ഒപ്പം നിന്നവര്‍ക്ക് നന്ദി, സ്വകാര്യതയെ മാനിക്കണം - അഭ്യര്‍ത്ഥനയുമായി മീന

ഒപ്പം നിന്നവര്‍ക്ക് നന്ദി, സ്വകാര്യതയെ മാനിക്കണം - അഭ്യര്‍ത്ഥനയുമായി മീന
Jul 1, 2022 10:55 PM | By Vyshnavy Rajan

ചെന്നൈ : ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് നടി മീന സാഗര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മീന ഇക്കാര്യം ആവശ്യപ്പെട്ടത്.

“സ്‌നേഹനിധിയായ ഭര്‍ത്താവ് വിദ്യാ സാഗറിന്റെ വേര്‍പാടില്‍ ഞാന്‍ അതീവ ദുഃഖിതയാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ എല്ലാ മാധ്യമങ്ങളോടും ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. ഈ വിഷയത്തില്‍ എന്തെങ്കിലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ദയവായി നിര്‍ത്തുക.


ഈ പ്രയാസകരമായ സമയങ്ങളില്‍, ഞങ്ങളുടെ കുടുംബത്തെ സഹായിക്കുകയും ഒപ്പം നിലകൊള്ളുകയും ചെയ്ത എല്ലാ നല്ല മനസ്സുകള്‍ക്കും എന്റെ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

എല്ലാ മെഡിക്കല്‍ ടീമിനും, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, രാധാകൃഷ്ണന്‍ ഐഎഎസ്, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബം, മാധ്യമങ്ങള്‍, സ്നേഹവും പ്രാര്‍ത്ഥനയും അയച്ചതിന് എന്റെ സ്നേഹനിധികളായ ആരാധകര്‍ക്കും നന്ദി അറിയിക്കുന്നു”-മീന പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ ശ്വാസകോശസംബന്ധമായ രോഗം മൂലം മരണപ്പെട്ടത്.

Thanks to those who came along and respect privacy - Meena with request

Next TV

Related Stories
Top Stories










News Roundup






GCC News