 18 അടി നീളമുള്ള പെരുമ്പാമ്പ് എലിയറ്റിന്റെ കഴുത്തിൽ ചുറ്റിവരിഞ്ഞു. പൊലീസെത്തി പെരുമ്പാമ്പിന്റെ തലയിൽ വെടിവച്ച്‌ കൊന്ന ശേഷം എലിയറ്റിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.

ലെഹി വാലി ഹോസ്പിറ്റലിൽ എലിയറ്റിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് ദിവസം മരണത്തോട് മല്ലടിച്ച എലിയറ്റ് ലോകത്തോട് വിടവാങ്ങി. ശ്വാസംമുട്ടൽ മൂലമുണ്ടായ anoxic brain injury ആണ് മരണകാരണമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഏകദേശം 18 അടി നീളമുള്ള പാമ്പ് എലിയറ്റിന്റെ കഴുത്തിൽ ചുരുങ്ങി. അങ്ങനെ അനോക്‌സിക് മസ്തിഷ്‌ക ക്ഷതത്തിന് കാരണമാകുന്നു .തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ പൂർണ്ണമായ അഭാവം സംഭവിച്ചു)വെന്ന് അധികൃതർ പറഞ്ഞു.

എലിയറ്റ് മൂന്ന് ഭീമൻ പാമ്പുകളെ വീട്ടിൽ വളർത്തുന്നുണ്ടായിരുന്നു. പാമ്പു പരിചരിക്കുന്നതിൽ വിദഗ്ധനായിരുന്നു എലിയറ്റ് എന്ന് ബന്ധുക്കൾ പറഞ്ഞു. പെൻസിൽവാനിയയിലെ ഫോഗൽസ്‌വില്ലെയിലാണ് സംഭവം. ജൂലൈ 20 ബുധനാഴ്ചയായിരുന്നു സംഭവം.

റോഡിൽ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളെ എലിയറ്റ് പലപ്പോഴും രക്ഷിക്കാറുണ്ടെന്ന് കുടുംബാംഗങ്ങൾ NBC10-നോട് പറഞ്ഞു. എലിയറ്റ് മൃ​ഗങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു. പാമ്പുകളെയായിരുന്നു അവന് കൂടുതൽ ഇഷ്ടമെന്നും അമ്മ ഹെതർ ലിയോൺസ് പറഞ്ഞു. പാമ്പുകളെ സ്വന്തമാക്കുമ്പോൾ നിങ്ങളുടെ സുരക്ഷിതത്വത്തിൽ ബോധവാന്മാരായിരിക്കണമെന്ന് ഷുയ്‌കിൽ കൗണ്ടി ആസ്ഥാനമായുള്ള വെനം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ റൂഡി ആർസിയോ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/57625/an-18-foot-long-giant-snake-wrapped-around-the-27-year-olds-neck-what-happened-later)