മഹേഷ് ബാബുവിനെ കണ്ട സന്തോഷത്തില്‍ ബില്‍ ഗേറ്റ്‌സ്, നടനെ ഫോളോയും ചെയ്തു

മഹേഷ് ബാബുവിനെ കണ്ട സന്തോഷത്തില്‍ ബില്‍ ഗേറ്റ്‌സ്, നടനെ ഫോളോയും ചെയ്തു
Jul 1, 2022 02:32 PM | By Susmitha Surendran

തെന്നിന്ത്യൻ താരം മഹേഷ് ബാബുവിനെ കണ്ട സന്തോഷം പങ്കുവെച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. അമേരിക്കയിൽ വെച്ചാണ് ബില്‍ ഗേറ്റ്‌സിനെ മഹേഷ് ബാബുവും ഭാര്യ നമ്രത ശിരോദ്കറും കണ്ടത്. ബില്‍ ഗേറ്റ്‌സിനെ കണ്ട ചിത്രം കഴിഞ്ഞ ദിവസം മഹേഷ് ബാബു ട്വീറ്റ് ചെയ്തിരുന്നു.

ഇത് റിട്വീറ്റ് ചെയ്താണ് ബിൽ ​ഗേറ്റ്സും സന്തോഷം പങ്കിട്ടിരിക്കുന്നത്. 'ന്യൂയോര്‍ക്കിലുണ്ടാകുക എന്ന് പറഞ്ഞാല്‍ അതൊരു തമാശയാണ്. നിങ്ങള്‍ ആരുമായി കൂട്ടിയിടിക്കുമെന്ന് പറയാനാകില്ല. താങ്കളെയും നമ്രതെയും കണ്ടുമുട്ടിയതില്‍ വലിയ സന്തോഷമുണ്ട്', എന്നാണ് ബില്‍ ഗേറ്റ്‌സ് ചിത്രം പങ്കുവച്ച് കുറിച്ചത്. കൂടാതെ ട്വിറ്ററില്‍ മഹേഷ് ബാബുവിനെ ഫോളോ ചെയ്യുകയും ചെയ്തു.



'സര്‍ക്കാരു വാരി പാട്ട'യാണ് മഹേഷ് ബാബുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായത്. മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിച്ചത്.

ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു സര്‍ക്കാരു വാരി പാട്ട എത്തിയത്. കീര്‍ത്തി സുരേഷിന് മികച്ച കഥാപാത്രമായിരുന്നു ചിത്രത്തില്‍. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും 'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിക്കുന്നു.



ചിത്രത്തിന്റെ മ്യൂസിക്കിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സരിഗമ തെലുങ്കാണ്. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംവിധായകൻ പരശുറാമിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.

Bill Gates is happy to see Mahesh Babu

Next TV

Related Stories
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
Top Stories