തന്നെ അലട്ടുന്ന രണ്ട് അസുഖങ്ങങ്ങളെ കുറിച്ച് വെളിപ്പെടുത്തി ശ്രുതി ഹാസൻ

തന്നെ അലട്ടുന്ന രണ്ട് അസുഖങ്ങങ്ങളെ കുറിച്ച് വെളിപ്പെടുത്തി ശ്രുതി ഹാസൻ
Jul 4, 2022 10:12 PM | By Susmitha Surendran

ഉലകനായകൻ കമൽഹാസന്റെ മൂത്ത മകൾ ശ്രുതി ഹാസൻ അച്ഛനെപ്പോലെ തന്നെ സകലകലാവല്ലഭയാണ്. സം​ഗീതം, നൃത്തം, അഭിനയം, മോഡലിങ് തുടങ്ങി ശ്രുതി കൈവെക്കാത്ത മേഖലകൾ ചുരുക്കമാണ്. കമലഹാസന്റേയും സരികയുടെയും മകളായി 1986ൽ ചെന്നൈയിലാണ് മുപ്പത്തിയാറുകാരിയായ ശ്രുതി ഹാസൻ ജനിച്ചത്. 

ശ്രുതി തന്റെ ആറാമത്തെ വയസിൽ പിതാവ് അഭിനയിച്ച തേവർ മകൻ എന്ന ചിത്രത്തിൽ പാടി സിനിമാ മേഖലയിലേക്ക് എത്തി. ഇതിന്റെ സംഗീത സംവിധാനം ചെയ്തത് ഇളയരാജയായിരുന്നു. പിന്നീട് സ്കൂൾ ജീവിതത്തിനിടക്ക് ഹിന്ദി ചിത്രമായ ചാച്ചി 420 എന്ന ചിത്രത്തിലും പാടി. ശേഷം ഹേ റാം എന്ന ചിത്രത്തിലും പാടി.



കൂടാതെ സ്വന്തമായി ആൽബങ്ങളും ശ്രുതി നിർമിച്ചിട്ടുണ്ട്. ശ്രുതി രാജലക്ഷ്മി ഹാസൻ എന്നാണ് മുഴുവൻ പേര്. അഭിനയത്തിലേത്ത് എത്തിയത് അച്ഛനെ‌പ്പോലെ ബാലതാരമായിട്ടാണ്. നായികയായത് 2009ൽ പുറത്തിറങ്ങിയ ലക്ക് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ്. തമിഴിലേക്ക് നായികയായി അരങ്ങേറിയത് സൂര്യയുടെ ഏഴാം അറിവ് എന്ന ചിത്രത്തിലൂടെയായിരുന്നു.

അച്ഛനെപ്പോലെ എല്ലാം തുറന്ന് സംസാരിക്കുന്ന പ്രകൃതമാണ് ശ്രുതിയുടേയും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് താൻ മുമ്പ് വർ‌ഷങ്ങളോളം മദ്യത്തിന് അടിമയായിരുന്നുവെന്നും പിന്നീടത് നിർത്തിയെന്നും വെളിപ്പെടുത്തി ശ്രുതി എത്തിയപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടിരുന്നു. 

തന്റെ ജീവിതത്തിലെ ഓരോ ചെറിയ കാര്യവും സോഷ്യൽമീഡിയ പങ്കുവെക്കാറുള്ള താരം തന്റെ പ്രണയങ്ങളെ കുറിച്ചും പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ അലട്ടുന്ന രണ്ട് അസുഖങ്ങങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി ഇപ്പോൾ.



പിസിഒഎസ് എന്ന അസുഖവുമായി പോരാടിക്കൊണ്ടിരിക്കുകയാണെന്നും തനിക്ക് ഹോർമോൺ പ്രശ്നങ്ങളുണ്ടെന്നുമാണ് ശ്രുതി ഹാസൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്. തന്നെ ബാധിച്ചിരിക്കുന്ന പിസിഒഎഎസിനെക്കുറിച്ചും എൻഡോമെട്രിയോസിസിനോടുമുള്ള പോരാട്ടത്തെ കുറിച്ചും നടി ഇൻസ്റ്റ​ഗ്രാമിലൂടെ വിശദീകരിച്ചു. 

'പിസിഒഎഎസ്, എൻഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായ ചില ഹോർമോൺ പ്രശ്നങ്ങൾ ഞാൻ അഭിമുഖീകരിക്കുന്നു. എന്നോടൊപ്പം വർക്ക്ഔട്ട് ചെയ്യുക. സ്ത്രീകൾക്ക് വെല്ലുവിളികൾ നിറഞ്ഞതും അസന്തുലിതാവസ്ഥയും വീർപ്പുമുട്ടലും ഉളവാക്കുന്ന കടുത്ത പോരാട്ടമാണിതെന്ന് അറിയാം.'



പോരാട്ടത്തിന് പകരം എന്റെ ശരീരം അതിന്റെ പരമാവധി ചെയ്യാൻ പോകുന്ന ഒരു സ്വാഭാവിക ചലനമായി അംഗീകരിക്കാൻ ഞാൻ തെരഞ്ഞെടുക്കുന്നു.' 'എന്റെ ശരീരം ഇപ്പോൾ പൂർണമല്ല പക്ഷേ എന്റെ ഹൃദയം നിറവിലാണ്. ഫിറ്റ്നസ് നിലനിർത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ ഹോർമോണുകൾ ഒഴുകട്ടെ... ഞാൻ ഒരു ചെറിയ പ്രസംഗം നടത്തുന്നുവെന്ന് എനിക്കറിയാം.' 

പക്ഷേ ഈ വെല്ലുവിളികൾ സ്വീകരിക്കാനും എന്നെ നിർവചിക്കാൻ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിത്' ശ്രുതി വർക്കൗട്ട് വീഡിയോ പങ്കുവെച്ച് കുറിച്ചു. ഡൂഡിൽ ആർട്ടിസ്റ്റും ഇല്ലുസ്ട്രേറ്ററുമായ ശന്തനു ഹസാരികയാണ് ശ്രുതിയുടെ കാമുകൻ. പലപ്പോഴും കാമുകനൊപ്പമുള്ള ചിത്രങ്ങളും ആഘോഷങ്ങളുടെ വീഡിയോകളുമെല്ലാം ശ്രുതി സോഷ്യൽമീ‍ഡിയയിൽ പങ്കുവെക്കാറുണ്ട്.


Shruti has revealed about two ailments that are currently bothering her.

Next TV

Related Stories
രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

Jul 8, 2025 11:06 AM

രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ...

Read More >>
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall