തെറ്റായ വാർത്തകൾ പുറത്തുവിടരുത്'; ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ മീന

തെറ്റായ വാർത്തകൾ പുറത്തുവിടരുത്'; ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ മീന
Jul 2, 2022 10:17 AM | By Susmitha Surendran

ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണത്തെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നടി മീന(Meena Husband). സമൂഹമാധ്യമങ്ങളിലൂടെയാണ് അഭ്യർത്ഥനയുമായി മീന രം​ഗത്തെത്തിയത്. തന്റെയും കുടുംബത്തിന്റെയും വേദന മാനിക്കണമെന്നും ദുഃഖത്തിൽ തങ്ങളോടൊപ്പം നിന്ന എല്ലാവർക്കും നന്ദി പറയുകയാണെന്നും മീന കറിക്കുന്നു.

മീനയുടെ വാക്കുകൾ

എന്റെ പ്രിയപ്പെട്ട ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗ വേദന താങ്ങാവുന്നതിനും അപ്പുറമാണ്. ഈ അവസ്ഥയിൽ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണം എന്ന് എല്ലാ മാധ്യമങ്ങളോടും അപേക്ഷിക്കുന്നു.



ദയവായി വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ഈ ദുഃഖത്തിൽ എനിക്കും കുടുംബത്തിനുമൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. ആരോഗ്യപ്രവർത്തകർക്കും മുഖ്യമന്ത്രിക്കും രാധാകൃഷ്ണൻ ഐഎഎസിനും സഹപ്രവത്തകർക്കും സുഹൃത്തുകൾക്കും മാധ്യമങ്ങൾക്കും എന്റെ പ്രിയപ്പെട്ട ആരാധകർക്കും ഞാൻ നന്ദി അറിയിക്കുന്നു.

കഴിഞ്ഞമാസം 29നായിരുന്നു വിദ്യാസാ​ഗറിന്റെ മരണം. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു വിദ്യാസാ​ഗർ. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.



അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. അടുത്തമാസം 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാ​ഗർ യാത്ര പറഞ്ഞത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിദ്യാസാ​ഗറുമായിട്ടുള്ള മീനയുടെ വിവാഹം.



ബംഗളൂരുവിൽ വ്യവസായിയാണ് വിദ്യാസാഗർ. അധികം ആരേയും ക്ഷണിക്കാതെ ആയിരുന്നു വിവാഹം. ചടങ്ങിന് സാക്ഷികളായി ഏതാനും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ബാംഗളൂരും ചെന്നൈയിലും പ്രത്യേകം സ്വീകരണ ചടങ്ങുകള്‍ ഒരുക്കിയിരുന്നു. വിജയ് ചിത്രം തെറിയിലൂടെ ദമ്പതികളുടെ മകൾ നൈനികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.

Actress Meena asks not to spread false news about husband Vidyasagar's death

Next TV

Related Stories
ലിംഗത്തിന്റെ ചിത്രം അയക്കുന്നവർക്ക് കാണികളുടെ കൈയടി; ചിരഞ്ജീവിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി ശ്രീപാദ

Jan 28, 2026 10:42 AM

ലിംഗത്തിന്റെ ചിത്രം അയക്കുന്നവർക്ക് കാണികളുടെ കൈയടി; ചിരഞ്ജീവിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി ശ്രീപാദ

ലിംഗത്തിന്റെ ചിത്രം അയക്കുന്നവർക്ക് കാണികളുടെ കൈയടി; ചിരഞ്ജീവിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി...

Read More >>
വിജയ് ചിത്രം 'ജനനായകൻ' വീണ്ടും പ്രതിസന്ധിയിൽ; റിലീസ് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി

Jan 27, 2026 11:00 AM

വിജയ് ചിത്രം 'ജനനായകൻ' വീണ്ടും പ്രതിസന്ധിയിൽ; റിലീസ് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി

വിജയ് ചിത്രം 'ജനനായകൻ' വീണ്ടും പ്രതിസന്ധിയിൽ; റിലീസ് അനുമതി നിഷേധിച്ച് മദ്രാസ്...

Read More >>
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

Jan 21, 2026 02:28 PM

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ...

Read More >>
'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

Jan 20, 2026 07:52 PM

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും...

Read More >>
Top Stories