പ്രശസ്തനായ ഒരു നടനോടൊപ്പം പരസ്യം ചെയ്യണമെങ്കില്‍ വിട്ടു വീഴ്ച്ച ചെയ്യേണ്ടിവരുമെന്ന് പറഞ്ഞത് നിര്‍മ്മാതാവ്... എട്ട് മാസത്തോളം ജോലിയില്ലായിരുന്നത് ജീവിതത്തിലെ ഏറ്റവും മോശം ഘട്ടം...നടി ശിവ്യ പതാനിയയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു.
അവസരങ്ങള്‍ക്ക് വേണ്ടി നിര്‍മാതാവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി നടി ശിവ്യ പതാനിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ശിവ് എന്ന സീരിയലിലെ പാര്‍വതിയായി അഭിനയിക്കുന്ന നടി ശിവ്യ പതാനിയ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.
ഒരു അഭിമുഖത്തിലാണ് ശിവ്യ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഹംസഫര്‍ എന്ന ഷോയുടെ സംപ്രേക്ഷണം മുടങ്ങിയതോടെ ശിവ്യയ്ക്ക് എട്ട് മാസത്തോളം ജോലിയില്ലായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമായിരുന്നു ഇതെന്ന് ശിവ്യ പറയുന്നു.

ഇതിനിടയിലാണ് മുംബൈയിലെ സാന്താക്രൂസില്‍ ഒരു ഓഡിഷന് വിളി വരുന്നത്. വളരെ ചെറിയ മുറിയിലേക്ക് നിര്‍മാതാവെന്നു പറഞ്ഞയാള്‍ എന്നെ വിളിപ്പിച്ചു. വളരെ പോപ്പുലര്‍ ആയ ഒരു നടനുമായി പരസ്യം ചെയ്യണമെങ്കില്‍ വിട്ടു വീഴ്ച്ച ചെയ്യേണ്ടിവരുമെന്ന് പറഞ്ഞു.
എന്നാല്‍ ഇക്കാര്യം പറയുമ്ബോള്‍ അയാള്‍ ലാപ്‌ടോപ്പില്‍ ഹനുമാന്‍ ചാലിസ ഇട്ടിരിക്കുകയായിരുന്നു. എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത രസകരമായ ഭാഗമാണ് ഇത്. എനിക്ക് ചിരിവന്നു.. ചിരിച്ചുകൊണ്ട് ഞാന്‍ അയാളോട് ചോദിച്ചു, നിങ്ങള്‍ക്ക് നാണമില്ലേ? നിങ്ങള്‍ ഭജന കേള്‍ക്കുന്നുണ്ടോ, നിങ്ങള്‍ എന്താണ് പറയുന്നത്?നിര്‍മ്മാതാവ് എന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ വ്യാജനാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിവ്യ അറിഞ്ഞത്.
ഇന്‍ഡസ്ട്രിയിലെ സുഹൃത്തുക്കളോട് അയാളില്‍ നിന്നും നിന്ന് മാറി നില്‍ക്കാന്‍ ശിവ ആവശ്യപ്പെട്ടു. ആ വ്യക്തിയുടെ കെണിയില്‍ ആളുകള്‍ വീഴരുതെന്ന് എല്ലാവരോടും പറഞ്ഞതായും നടി വെളിപ്പെടുത്തി.
Producer forced sex for opportunities - actress reveals






























.jpeg)


